സംസ്ഥാനത്ത് 16 മുതല്‍ അനിശ്ചിതകാല ബസ് സമരം.. ഉറപ്പുകള്‍ മുഖ്യമന്ത്രി പാലിച്ചില്ല

  • Written By: Desk
Subscribe to Oneindia Malayalam

കൊച്ചി: ഈ മാസം 16 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം.നിരക്ക് വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകളുടെ സംയുക്ത സമര സമിതി അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചത്.

bus strike

മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ കഴിഞ്ഞ മാസം അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബസുടമകള്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയും ബസ്സുടമകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പും നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സമരം പിന്‍വലിച്ചു. എന്നാല്‍ ഉറപ്പ് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ചുള്ള വര്‍ധനവാണ് ഉടമകള്‍ ആവശ്യപ്പെടുന്നത്.

വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജില്‍ 50 ശതമാനം വര്‍ധന വരുത്തുക, മിനിമം ബസ് ചാര്‍ജ്ജ് 10 രൂപയാക്കുക, സ്വാശ്രയ കോളേജില്‍‌ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കാതിരിക്കുക എന്നിവയാണ് ബസ് ഉടമകള്‍ മുന്നോട്ട് വെച്ച ആവശ്യം.

English summary
bus strike in kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്