കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദികരെ കേസിൽ നിന്നൊഴിവാക്കും; എന്നാല്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളിയുടെ സ്ഥിതിയെന്താവും: നുസൂർ

Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞം സമരം അവസാനിച്ചെങ്കിലും മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പുറമെ ആരാണ് അനാവശ്യ ആവശ്യങ്ങൾ മുന്നോട്ട് വച്ചതെന്നതടക്കമുള്ള ചോദ്യങ്ങള്‍ ബാക്കിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍എസ് നുസൂർ. കുറെ മത്സ്യത്തൊഴിലാളികൾ ഗുരുതര സ്വഭാവമുള്ള കേസുകളിൽ പ്രതികളായി. ആർച്ച് ബിഷപ്പ് ഉൾപ്പടെയുള്ള വൈദികരെ ഈ കേസിൽ നിന്നൊഴിവാക്കും. അതായിരിക്കുമല്ലോ സർക്കാരിന്റെ ഉറപ്പ്. ഇപ്പോഴും പല സ്ഥലങ്ങളിലും ഗുരുതരമായ അവസ്ഥയിൽ മത്സ്യത്തൊഴിലാളികളും പോലീസുകാരും ഉണ്ട്. അവരുടെ അവസ്ഥ എന്താണ്?. പോലീസ് ഉദ്യോഗസ്ഥരെ സർക്കാർ നോക്കും. മറ്റുള്ളവരെ ആര് നോക്കുമെന്നും നുസൂർ ചോദിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

 vizhinjam-port1

എന്തിനായിരുന്നു വിഴിഞ്ഞം സമരം? എന്തായിരുന്നു ജനകീയ സമരം? മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പുറമെ ആരാണ് അനാവശ്യ ആവശ്യങ്ങൾ മുന്നോട്ട് വച്ചത് ? ദിവസങ്ങൾ നീണ്ട് നിന്ന സമരത്തിനൊടുവിൽ എന്താണ് നേടിയത് ? വിഴിഞ്ഞത്തിന്റെ പേരിൽ നടന്ന സമരത്തിൽ പങ്കെടുത്തത് വിഴിഞ്ഞം പ്രദേശത്തുള്ളവർ മാത്രമോ? ഇന്നലെ നിയമസഭയിൽ മത്സ്യത്തൊഴിലാളി സ്നേഹം പറഞ്ഞവരും രാജ്യപുരോഗതി പറഞ്ഞവരും ആ സമരപ്പന്തൽ സന്ദർശിച്ച് പരിഹാരം ഉപദേശിക്കാൻ തയ്യാറായിരുന്നോ? ഒരു കിടക്കയിൽ രണ്ട് വിരിപ്പ് വിരിച്ച ദയനീയ സാഹചര്യമല്ലേ ഇന്നലെവരെയും കണ്ടത് ? പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വൈകാരികതയെ ഇളക്കിവിട്ട് പോലീസ് സ്റ്റേഷന് മുൻപിൽ കലാപന്തരീക്ഷം സൃഷ്ടിച്ചത് ആരുടെ ബുദ്ധിയാണ്?. ഇപ്പോൾ എല്ലാം അവസാനിച്ചു. വീണ്ടും ഒരു ചോദ്യം ബാക്കിയാണ്.

ആ പ്രണയത്തിന് വേണ്ടി 3 വർഷത്തോളും ബാക്കിയുള്ള ജോലിയും ലക്ഷങ്ങളും കളഞ്ഞു: രജിത് കുമാർആ പ്രണയത്തിന് വേണ്ടി 3 വർഷത്തോളും ബാക്കിയുള്ള ജോലിയും ലക്ഷങ്ങളും കളഞ്ഞു: രജിത് കുമാർ

ഇപ്പോഴും എന്താണ് അവർ നേടിയത്? കുറെ മത്സ്യത്തൊഴിലാളികൾ ഗുരുതര സ്വഭാവമുള്ള കേസുകളിൽ പ്രതികളായി. ആർച്ച് ബിഷപ്പ് ഉൾപ്പടെയുള്ള വൈദികരെ ഈ കേസിൽ നിന്നൊഴിവാക്കും. അതായിരിക്കുമല്ലോ സർക്കാരിന്റെ ഉറപ്പ്. ഇപ്പോഴും പല സ്ഥലങ്ങളിലും ഗുരുതരമായ അവസ്ഥയിൽ മത്സ്യത്തൊഴിലാളികളും പോലീസുകാരും ഉണ്ട്. അവരുടെ അവസ്ഥ എന്താണ്?. പോലീസ് ഉദ്യോഗസ്ഥരെ സർക്കാർ നോക്കും. മറ്റുള്ളവരെ ആര് നോക്കും? സംസ്ഥാന സർക്കാർ അദാനിയ്ക്ക് 200 കോടി നഷ്ടപരിഹാരം നൽകണം. അത് സഭയുടെ കയ്യിൽ നിന്നും വാങ്ങില്ല എന്ന ഉറപ്പ് നല്ലതാണ്. അതോടൊപ്പം ആ തുക അദാനി വേണ്ട എന്ന് വെക്കുമോ എന്നത് സർക്കാർ വ്യക്തമാക്കണ്ടേ? ഇനി അത് നൽകേണ്ടി വന്നാൽ പൊതുഖജനാവിൽ നിന്നല്ലേ നൽകേണ്ടി വരുന്നത്.

അതും പൊതുജനം സഹിക്കണം.വാസ്തവത്തിൽ എന്തായിരുന്നു പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട സമരനാടകത്തിന്റെ ലക്ഷ്യം?. മാധ്യമങ്ങൾ അതിന്റെ പിന്നാമ്പുറത്തിലേയ്ക്കും അണിയറയിലേയ്ക്കും ക്യാമറ കണ്ണുകൾ കൊണ്ട് പോകണം. എനിയ്ക്ക് മത്സ്യത്തൊഴിലാളികളെ അറിയാം. കാരണം അവരുമായുള്ള ബന്ധം എത്രയോ വർഷങ്ങളായി ഉള്ളതാണ്. ഞാൻ എന്നും അവർക്കൊപ്പമാണ്. "സ്നേഹിക്കുന്നവരെ നക്കി കൊല്ലും ദ്രോഹിക്കുന്നവരെ മുക്കിക്കൊല്ലും".എന്ന് ചൊല്ല് അവരെ സംബന്ധിച്ചിടത്തോളം ഭൂഷണം തന്നെയാണ്. അതാണല്ലോ പലരും അവരെ തന്നെ ആയുധമാക്കുന്നത് . അവരെ നിങ്ങൾ ഒരിക്കലും തീവ്രവാദിയായോ,കലാപകാരികളായോ കാണേണ്ട. ഇനിയും പ്രകൃതി ദുരന്തമുണ്ടായാൽ അവരുടെ വള്ളം ആ പ്രദേശങ്ങളിൽ പാഞ്ഞെത്തും. അവരുടെ ജീവൻ പോയാലും അവർക്കത് പ്രശ്നമല്ല എന്ന മട്ടിൽ. പക്ഷെ അവരെവച്ച് മുതലെടുപ്പ് നടത്താൻ ഇനിയും ശ്രമിക്കരുത്.

English summary
Priests will be excluded from the case; But what about the poor fisherman: NS Nusur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X