സിനിമാ ജീവിതം തകര്‍ത്തത് ദിലീപല്ല...പിന്നെ!! കളിയാക്കിക്കോ, നോവിക്കരുതെന്ന് രാജസേനന്‍

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിനെതിരേ നേരത്തേ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ച സംവിധായകന്‍ രാജസേനന്‍ ഇപ്പോള്‍ അവയെല്ലാം നിഷേധിച്ചു രംഗത്തു വന്നിരിക്കുകയാണ്. ദിലീപിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നു സോഷ്യല്‍ മീഡിയകളിലൂടെ കടുത്ത പരിഹാസമാണ് രാജസേനന്‍ നേരിട്ടത്. അദ്ദേഹത്തെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന പ്രതികരണവുമായി രാജസേനന്‍ രംഗത്തുവന്നത്. ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടൊണ് രാജസേനന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

2013ല്‍ കൊച്ചിയിലെ ഹോട്ടലില്‍ നടന്നത്...ദൃക്‌സാക്ഷികളെയും ഇടപെട്ടവരെയും ചോദ്യം ചെയ്യും!!

ട്രോളിങ് നല്ല കല

ട്രോളിങ് നല്ല കല

ട്രോളിങ് നല്ല കലയാണ്. പക്ഷെ ചെറിയ ന്യായീകരണങ്ങളൊക്കെ അതില്‍ വേണ്ടതുണ്ട്. കോമഡിക്ക് ലോജിക്ക് വേണ്ടെന്നാണ് പറയുന്നതെങ്കിലും ഒരാളെ കളിയാക്കാം.എന്നാല്‍ ഒരുപാട് നോവിക്കരുതെന്നു തോന്നിയിട്ടുണ്ട്.

ചര്‍ച്ചകളില്‍ പങ്കെടുത്തു

ചര്‍ച്ചകളില്‍ പങ്കെടുത്തു

ദിലീപിന്റെ വിഷയത്തില്‍ ഒരു പാട് ചര്‍ച്ചകളില്‍ അടുത്ത കാലത്ത് പങ്കെടുത്തിട്ടുണ്ട്. പക്ഷെ ആ ചര്‍ച്ചകളില്‍ താന്‍ പറയാത്ത കാര്യങ്ങളാണ് ട്രോളില്‍ വന്നു കൊണ്ടിരിക്കുന്നത്.

സിനിമാ ജീവിതം നശിപ്പിച്ചത് ദിലീപല്ല

സിനിമാ ജീവിതം നശിപ്പിച്ചത് ദിലീപല്ല

എന്റെ സിനിമാ ജീവിതം തകര്‍ത്തത് ദിലീപാണെന്ന് ഞാന്‍ പറഞ്ഞതായി ട്രോള്‍ കണ്ടു. അങ്ങനെയൊരു വാക്ക് താന്‍ പറഞ്ഞിട്ടില്ലെന്ന് രാജസേനന്‍ പറഞ്ഞു. തന്റെ സിനിമാ ജീവിതം തകര്‍ക്കാന്‍ ദിലീപ് ഒന്നും ചെയ്തിട്ടില്ല.

 ദിലീപ് പിന്‍മാറി

ദിലീപ് പിന്‍മാറി

ദീലിപിനെ വച്ച് ഒരു വലിയ പ്രൊജക്ട് പ്ലാന്‍ ചെയ്തിരുന്നു. അതില്‍ നിന്നും ദിലീപ് പിന്‍മാറിയത്. താന്‍ പോലുമറിയാതെ അതിന്റെ പ്രൊഡ്യൂസറെ കണ്ടു സംസാരിച്ച് ദിലീപ് അതില്‍ നിന്നു പിന്‍മാറിയിട്ടുണ്ട്. അതു തനിക്കറിയാം. ഇത് അല്ലാതെ തന്റെ സിനിമാ ജീവിതത്തില്‍ ദിലീപ് യാതൊരു വിധ പ്രശ്‌നവുമുണ്ടാക്കിയിട്ടില്ലെന്നും രാജസേനന്‍ വ്യക്തമാക്കി.

അമ്മയെക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്

അമ്മയെക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്

അമ്മയെന്ന സംഘടനയെക്കുറിച്ച് താന്‍ പ്രതികരിച്ചിട്ടുണ്ട്. തങ്ങളുടെ സംഘടനയെക്കുറിച്ചും പ്രതികരിച്ചിരുന്നു. അക്കാര്യം സത്യമാണ്. അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ട്.

 പുതിയ രീതിയോട് യോജിക്കാനായില്ല

പുതിയ രീതിയോട് യോജിക്കാനായില്ല

ഇപ്പോഴത്തെ ഫിലിം മേക്കിങിന്റെ പ്രശ്‌നം കൊണ്ടാണ് സിനിമാ ജീവിതത്തില്‍ വലിയൊരു ഗ്യാപ്പ് വന്നത്. ഒരു നടന്റെ അടുത്തേക്ക് ചെല്ലുക, അയാള്‍ പറയുന്ന നടിയെ വയ്ക്കുക, എഡിറ്ററെ വയ്ക്കുക, ക്യാമറാമാനെ വയ്ക്കുക, അയാള്‍ പറയുന്ന രീതിയില്‍ കഥ തിരുത്തിയെഴുതുക...ഇതൊന്നും തനിക്കറിയില്ല. ഈ രീതിയോട് യോജിക്കാനും സാധിക്കില്ല.

നിര്‍മാതാവിനെ കാത്തിരിക്കുന്നു

നിര്‍മാതാവിനെ കാത്തിരിക്കുന്നു

നല്ലൊരു തിരക്കഥയെഴുതി നിര്‍മാതാവിനെ കാത്തിരിക്കുകയാണ് താന്‍. ഈ സ്‌ക്രിപ്റ്റും കൊണ്ട് ഒരു നടന്റെയും വാതില്‍ക്കലേക്കു പോവില്ല. തന്റെ സിനിമകളില്‍ കൂടുതലായി അഭിനയിച്ച ജയറാമിന് ഇക്കാര്യം ന്മന്നായി അറിയാമെന്നും രാജസേനന്‍ പറഞ്ഞു. ദിലീപെന്ന കഴിവുള്ള നടന്‍ മലയാള സിനിമയില്‍ കൊണ്ടുവന്ന രീതികളില്‍ ഒന്നാണിതെന്നും രാജസേനന്‍ കൂട്ടിച്ചേര്‍ത്തു.

English summary
Rajasenan comments about Dileep.
Please Wait while comments are loading...