കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആചാരങ്ങളെ ബഹുമാനിക്കുന്ന ഹിന്ദു നായർ സ്ത്രീയാണ് ഞാൻ... കുത്തിയോട്ടം എന്താണെന്ന് വിവരിച്ച് ശ്രീലേഖ!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ആചാരത്തിന്റെ പേരില്‍ കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്ന ആറ്റുകാല്‍ കുത്തിയോട്ടത്തിനെതിരെ വന്‍ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ശ്രീലേഖ ഐപിഎസായിരുന്നു തന്റെ ബ്ലോഗിൽ കുറിച്ചത്. എന്നാൽ ആചാരങ്ങൾ അതുപോലെ തന്നെ തുടരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അതിനു പിന്നാലെ വ്യക്തമാക്കിയിരുന്നു.

ഇതിനെതിരെ ആറ്റുകാല്‍ ദേവസ്വം ട്രെസ്റ്റ് വിശദീകരണം നല്‍കുകയും വിശ്വാസികളില്‍ ആശങ്ക പരത്തുന്ന പ്രസ്താവന നടത്തിയതിന് ശ്രീലേഖ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞ കുത്തിയോട്ടത്തിനെതിരെ സ്വമേധയാ കേസെടുക്കുകയും ചെതു. സംഭവം വിവാദമായതോടെ താൻ പറയാനുണ്ടായിരുന്ന കാര്യങ്ങളെ കുറിച്ച് ആർ ശ്രാലേഖ ഐപിഎസ് തന്റെ ഫേസ്ബുക്ക് പേജിൽ വിശദീകരിച്ചു.

ഹിന്ദു നായർ സ്ത്രീ

ഹിന്ദു നായർ സ്ത്രീ

ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്ന, ആചാര-അനുഷ്ഠാനങ്ങൾ ബഹുമാനിക്കുന്ന ഒരു ഹിന്ദു നായർ സ്ത്രീയാണ് ഞാൻ. സന്ധ്യക്ക്‌ വിളക്ക് കൊളുത്തി നാമം ചൊല്ലി വളർന്നവൾ. എന്നും ഇഷ്ടദൈവമായ ഗണപതിയെ ഓർക്കുകയും ഗണേശ പ്രാർത്ഥനകൾ മനസ്സിലെങ്കിലും ഉരുവിടുന്നവൾ. വര്ഷങ്ങളായി ആറ്റുകാൽ അമ്മയെ ആരാധിക്കുന്നവൾ.

ബ്ലോഗെഴുത്ത്

ബ്ലോഗെഴുത്ത്

ഞാൻ ഒരു ബ്ലോഗ് രണ്ടു ദിവസം മുൻപ് എഴുതിയത് എനിക്ക് വല്ലാത്ത വിഷമം കിട്ടികളെക്കുറിച്ചു തോന്നിയത് കൊണ്ടാണ്. വീണ്ടും വീണ്ടും ദൈവത്തിന്റെ പ്രതീമായ കുഞ്ഞുങ്ങൾ ഇത് സഹിക്കേണ്ടി വരുമല്ലോ എന്നോർത്തിട്ടാണ്. അതിൽ മതവും ജാതിയും ഒന്നുമില്ല. അതിൽ കാതുകുത്തും സുന്നത്തും ഒന്നും വരേണ്ട കാര്യവുമില്ല. ബ്ലോഗിൽ കുറെ തെറ്റുണ്ടെന്ന് ചിലർ പറഞ്ഞു. അത് തിരുത്താനാണ് ഈ പോസ്റ്റ്. എന്ത് കാര്യത്തിനും രണ്ടു വശമുണ്ടാവും. പക്ഷെ കുട്ടികളോടുള്ള ക്രൂരതക്കും ഇതുണ്ടെന്നു ഇപ്പോഴാണ് ഞാൻ അറിയുന്നത്!

വെറുമൊരു തോർത്ത് മാത്രം

വെറുമൊരു തോർത്ത് മാത്രം


അഞ്ചല്ല, ഏഴു ദിവസമാണ് കുഞ്ഞുങ്ങളെ കുത്തിയോട്ടത്തിനായി ആറ്റുകാൽ അമ്മയുടെ നടക്കിരുത്തുന്നത് എന്ന് തിരുത്തുന്നു. ഇപ്രാവശ്യം 1000 അല്ല, 993 കുട്ടികളാണ് കുത്തിയോട്ടത്തിൽ പങ്കെടുക്കുന്നത് എന്നും തിരുത്തുന്നു. തിരുത്താനില്ലാത്തതു വീണ്ടും പറയാനാഗ്രഹിക്കുന്നു.ജയിലിൽ പോലും തടവുകാർക്ക് വസ്ത്രം ഉടുക്കാൻ നൽകുന്നു. ഷർട്ടും മുണ്ടും. ഇവിടെ കുട്ടികൾക്ക് വെറുമൊരു തോർത്ത് മാത്രം. അതുടുത്തുകൊണ്ടു കുളി, ഭക്ഷണം, നിലത്തു പായിൽ ഉറക്കം, 1008 സാഷ്ടാംഗപ്രണാമം ഒക്കെ ആ 7 നാളിൽ ചെയ്യണം.

നല്ല ഭക്ഷണമില്ല

നല്ല ഭക്ഷണമില്ല

ജയിലുകളിൽ സ്ഥല പരിമിതി കാരണം 2 പേർക്ക് കിടക്കാനുള്ളിടത്തു ചിലപ്പോൾ 6 പേരെ കിടത്തും. ഇവിടെ ക്ഷേത്രാങ്കണത്തിൽ 2 മുറികളിൽ പായ വിരിച്ചു 993 കുട്ടികളെ അടുക്കി കിടത്തും. രാത്രി (പകൽ) ഒരു മണിവരെ ചെണ്ടമേളം ഈ മുറികൾക്ക് തൊട്ടടുത്താണ്. കൂടാതെ വെടിയൊച്ചയും. കുഞ്ഞുങ്ങൾ ഉറങ്ങുന്നത് അതിനു ശേഷമാവും. കാലത്തു 4 മണിക്ക് ഉണർത്തി അമ്പലക്കുളത്തിൽ കൊണ്ട് പോയി മുക്കിയെടുക്കും. ദർശനവും നമസ്ക്കാരവും കഴിഞ്ഞു കഞ്ഞിയും പയറും കഴിച്ചു വീണ്ടും പ്രദക്ഷിണവും ആരാധനയും. ഉച്ചക്ക് നിലത്തിരുന്നു ഇലയിൽ ചോറും കറിയും. രാത്രി അവിലും പഴവും പിന്നെ കരിക്കും.

അസുഖങ്ങൾ

അസുഖങ്ങൾ

ഇല്ലാത്ത അസുഖങ്ങൾ പോലും കുട്ടികൾക്ക് ഉണ്ടാവാറില്ല സമയം. പേടിയും, ചന്നിയും, പനി യും, ബോധക്ഷയവും, വിറയലും, ശ്വാസം മുട്ടലും ഒക്കെയായി അവിടെയുള്ള ഡോക്ടറുടെ അടുത്ത് ദിവസവും 60 കുട്ടികളെ കൊണ്ട് ചെല്ലാറുണ്ടെന്നു രജിസ്റ്റർ നോക്കിയാൽ മനസ്സിലാകും. കഴിഞ്ഞ 24-ന് ഫിറ്റസ് വന്ന ഒരു കുത്തിയോട്ട വൃതക്കാരനെ PRS ആശുപത്രിയിൽ അഡ്മിറ്റ് ചെയ്‌തിട്ടുണ്ടെന്നും ശ്രീലേഖ പറയുന്നു.

ചൂരൽമുറി പ്രയോഗം

ചൂരൽമുറി പ്രയോഗം

ഇനി നാളെ ഈ കുട്ടികൾക്ക് അനുഭവിക്കേണ്ടി വരുന്നത് കൂടി പറയാം. രാവിലെ 8 മണിക്ക് അവരെ ഒരു ഹാളിലേക്ക് കൊണ്ട് പോവും. ഭക്ഷണം നൽകില്ല, വെള്ളം കൊടുക്കും. പിന്നെ അലങ്കാരവും ചുട്ടികുത്തലുമാണ്. 12 മണിയാവുമ്പോൾ അവൽ, കരിക്ക് എന്നിവ നൽകും. ലിപ്സ്റ്റിക്ക് പോകുമെന്ന പേടിയിൽ പല കുട്ടികളും അതൊന്നും കഴിക്കില്ല. പൊങ്കാല കഴിയുന്നതുവരെ അവർക്കു റെസ്റ്റാണ്. സന്ധ്യ 6 മണിയാവുമ്പോഴാണ് ചൂരൽമുറി പ്രയോഗം. കുട്ടികളെ ബലിക്കല്ലിനിനു നേരെ നിർത്തി രണ്ടു വശത്തും ഒരു ചെറിയ ലോഹക്കമ്പി കൊണ്ട് തൊലി തുളച്ചെടുക്കുമെന്നും അവർ ഫേസ്ബുക്കിൽ കുറിക്കും.

നിലവിളികൾ ആരും കേൾക്കാറില്ല

നിലവിളികൾ ആരും കേൾക്കാറില്ല

അവരുടെ നിലവിളികൾ ചെണ്ട മേളത്തിന്റെ ഒച്ചയിൽ ആരും കേൾക്കില്ല. ആ കമ്പിയും മുറിവുമായി അവരെ രണ്ടു കിലോമീറ്റര് ദൂരം നടത്തിച്ചു അയ്യപ്പൻ ക്ഷേത്രത്തിൽ കൊണ്ട് പോവും. പിറ്റേന്ന് വെളുപ്പിനെ 3 മണിയോടെ തിരികെ നടത്തി ആറ്റുകാൽ ക്ഷേത്രത്തിലേക്ക്. പിന്നീട് ആണ് അവയുടെ തൊലിയിൽ നിന്നും ലോഹ ചൂരൽ മാറ്റുന്നതും ഭസ്മം തേച്ചു വിടുന്നതും.

കുട്ടികൾക്കുള്ള ശിക്ഷ

കുട്ടികൾക്കുള്ള ശിക്ഷ

ഒരാഴ്ച നല്ല ഉറക്കവും ഭക്ഷണവും, വീട്ടിലെ അന്തരീക്ഷവും, സ്നേഹവും കിട്ടാതെ ഏതോ കാര്യത്തിന് ശിക്ഷയെന്ന പോലെ കഴിഞ്ഞു ശരീരം മുറിഞ്ഞു വരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ ഒന്നോർത്തു നോക്കൂ? ഇത് ഞാൻ ഓർത്തു പോയി. ഈ ക്രൂരത ഇനി മതിയെന്ന് തോന്നിപ്പോയി. അത്ര മാത്രം.
ആചാരവും അനുഷ്ഠാനവും ഒന്നും നിർത്തണ്ട. പൊങ്കാല ഇനിയും കോടിക്കണക്കിനു സ്ത്രീകൾ വർഷം തോറും ദേവിക്ക് നൽകണം. പക്ഷെ പെൺകുട്ടികളുടെ താലപ്പൊലി പോലെയാക്കിക്കൂടെ ആൺകുട്ടികളുടെ കുത്തിയോട്ടവും?

ബ്ലോഗിലിട്ട ചിത്രങ്ങൾ

ഒരു ദിവസം മാത്രം, കുത്തുന്നതിനു പകരം അവിടെ കുങ്കുമം തേച്ചു പ്രതീകാത്കമായി ഒരു ചരട് കെട്ടി മാത്രം? എന്തിനീ ദിവസങ്ങളോളമുള്ള കഠിന വൃതവും ശരീരം കുത്തിമുറിക്കലും? കുറ്റകരമല്ല ഇത്? നിശബ്ദരായി എന്നോടൊപ്പം നിൽക്കുന്ന പലർ അയച്ചു തന്ന ചിത്രങ്ങളാണ് ഞാൻ ബ്ലോഗിൽ ഇട്ടത്. വീണ്ടും കിട്ടി കുറെ ചിത്രങ്ങൾ കൂടി. അത് ഞാൻ ഇവിടെ ഇടുന്നു. ഇനി നിങ്ങൾ പറയൂ, നമുക്കിതിൽ എന്ത് ചെയ്യാനാവും? എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

English summary
R Sreelekha's facebook post about kuthiyottam controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X