കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു; ഐജി ഓഫീസിലേക്ക് മാര്‍ച്ച്

Google Oneindia Malayalam News

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. നിരവധി പേര്‍ ഇക്കാര്യം ഉന്നയിച്ച് ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയവരാണ് മാര്‍ച്ച് നടത്തിയത്.

bishop

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ഐജി ഓഫീസിന് മുന്നില്‍ ബാരിക്കേഡ് വച്ച് പോലീസ് പ്രകടനക്കാരെ തടഞ്ഞു. നടന്‍ ജോയ് മാത്യു പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

ബിഷപ്പിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ബുധനാഴ്ച 11 മണിയോടെയാണ് ബിഷപ്പ് പോലീസിന് മുന്നില്‍ ഹാജരായത്. കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ് പോലീസ്. പോലീസ് അകമ്പടിയോടെ തന്നെയാണ് ബിഷപ്പ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്.

ബിഷപ്പ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഹര്‍ജി പരിഗണിച്ച കോടതി 25ലേക്ക് മാറ്റിവച്ചു. അറസ്റ്റ് ചെയ്യുന്നതിന് കോടതി തടസം പറഞ്ഞിട്ടില്ല. വ്യക്തമായ തെളിവ് ലഭിച്ചാല്‍ അറസ്റ്റുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ചോദ്യം ചെയ്യലില്‍ പോലീസിന് വ്യക്തമായ മറുപടികള്‍ ലഭിച്ചില്ലെങ്കില്‍, ആരോപിക്കപ്പെട്ട കുറ്റം സംബന്ധിച്ച് സൂചന ലഭിച്ചാല്‍ ചിലപ്പോള്‍ ബിഷപ്പിന്റെ അറസ്റ്റുണ്ടാകും. ബിഷപ്പ് നേരത്തെ നല്‍കിയ മൊഴിയില്‍ ചില പൊരുത്തക്കേടുകളുണ്ട്. അതില്‍ വ്യക്തത വരുത്തുകയാണ് ഉദ്ദേശമെന്നും പോലീസ് പറയുന്നു.

ബിഷപ്പിനെ അറസ്റ്റ് ചെയ്യണമോ എന്ന കാര്യം ചോദ്യം ചെയ്ത ശേഷം പോലീസിന് തീരുമാനിക്കാം എന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് വ്യക്തമാക്കിയത്. തന്നെ അനാവശ്യമായി കേസില്‍ കുടുക്കിയെന്നാണ് ബിഷപ്പ് പറയുന്നത്.

ത്രിപുര മുഖ്യമന്ത്രിക്ക് വിധിച്ചത് മരണം, ബിജെപി നേതാക്കളുടെ വെളിപ്പെടുത്തല്‍; മ്യാന്‍മറില്‍ ഗൂഢാലോചനത്രിപുര മുഖ്യമന്ത്രിക്ക് വിധിച്ചത് മരണം, ബിജെപി നേതാക്കളുടെ വെളിപ്പെടുത്തല്‍; മ്യാന്‍മറില്‍ ഗൂഢാലോചന

English summary
Protest march to Ernakulam IG office demands arrest Bishop Franco Mulakkal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X