കേരളത്തിലെ സ്വകാര്യ ബസുകൾ ഇനി മൂന്നു നിറങ്ങളിൽ! റെന്റ് എ കാർ സേവനത്തിന് ഔദ്യോഗിക അനുമതി വാങ്ങണം...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് ഏകീകൃത നിറം നൽകാൻ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ ധാരണയായി. സ്വകാര്യ ബസുകളെ മൂന്നു വിഭാഗങ്ങളാക്കി തിരിച്ച്, ഇവയ്ക്ക് വെവ്വേറെ നിറങ്ങൾ നൽകാനാണ് തീരുമാനം.

കുട്ടി മാമാ ഞാൻ ഞെട്ടി മാമാ! ടിക്കറ്റ് നിരക്കിൽ വൻ ഇളവുകളുമായി വിമാനക്കമ്പനികൾ,മൺസൂൺ ഓഫറുകൾ...

യൂസഫലിക്ക് മുന്നിൽ സർക്കാരിന് മുട്ടിടിച്ചു!കോഴിക്കോട് ലുലുമാൾ വരുന്നത് സർക്കാർ ഭൂമിയിൽ!

സിറ്റി, റൂറൽ, ദീർഘദൂര സർവ്വീസ് എന്നീ മൂന്നു വിഭാഗങ്ങളിലാക്കിയാണ് സ്വകാര്യ ബസുകളെ തരംതിരിച്ചിരിക്കുന്നത്. ഈ മൂന്നു വിഭാഗത്തിലെ എല്ലാ ബസുകൾക്കും വെവ്വേറെ നിറം നൽകും. ബസുകൾക്ക് ഏതുനിറം നൽകണമെന്നതു സംബന്ധിച്ച തീരുമാനം 15 ദിവസത്തിനകം അറിയാക്കാമെന്ന് ബസുടമകളുടെ സംഘടനകൾ അറിയിച്ചിട്ടുണ്ട്.

bus

റെന്റ് എ കാർ, റെന്റ് എ ബൈക്ക് സേവനങ്ങൾക്ക് ഔദ്യോഗിക അനുമതി നൽകാനും യോഗത്തിൽ തീരുമാനമായി. റെന്റ് എ കാർ സേവനം സംസ്ഥാനത്ത് വ്യാപകമായിട്ടുണ്ടെങ്കിലും ഇത് ഔദ്യോഗികമല്ല. ഇനിമുതൽ റെന്റ് എ കാർ റെന്റ് എ ബൈക്ക് സേവനങ്ങൾ ആരംഭിക്കാൻ പ്രത്യേകം അനുമതി വാങ്ങേണ്ടി വരും.

വിവാദങ്ങൾക്ക് ചെവികൊടുക്കാതെ മെട്രോമാൻ!അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്താൻ ഇ ശ്രീധരൻ കൊച്ചി മെട്രോയിൽ

ഉയർന്ന മോഡൽ കാറുകൾ റെന്റ് എ കാർ വ്യവസ്ഥയിൽ നൽകുന്നതിന് കൊച്ചിയിലെ സ്വകാര്യ കമ്പനി നൽകിയ അപേക്ഷ അംഗീകരിച്ചു. റെന്റ് എ ബൈക്ക് സേവനം ആരംഭിക്കാനായി അപേക്ഷ സമർപ്പിച്ച തിരുവനന്തപുരം, പത്തനംതിട്ട എന്നിവിടങ്ങളിലെ കമ്പനികൾക്കും അനുമതി നൽകി. ഏതെല്ലാം രേഖകൾ വാങ്ങിയ ശേഷമാണ് കാറും ബൈക്കും വാടകയ്ക്ക് നൽകേണ്ടത് എന്നതിനെക്കുറിച്ച് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് ഉടൻ തീരുമാനമെടുക്കും.

English summary
private buses will be given three colors.
Please Wait while comments are loading...