മഴ മാറിയാല്‍ തൃശൂര്‍പൂരം വെടിക്കെട്ട് ഇന്ന്; ആവേശത്തില്‍ പൂരപ്രേമികള്‍
തൃശ്ശൂര്‍: മോശം കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന്. കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് വൈകിട്ട് തൃശ്ശൂരില്‍ പൂരത്തിന്റെ വെടിക്കെട്ട് നടത്തും. തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്താന്‍ ഇന്നലെയാണ് ധാരണയായത്. കനത്ത മഴയെ തുടര്‍ന്നാണ് മേയ് 11 ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റി വെച്ചത്. ഇന്നലെ വൈകിട്ട് തൃശൂരില്‍ മഴ പെയ്തിരുന്നില്ല. ഇതോടെയാണ് ഇന്ന് വൈകിട്ട് വെടിക്കെട്ട് നടത്താന്‍ ദേവസ്വങ്ങളുമായി കൂടിയാലോചിച്ച് ജില്ലാ ഭരണകൂടം ധാരണയിലെത്തിയത്.
കൊവിഡ് സൃഷ്ടിച്ച രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൂര പ്രേമികളുടെ കണ്ണും കാതും മനസും നിറച്ചാണ് ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ പൂര്‍ത്തിയായത്. ദേശക്കാരുടെ പൂരമായിരുന്നു അന്ന് നടന്നത്. മേയ് 11 രാവിലെ 8 മണിയോടെ നായ്ക്കനാല്‍ പരിസരത്ത് നിന്നും തിരുവമ്പാടിയുടേയും മണികണ്ഠനാല്‍ പരിസരത്ത് നിന്ന് പാറമേക്കാവിന്റെയും എഴുന്നള്ളത്ത് ആരംഭിച്ചു. പതിനഞ്ച് ആനകളുടെ അകമ്പടിയോടെ മേള കുലപതികളായ പെരുവനം കുട്ടന്‍ മാരാരും കിഴക്കൂട്ട് അനിയന്‍ മാരാരും പ്രമാണികളായ മേളത്തോടെയായിരുന്നു എഴുന്നള്ളത്ത് ചടങ്ങുകള്‍ നടന്നത്.
തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. പൂരത്തിന്റെ ചടങ്ങുകള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ പകല്‍ വെടിക്കെട്ടടക്കം മെയ് 11 ന് നടന്നിരുന്നു. അന്ന് മഴയില്ലാത്തതാണ് പകല്‍ വെടിക്കെട്ട് നടത്താന്‍ സാധിച്ചത്. പാറമേക്കാവിന്റെ വെടിക്കെട്ടായിരുന്നു ആദ്യം നടന്നത്. തുടര്‍ന്ന് തിരുവമ്പാടിയുടെ വെടിക്കെട്ടും നടന്നു. അന്ന് ഉച്ച തിരിഞ്ഞ് രണ്ടരയോടെയാണ് പകല്‍ വെടിക്കെട്ട് പൂര്‍ത്തിയായത്. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് എല്ലാവരും കാത്തിരുന്ന വൈകിട്ടത്തെ തൃശ്ശൂര്‍ പൂരം വെടിക്കെട്ട് മാറ്റി വെക്കേണ്ടി വരികയായിരുന്നു.
മുക്കുത്തി കണ്ടില്ലാന്ന് ഇനി പറയരുത്; തുരുതുരാ മുക്കുത്തി ചിത്രങ്ങളുമായി ഷഫ്‌ന
തൃശൂര്‍പൂരം വെടിക്കെട്ട് കാണാന്‍ വലിയ സജ്ജീകരണമാണ് അധികൃതര്‍ ഒരുക്കിയിരുന്നത്. നേരത്തെ തൃശൂര്‍ പൂരം വെടിക്കെട്ട് കാണാനുള്ള നിയന്ത്രണം വലിയ തോതില്‍ ആശങ്കയുളവാക്കിയിരുന്നു. പിന്നീട് പൊലീസും ദേവസ്വം അധികൃതരും സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തി പരിഹാരം കാണുകയായിരുന്നു. സ്വരാജ് റൗണ്ടില്‍ കാണികളെ അനുവദിക്കില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. ഈ സാഹചര്യത്തില്‍ സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് വെടിക്കെട്ട് കാണാനുള്ള അവസരം ഒരുക്കിയിരുന്നു.
ആസ്തി 18 ബില്യണ് ഡോളര്! ആദരസൂചകമായി ബുര്ജ് ഖലീഫ; ഷെയ്ഖ് ഖലീഫയുടെ ജീവിതം അറിയാം
ഇവിടെ 144 കെട്ടിടങ്ങള്‍ക്ക് ബലക്ഷയമുണ്ടായിരുന്നു. ഈ 144 കെട്ടിടങ്ങളില്‍ കയറരുത് എന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഈ നിലയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായപ്പോഴാണ് അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിന്റെ ഭാഗമായുള്ള മഴ തൃശ്ശൂര്‍പൂരത്തെ ബാധിച്ചത്. ഇതോടെയാണ് വെടിക്കെട്ട് മാറ്റിവെച്ചത്. ഇന്ന് മഴ പെയ്തില്ലെങ്കില്‍ വെടിക്കെട്ട് കാണാമെന്ന ആവേശത്തിലാണ് പൂരപ്രേമികള്‍. തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് വെടിക്കെട്ട്.