കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം; വില സ്ഥിരതാ പദ്ധതി തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവന്നതപുരം: റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസവുമായി റബര്‍ വിലസ്ഥിരതാ പദ്ധതി തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷം റബര്‍ സബ്‌സിഡി നല്‍കുന്നില്ലെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ഈ സാഹചര്യത്തിലാണ് റബര്‍ കര്‍ഷകരുടെ ആശങ്കകല്‍ക്ക് വിരാമമിട്ട് വിലസിഥിരതാ പദ്ധതി തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ജൂണിനുശേഷമുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു കഴിഞ്ഞു. ഒന്നാം ഘട്ടത്തിലെ ബില്ലുകള്‍ സമര്‍പ്പിക്കുന്നതിന് നിയന്ത്രണമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

Rubber

കിലോയ്ക്ക് 150 രൂപ ഉറപ്പാക്കുന്നതിനായി യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞ ജൂണ്‍ മാസത്തോടെ അവസാനിച്ചിരുന്നു. ജൂണിനു ശേഷമുള്ള ടാപ്പിങ് സീസണിനായുള്ള രണ്ടാംഘട്ടം പുനരാരംഭിച്ചെന്ന് സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍ ആദ്യ ഘട്ടത്തിലെ ബില്ലുകള്‍ സമര്‍പ്പിക്കുന്നതിന് നിയന്ത്രണമില്ല.

ഇക്കഴിഞ്ഞ മെയ് മുതല്‍ സബ്‌സിഡി ഇനത്തില്‍ കര്‍ഷകര്‍ക്ക് ഒരു രൂപ പോലും ലഭിച്ചിരുന്നില്ല. റബര്‍ ഉല്‍പ്പാദക സംഘങ്ങളില്‍ ലാറ്റക്‌സും ഷീറ്റും വന്‍തോതില്‍ കെട്ടി കിടക്കുകയാണ്. ഈ പ്രശ്‌നത്തിനാണ് ഇപ്പോള്‍ പരിഹാരമായത്. 566 കോടി രുപ ഇതുവരെയായി സബ്‌സിഡി ഇനത്തില്‍ നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

English summary
Price issue of rubber will solve with second phase project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X