കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധിയെത്തുന്നു: സ്ത്രീകള്‍ക്കായി പ്രത്യേക തിരഞ്ഞെടുപ്പ് പ്രകടന പത്രികയുമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

ബെംഗളൂരു: എന്തുവിലകൊടുത്തും ഇത്തവണ കർണാടകയില്‍ തനിച്ച് അധികാരത്തിലെത്തുമെന്നുറപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തി വരുന്നത്. അതുകൊണ്ട് തന്നെ വോട്ടർമാരെ സ്വാധീനിക്കുന്നതിനായി വിവിധ പദ്ധതികളും അവർ ആവിഷ്കരിച്ച് വരുന്നു.

യുവാക്കള്‍, സ്ത്രീകള്‍, ഉദ്യോഗാർത്ഥികള്‍, പെന്‍ഷന്‍കാർ, കർഷകർ എന്നിങ്ങനെ ഒരോ വിഭാഗം ജനങ്ങള്‍ക്കായും പ്രത്യേകം വാഗ്ദാനങ്ങളും കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നു. തിരഞ്ഞെടുപ്പിന് കാഹളം ഒരുങ്ങാന്‍ പോവുന്ന സംസ്ഥാനത്ത് എത്തുന്ന പ്രിയങ്ക ഗാന്ധി ഇന്ന് സ്ത്രീകള്‍ക്കായി പ്രത്യേക തിരഞ്ഞെടുപ്പ് പ്രകടന പത്രിക തന്നെ പുറത്തിറക്കിയേക്കും.

പ്രിയങ്ക ഗാന്ധി വദ്ര തിങ്കളാഴ്ച ബെംഗളൂരുവിൽ

പ്രിയങ്ക ഗാന്ധി വദ്ര തിങ്കളാഴ്ച ബെംഗളൂരുവിൽ പാർട്ടിയുടെ പ്രചാരണത്തിന് തുടക്കമിടുന്നതോടെ, 2.5 കോടിയിലധികം വരുന്ന അല്ലെങ്കിൽ മൊത്തം വോട്ടർമാരുടെ 50 ശതമാനം വരുന്ന സ്ത്രീകളിലേക്ക് തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുമെന്നാണ് സംസ്ഥാന ഘടകം പ്രതീക്ഷിക്കുന്നത്. പാലസ് ഗ്രൗണ്ടിൽ നടക്കുന്ന 'നാ നായികി' (ഞാനൊരു നേതാവ്) പരിപാടിയുടെ ഉദ്ഘാടനവും സ്ത്രീകൾക്കായുള്ള തിരഞ്ഞെടുപ്പ് പ്രകടന പത്രികയും പ്രിയങ്ക ഉദ്ഘാടനം ചെയ്യും.

ദില്‍ഷയുടേയും ബ്ലെസ്ലീയുടേയും പിണക്കം മാറിയില്ലേ: 'നേരില്‍ കണ്ടിട്ടും' പരസ്പരം മിണ്ടാതെ താരങ്ങള്‍ദില്‍ഷയുടേയും ബ്ലെസ്ലീയുടേയും പിണക്കം മാറിയില്ലേ: 'നേരില്‍ കണ്ടിട്ടും' പരസ്പരം മിണ്ടാതെ താരങ്ങള്‍

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്റെ ബജറ്റിൽ

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്റെ ബജറ്റിൽ സ്ത്രീകൾക്ക് അവരുടെ വീടുകളുടെ സംരക്ഷണത്തിനായി ധനസഹായം വാഗ്ദാനം ചെയ്യാന്‍ പോവുന്നത് ഇത്തരമൊരു പദ്ധതിയുടെ ഭാഗമായിട്ടാണ്. ഈ പ്രഖ്യാപനം ചൊവ്വാഴ്ച അവതരിപ്പിക്കാൻ സാധ്യതയുണ്ട്. പതിനായിരത്തിലധികം സ്ത്രീകൾ പരിപാടിയിൽ പങ്കെടുക്കും. എഐസിസി നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കർണാടകയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ അമ്മ സോണിയാഗാന്ധി പഴയ മൈസൂരു മേഖലയിൽ പങ്കെടുത്തിരുന്നു. ബല്ലാരിയിൽ നടക്കുന്ന ചടങ്ങിൽ പ്രിയങ്ക എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവർക്ക് എത്താന്‍ സാധിച്ചില്ല.

'പട്ടിണി കിടക്കുന്നവർ കളികാണേണ്ട'; പരാമർശം വരുത്തിവെച്ച വിന നേരിൽ കണ്ടു,വിമർശിച്ച് പന്ന്യൻ രവീന്ദ്രൻ'പട്ടിണി കിടക്കുന്നവർ കളികാണേണ്ട'; പരാമർശം വരുത്തിവെച്ച വിന നേരിൽ കണ്ടു,വിമർശിച്ച് പന്ന്യൻ രവീന്ദ്രൻ

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ

അതേസമയം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സ്ത്രീകൾക്ക് പാർട്ടി ടിക്കറ്റ് ലഭിക്കുമെന്ന് ഉറപ്പാക്കാൻ പ്രിയങ്കയോട് അഭ്യർത്ഥിക്കുമെന്ന് കർണാടക പ്രദേശ് മഹിളാ കോൺഗ്രസ് അധ്യക്ഷ ഡോ. പുഷ്പ അമരനാഥ്, മുൻ മന്ത്രിമാരായ ഉമാശ്രീ, റാണി സതീഷ് എന്നിവർ പറഞ്ഞു. 74 മണ്ഡലങ്ങളിലേക്ക് 109 സ്ത്രീകൾ അപേക്ഷിച്ചിട്ടുണ്ടെന്നും അതിൽ മുപ്പതെണ്ണത്തിലേക്കെങ്കിലും ഞങ്ങൾ ടിക്കറ്റ് ആവശ്യപ്പെടുന്നുണ്ടെന്നും പുഷ്പ പറഞ്ഞു.

Hair care: ഉരുളക്കിഴങ്ങ് ജ്യൂസ് അടിക്കൂ: കുടിക്കാനല്ല, തലയില്‍ തേക്കാന്‍, മുടി മുട്ടോളം വളരും

പ്രിയങ്ക ഗാന്ധിയുടെ പരിപാടിയില്‍ മുൻ മുഖ്യമന്ത്രി

പ്രിയങ്ക ഗാന്ധിയുടെ പരിപാടിയില്‍ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാന ഘടകം മേധാവി ഡികെ ശിവകുമാർ, പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുൾപ്പെടെയുള്ള മുതിർന്ന പാർട്ടി നേതാക്കൾ പങ്കെടുക്കും. 15,000 ത്തോളം മഹിളാ കോൺഗ്രസ് പ്രവർത്തകരും പരിപാടിയില്‍ അണിചേരും.

ബി ജെ പി പാർട്ടി അധ്യക്ഷൻ ജെപി നഡ്ഡ, പ്രധാന തന്ത്രജ്ഞൻ

അതേസമയം, ബി ജെ പി പാർട്ടി അധ്യക്ഷൻ ജെപി നഡ്ഡ, പ്രധാന തന്ത്രജ്ഞൻ അമിത് ഷാ എന്നിവർക്ക് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനം സന്ദർശിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി മോദി വടക്കൻ കർണാടകയിലെ ഹുബ്ബള്ളിയിൽ യുവജന പരിപാടി ഉദ്ഘാടനം ചെയ്തു. ജനുവരി 19ന് അദ്ദേഹം വീണ്ടും സംസ്ഥാനം സന്ദർശിക്കും.കഴിഞ്ഞ വർഷം ഒക്ടോബറിൽ പുതിയ ട്രെയിൻ ആരംഭിച്ച കലബുറഗിയാണ് ഇത്തവണത്തെ ലക്ഷ്യം.

English summary
Priyanka Gandhi arrives in Karnataka, Congress with special election manifesto for women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X