ഉടുമ്പ് വംശത്തില്‍പ്പെട്ട ഇഗ്വാനയുടെ കളിക്കൂട്ടുകാരനായി സുബൈര്‍ മേടമ്മല്‍

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: മെക്‌സിക്കോയിലും കരീബിയന്‍ ദ്വീപുകളിലും കണ്ടുവരുന്ന ഉടുമ്പ് വംശത്തില്‍പ്പെട്ട ഇഗ്വാനയെ സ്വന്തം ചുമലിലേറ്റി പ്രകൃതിയോടുള്ള തന്റെ ആത്മവാത്സല്യവും മറ്റ് ജീവജാലങ്ങളോടുള്ള തന്റെ സ്‌നേഹവും പ്രകടമാക്കി ഡോ. സുബൈര്‍ മേടമ്മല്‍ ശാസ്ത്രയാനില്‍.

എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു: കുറ്റവാളി അറസ്റ്റിൽ, സംഭവം കോളേജിന് പുറത്തുവച്ച്!

മനുഷ്യശരീരത്തില്‍ തൊട്ടാല്‍ പിടിവിടാത്ത പച്ചനിറത്തിലുള്ള ഇഗ്വാനയെന്ന ഈ ഉടുമ്പ് അപകടകാരിയാണെന്ന് ശാസ്ത്രജ്ഞനായ ഡോ. സുബൈര്‍ മേടമ്മലിന് അറിയാമായിരുന്നുവെങ്കിലും കാലിക്കറ്റ് സര്‍വകലാശാല സംഘടിപ്പിച്ച ശാസ്ത്രയാനില്‍ ജീവന്‍ തൃണവല്‍ഗണിച്ചായിരുന്നു ഇഗ്വാനയെ കൂട്ടില്‍നിന്നെടുത്ത് തന്റെ ചുമലിലേറ്റി കളികൂട്ടുകാരനായത്.

zubairmedammal

ഉടുമ്പ് വംശത്തില്‍പ്പെട്ട ഇഗ്വാനയെ സ്വന്തം ചുമലിലേറ്റി ഡോ. സുബൈര്‍ മേടമ്മല്‍

ഫാല്‍ക്കണ്‍ പക്ഷികളെപറ്റി ഗവേഷണം നടത്തി നിരവധി അത്ഭുതകരമായ കാര്യങ്ങള്‍ കണ്ടെത്തിയ ഡോ. സുബൈര്‍ മേടമ്മല്‍ കാലിക്കറ്റ് സര്‍വ്വകലാശാലാ സുവോളജി പഠനവകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഗ്രീന്‍ ഇഗ്വാന ലോകത്ത് മ്യൂസിയങ്ങളില്‍ അപൂര്‍വ്വം ചില സ്ഥലങ്ങളില്‍ മാത്രമാണ് ഇപ്പോഴുള്ളത്. മഴക്കാടുകളില്‍ കണ്ടുവരുന്ന ഇഗ്വാന മൂര്‍ച്ചയേറിയ നീണ്ട നഖങ്ങളുപയോഗിച്ചാണ് മരങ്ങളില്‍ കയറുന്നത്. പെണ്‍വര്‍ണ്മത്തില്‍പ്പെട്ട ഇഗ്വാനകള്‍ 20 മുതല്‍ 70 വരെ മുട്ടകള്‍ കുഴികുഴിച്ച് ഇടാറുണ്ടെങ്കിലും അത് സംരക്ഷിക്കാറില്ല.

അടയിരിക്കാത്ത ഇഗ്വാനകള്‍ പിന്നീട് വിരിഞ്ഞതിന് ശേഷം 10 ആഴ്ചകള്‍ക്ക് ശേഷമാണ് തിരിച്ചെത്താറുള്ളത്. സാധാരണ ഒന്നരമീറ്ററാണ് നീളമെങ്കിലും രണ്ട് മീറ്ററിലധികം നീളം ഇഗ്വാനകള്‍ക്ക് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. കുഴികളില്‍ മുട്ടയിടുന്ന ഇഗ്വാനകള്‍ നിരവധി കുഴികള്‍ കുഴിച്ചാണ് ശത്രുക്കളില്‍ നിന്ന് രക്ഷ നേടുന്നത്. വംശനാശത്തിനിരയാകുന്ന ഇഗ്വാനകളെപ്പറ്റിയുള്ള പുതിയ പഠനത്തിനുള്ള തയ്യാറെടുപ്പിലാണ് ഡോ. സുബൈര്‍ മേടമ്മല്‍.

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ സ്വാമിയുടെ പൂജ.. രുദ്രാക്ഷം.. ഭാര്യ വന്നില്ല, പോയത് 25 ലക്ഷം

നരേന്ദ്ര മോദിയോട് ആരാധന മൂത്തു.. വിവാഹ മോചന ശേഷം ലഭിച്ച ജീവാനാംശം തുക നല്‍കിയത് മോദിക്ക്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
professor being friend with iguana in malapuram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്