സിനിമാ സ്റ്റൈലില്‍ സിഐ ബോര്‍ഡ് ചവിട്ടിക്കൂട്ടി; നാട്ടുകാര്‍ പ്രതിഷേധിച്ചു

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഡിവൈഡറില്‍ സ്ഥാപിച്ച ബോര്‍ഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ സിനിമാ സ്റ്റൈലില്‍ ചവിട്ടിക്കൂട്ടി. കുറ്റ്യാടി ടൗണിലെ ഡിവൈഡറില്‍ സ്ഥാപിച്ച നന്മ ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ബോര്‍ഡാണ് സി.ഐ സുനില്‍ കുമാര്‍ ചവിട്ടിപ്പൊളിച്ചത്. നാട്ടുകാരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം.


കുറ്റ്യാടി മരുതോങ്കര റോഡിലാണ് ഡിവൈഡര്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ ബോര്‍ഡുകള്‍ വെക്കരുതെന്ന് നിര്‍ദേശമുണ്ടെങ്കിലും സ്ഥിരമായി പല സംഘടനകളും സ്ഥാപിക്കാറുണ്ട്. 14ന് അമാന ഹോസ്പിറ്റലില്‍ നടക്കുന്ന പ്രമേഹ രോഗനിര്‍ണയ ക്യാംപ് സംബന്ധിച്ച് നന്മ ചാരിറ്റബ്ള്‍ ട്രസ്റ്റ് സ്ഥാപിച്ചതായിരുന്നു ഏറ്റവും ഒടുവിലത്തേത്. കുറ്റ്യാടിയില്‍ ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കൂട്ടായമയാണ് നന്‍മ. വ്യാഴാഴ്ച രാവിലെ സ്ഥാപിച്ച ബോര്‍ഡ് ഉച്ചയോടെ സി.ഐ സുനില്‍ കുമാറിന്റെ ശ്രദ്ധയില്‍പ്പെടുകയും ചവിട്ടിപ്പൊളിക്കുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധിച്ചു.

nanma1

കഴിഞ്ഞ ഒന്നര ദശകമായി കുറ്റ്യാടിയിലെയും പരിസരത്തെയും നിര്‍ധനരായ രോഗികളുടെ തണലായി മാറിയ നന്‍മ കൂട്ടായ്മയുടെ ബോര്‍ഡ് ചവിട്ടിപ്പൊളിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ജനറല്‍ സെക്രട്ടറി വാഴയില്‍ ഉബൈദ് പറഞ്ഞു.

സിപിഎം സമ്മേളന വേദിയിൽ കുഞ്ഞനന്തൻ; ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൻ വേണു

nanma2
English summary
Public protested against the action of CI

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്