കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംടിയെ ചുമ്മാ പന്തു തട്ടിക്കളിക്കല്ലേ... രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ പ്രിയദര്‍ശന്‍

എംടിക്ക് പിന്തുണയുമായി പ്രിയദര്‍ശന്‍. എംടി പാര്‍ട്ടികള്‍ക്ക് തട്ടിക്കളിക്കാനുള്ള പന്തല്ലെന്നും ഓര്‍മപ്പെടുത്തല്‍.

  • By Jince K Benny
Google Oneindia Malayalam News

തൃശൂര്‍: നോട്ട് നിരോധനത്തെ വിമര്‍ശിച്ച എംടി വാസുദേവന്‍ നായരുടെ പ്രസ്താവനക്കെതിരെ ബിജെപിയാണ് ആദ്യം രംഗത്തെത്തിയത്. തൊട്ടു പിന്നാലെ അദ്ദേഹം അനുകൂലിച്ചും പ്രതകൂലിച്ചും രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. രാഷ്ട്രീമായ നേട്ടത്തിന് എംടിയെ പാര്‍ട്ടികള്‍ മാറിമാറി ഉപയോഗിച്ചു.

രാഷ്ട്രീയ പാര്‍ട്ടികള്‍ എംടി വാസുദേവന്‍ നായര്‍ എന്ന പ്രതിഭയെ പന്ത് തട്ടുന്നതുപോലെ തട്ടുന്നതു കണ്ടിട്ടാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ കടുത്ത വിമര്‍നവുമായി രംഗത്തെത്തിയിരിക്കുന്നത്.

തട്ടിക്കളിക്കാനുള്ള പന്തല്ല

എംടി വാസുദേന്‍ നായര്‍ രാഷ്ട്രീയക്കാര്‍ക്ക് തട്ടിക്കളിക്കാനുള്ള പന്തല്ലെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ബിജെപിയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ നേട്ടത്തിനു വേണ്ടി എംടിയുടെ വാക്കുകളെ പ്രതി അദ്ദേഹത്തെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയായിരുന്നു.

ജീവിച്ചിരിക്കുന്ന എഴുത്തച്ഛന്‍

മലയാളത്തിലെ ജീവിച്ചിരിക്കുന്ന എഴത്തച്ഛനെന്നാണ് എംടി വാസുദേവന്‍ നായരെ പ്രിയദര്‍ശന്‍ വിശേഷിപ്പിച്ചത്. എങ്ങോട്ടും ചായ്‌വില്ലാതെ ജീവച്ചതുകൊണ്ടാണ് കേരളം അദ്ദേഹത്തെ ആദരിക്കുന്നതെന്നും പ്രിയന്‍ പറഞ്ഞു.

സെന്‍സ് വേണം

എംടി പറഞ്ഞെന്താണെന്നു മനസിലാക്കാനുള്ള കഴിവാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടത്. അതുണ്ടായാല്‍ യഥാര്‍ത്ഥത്തില്‍ എംടി അനുകൂലിച്ചാണോ പ്രതികൂലിച്ചാണോ സംസാരിച്ചതെന്ന് വ്യക്തമാകും. പാര്‍ട്ടികളുടെ അവകാശ വാദങ്ങള്‍ പൊള്ളത്തരമാണെന്നും പ്രിയന്‍ പറഞ്ഞു.

എംടിയെ വായിക്കാത്തവര്‍

എംടിയെ രാഷ്ട്രീയ ലക്ഷ്യത്തിനുപയോഗിക്കുന്നവര്‍ അദ്ദേഹത്തെ വായിക്കാത്തവരാണെന്നും പ്രിയന്‍. സ്വന്തം സൃഷ്ടികളിലൂടെ കമ്മ്യൂണിസത്തെ തിരുത്തുകയും അനുകൂലിക്കുകയും ചെയ്ത വ്യക്തിയാണ് എംടി. അദ്ദേഹത്തിന്റെ കൃതികള്‍ വായിച്ചിരുന്നെങ്കില്‍ ഇവര്‍ക്കത് മനസിലാകുമായിരുന്നെന്നും പ്രിയന്‍ പറഞ്ഞു.

എംടിയെ വിമര്‍ശിച്ച് ബിജെപി തടുത്ത് ഇടത്

നോട്ട് നിരോധനത്തിനെതിരായ എംടി പറഞ്ഞ അഭിപ്രായത്തിനെതിരെ വളരെ രൂക്ഷമായ വിമര്‍ശനമാണ് ബിജെപി സംസ്ഥാന സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. അതിനെ എതിര്‍ത്ത് ഇടുപക്ഷം രംഗത്തെത്തി. ബിജെപി ശക്തമായി പ്രതിരോധിച്ചു. എങ്കിലും ഒടുവില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വിമര്‍ശനം മയപ്പെടുത്തി. എന്നാല്‍ താന്‍ പറഞ്ഞതില്‍ നിന്ന് പിന്നോട്ടില്ലെന്ന് എഎന്‍ രാധാകൃഷ്ണനും വ്യക്തമാക്കി.

English summary
Priyadharsan support MT Vasudevan Nair on his comment about note ban. Priyan states MT is not a ball for parties.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X