കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹര്‍ഷിമാരുടെ ആശ്രമത്തിലെത്തുന്നവര്‍ക്ക് കാളയുടെ മാംസം,ബീഫ് കഴിക്കുന്നതില്‍ തെറ്റില്ലെന്ന് എംജിഎസ്

  • By Sruthi K M
Google Oneindia Malayalam News

കോഴിക്കോട്: ഗോവധത്തിനെതിരെ ഇന്ത്യയില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ വിവാദ പ്രസ്താവനയുമായി പ്രമുഖ ചരിത്രകാരന്‍ പ്രെഫസര്‍ എം.ജി.എസ് നാരായണന്‍ രംഗത്ത്. ബീഫ് കഴിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന വാദം തെറ്റാണെന്ന് എംജിഎസ് പറയുന്നു.

ബ്രാഹ്മണര്‍ പോലും ബീഫ് കഴിച്ചിട്ടുണ്ട്. പണ്ട് മഹര്‍ഷിമാരുടെ ആശ്രമത്തില്‍ എത്തുന്ന അതിഥികള്‍ക്ക് ഗോമാംസം നല്‍കിയാണ് സല്‍ക്കരിച്ചതെന്ന് അദ്ദേഹം പറയുന്നു. തെളിവുകള്‍ സഹിതമാണ് എംജിഎസ് ഇതു വ്യക്തമാക്കുന്നത്. സംസ്‌കൃത ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ ഇതു കാണമെന്നും അദ്ദേഹം പറയുന്നു.

ബ്രാഹ്മണര്‍ ബീഫ് കഴിച്ചിട്ടുണ്ട്

ബ്രാഹ്മണര്‍ ബീഫ് കഴിച്ചിട്ടുണ്ട്

ഗോമാതാവിനെ കഷ്ണമാക്കുന്നത് മുസ്ലീങ്ങളാണെന്ന വാദം ശക്തമാകുമ്പോള്‍ തെളിവുകള്‍ സഹിതം നിരത്തി എംജിഎസ് രംഗത്തെത്തി. സസ്യഭുക്കുകളായിരുന്ന ബ്രാഹ്മണര്‍ പോലും ബീഫ് കഴിച്ചിട്ടുണ്ടെന്നാണ് എംജിഎസ് പറയുന്നത്.

മഹര്‍ഷിമാരുടെ ആശ്രമത്തില്‍ ഗോമാംസം വിളമ്പി

മഹര്‍ഷിമാരുടെ ആശ്രമത്തില്‍ ഗോമാംസം വിളമ്പി

പണ്ട് മഹര്‍ഷിമാരുടെ ആശ്രമത്തിലെത്തുന്ന അതിഥികളെ സല്‍ക്കരിക്കാന്‍ ഗോമാംസം വിളമ്പിയിരുന്നുവെന്നാണ് എംജിഎസ് പറയുന്നത്. അങ്ങനെയാണ് അതിഥികള്‍ക്ക് സംസ്‌കൃതത്തില്‍ ഗോഘ്‌നന്‍ എന്ന പര്യായമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സംസ്‌കൃത ഗ്രന്ഥങ്ങളില്‍ പറയുന്നു

സംസ്‌കൃത ഗ്രന്ഥങ്ങളില്‍ പറയുന്നു

തെളിവുകള്‍ സഹിതം വ്യക്തമാക്കിയാണ് എംജിഎസ് രംഗത്തു വന്നത്. സംസ്‌കൃത ഗ്രന്ഥങ്ങളില്‍ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഗോവധത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ ഇതൊക്കെ ഒന്നു പഠിച്ചാല്‍ കൊള്ളാം.

ഇപ്പോഴും ബ്രാഹ്മണര്‍ മാംസം കഴിക്കുന്നുണ്ട്

ഇപ്പോഴും ബ്രാഹ്മണര്‍ മാംസം കഴിക്കുന്നുണ്ട്

ബംഗാളിലെയും കാശ്മീരിലെയും ബ്രാഹ്മണര്‍ സസ്യഭുക്കുകളല്ല. ഇവര്‍ മത്സ്യം കഴിക്കുന്നവരാണെന്നും എംജിഎസ് പറയുന്നു.

രാഷ്ട്രീയ ആയുധം മാത്രം

രാഷ്ട്രീയ ആയുധം മാത്രം

പശുക്കളെ ഒരു രാഷ്ട്രീയ ആയുധമാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബ്രാഹ്മണര്‍ സസ്യഭുക്കുകള്‍ ആണെന്നു പറയുന്നത് തികച്ചും തെറ്റാണ്. ജൈനമതക്കാരാണ് സസ്യഭോജനം പ്രചരിപ്പിച്ചത്.

ഇന്ത്യന്‍ സംസ്‌കാരം

ഇന്ത്യന്‍ സംസ്‌കാരം

ബീഫ് കഴിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിനു യോജിച്ചതല്ലെന്ന് പറയുന്നത് പൂര്‍ണമായും തെറ്റ്. ഹിന്ദു മതത്തില്‍ ഗോവധം പാടില്ലെന്ന് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
brahmins ate beef in ancient days says mgs narayanan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X