കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ് സി ജനറല്‍ നേഴ്‌സിംഗ് നയം; സയന്‍സിതര പ്ലസ്ടുക്കാര്‍ പുറത്ത്; ഭാവി തുലാസില്‍???

പ്ലസ്ടുവില്‍ സയന്‍സ് ഐശ്ചീക വിഷയമായി പഠിക്കാത്തവര്‍ക്ക് പിഎസ് സിയുടെ സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് 2 വിജ്ഞാപനത്തില്‍ അപേക്ഷിക്കാന്‍ കഴിയില്ല. ഫെബ്രുവരി രണ്ടാണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി.

  • By Jince K Benny
Google Oneindia Malayalam News

കണ്ണൂര്‍: ജനറല്‍ നേഴ്‌സിംഗ് പഠിക്കുന്നതിന് പ്ലസ്ടുവില്‍ സയന്‍സ് ഗ്രൂപ്പ് പഠനം നിര്‍ബന്ധമാക്കിയിരുന്നില്ല. സയന്‍സിതര ഗ്രൂപ്പ് പഠിച്ചവര്‍ക്കും ജനറല്‍ നേഴ്‌സിംഗ് പഠിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഇത് മുന്നില്‍ കണ്ട് വായ്പ എടുത്ത് നേഴ്‌സിംഗ് പഠിച്ചവരും ഏറെയാണ്. എന്നാല്‍ ഇത്തരക്കാരെ വെട്ടിലാക്കുന്നതാണ് പിഎസ് സിയുടെ തീരുമാനം. ജനറല്‍ നേഴ്‌സിംഗ് ജോലിക്ക് പ്ലസ്ടു സയന്‍സ് ഗ്രൂപ്പ് പഠിക്കാത്തവരെ പരിഗണിക്കേണ്ടന്നാണ് നിലപാട്. വന്‍തുക മുടക്കി അന്യസംസ്ഥാനങ്ങളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ തീരുമാനം വലിയ പ്രതിസന്ധിയാക്കുന്നത്.

Nursing

ജനറല്‍ നേഴ്‌സിംഗ് തസ്തികകളില്‍ സയന്‍സിതര പ്ലസ്ടുക്കാരെയും പരിഗണിക്കാമെന്നാണ് നേഴ്‌സിംഗ് അസോസിയേഷന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശം. എന്നാല്‍ ഈ നിര്‍ദേശം പിഎസ് സി ഇതുവരെ പരിഗണിച്ചിട്ടില്ല. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് വന്നിട്ടില്ലെന്നാണ് പിഎസ് സിയുടെ ന്യായം. ഇതോടെ സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് 2 തസ്തികയിലേക്ക് പിഎസ് സി ക്ഷണിച്ച വിജ്ഞാപനത്തില്‍ അപേക്ഷിക്കാന്‍ കഴിയാതെ അനേകം ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാകും. ഫെബ്രുവരി രണ്ടിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി.

സയന്‍സ് പഠിച്ചവരും പഠിക്കാത്തവരുമായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കേരളത്തിനൃലെ 19 സര്‍ക്കാര്‍ നേഴ്‌സിംഗ് സ്‌കൂളില്‍ നിന്നും 184 സ്വകാര്യ നേഴ്‌സിംഗ് കോളേജില്‍ നിന്നും ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്നത്. നേഴ്‌സിംഗ് പഠിക്കാന്‍ പ്ലസ്ടുവില്‍ സയന്‍സ് പഠിച്ചിരിക്കണമെന്നായിരുന്നു കേരള നേഴ്‌സിംഗ് കൗണ്‍സില്‍ നിയമം. എന്നാല്‍ 2012ല്‍ ഈ നിയമം ഭേദഗതി ചെയ്തു. അതേ സമയം ഇന്ത്യന്‍ നേഴ്‌സിംഗ് കൗണ്‍സിലിന്റെ നിയമപ്രകാരം ഏത് വിഷയത്തില്‍ പ്ലസ് ടു പാസാകുന്നതും നേഴ്‌സിംഗ് പഠിക്കാന്‍ തടസമല്ല.

പിഎസ് സി നിബന്ധന തിരിച്ചടിയായതോടെ പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. കേരള നേഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കോഴ്‌സുകള്‍ തന്നെയാണ് സയന്‍സിതര പ്ലസ്ടുകാരും പഠിച്ചത്.

English summary
Student who are not studying science in Plus Two can't apply for Staff Nurse Grade 2. Last date for applying is February 2.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X