ഒരാഴ്ചയ്ക്ക് ശേഷം പുതുവൈപ്പ് ഉണരുന്നു!! വീണ്ടും പ്രതിഷേധ സമരം!! യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി വേണം!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ചെറിയൊരിടവേളയ്ക്ക് ശേഷം പുതുവൈപ്പ് ഐഒസിക്കെതിരായ പ്രതിഷേധം വീണ്ടും സജീവമാകുന്നു. ടെർമിനലിനെതിരെ തിങ്കളാഴ്ച പ്രതിഷേധ സംഗമം നടത്തും. പുതുവൈപ്പ് സമര സമിതിയുടെ നേതൃത്വത്തിലണ് പ്രതിഷേധ സംഗമം. ഹൈക്കോടതി ജംഗ്ഷനിൽ രാവിലെ പത്ത് മണി മുതൽ വൈകിട്ട് ആറ് വരെയാണ് പ്രതിഷേധം സംഗമം.

പദ്ധതി നടപ്പാക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പുതുവൈപ്പ്, എളങ്കുന്നപ്പുഴ പഞ്ചായത്തുകളിലെ നൂറുകണക്കിന് ആളുകളും പ്രമുഖരും പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കും. സമരക്കാരെ മർദിച്ച യതീഷ് ചന്ദ്രയ്ക്കെതിരെ കർ‌ശന നടപടി വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

puthuvype

അതിനിടെ പുതുവൈപ്പിലെ പാചക വാതക ഇറക്കുമതി ടെർമിനൽ പദ്ധതിയുമായി ബന്ധപ്പെട്ട വസ്തുതകൾ സംബന്ധിച്ച ഐഒസി നൽകിയ പത്ര പരസ്യത്തിനെരെയും ജനങ്ങൾ രംഗത്തെത്തി. വസ്തുതാ പരമായി അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് പരസ്യത്തിൽ പറഞ്ഞിരിക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ജനവികാരം പുതുവൈപ്പ്കാർക്ക് എതിരാക്കാനും ഐഒസി ശ്രമിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.

എൽപിജി സംഭരണ കേന്ദ്രവുമായി ബന്ധപ്പെട്ട ആശങ്കകളെ കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമമെന്ന് കഴിഞ്ഞ 21ന് തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ സമരക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് പാലിക്കാൻ സർക്കാർ‌ തയ്യാറായിട്ടില്ലെന്ന് ആരോപണം ഉണ്ട്.

English summary
puthuvype strike re start
Please Wait while comments are loading...