പഴമക്കാരുടെ ഗുണം തിരിച്ചറിഞ്ഞ് ന്യൂജനും 'രക്തശാലി' നെല്‍കൃഷി ഏറ്റെടുത്തു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ആരോഗ്യ സംരക്ഷണത്തിന് പഴമക്കാര്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന രക്തശാലി നെല്ലിന്റെ ഔഷധഗുണം തിരിച്ചറിഞ്ഞ് പുതിയ തലമുറ വ്യാപകമായ രീതിയില്‍ ഈ വിത്ത് ശേഖരിച്ച് കൃഷിയിറക്കുന്നു.

അധ്യാപിക തസ്തിക തിരിച്ചു കിട്ടിയതിന്റെ ആഹ്ലാദത്തിൽ പൂച്ചക്കാട് ഗ്രാമം

കൃഷി വകുപ്പിന്റെ മികച്ച പിന്തുണയും കര്‍ഷകര്‍ക്ക് പ്രോത്സാഹനമാകുന്നുണ്ട്. വേങ്ങര കൃഷി ഭവന്റ കീഴില്‍ വരുന്ന കുറ്റൂര്‍ സൗത്ത് പാടശേഖത്തില്‍ ജാഫര്‍ ചെമ്പന്‍ എന്ന യുവ കര്‍ഷകന്റെ ഒരേക്കര്‍ വരുന്ന പാടത്ത് രക്ത ശാലി നെല്ലിന്റെ നടീല്‍ വേങ്ങര കൃഷി അസിസ്റ്റന്റ്് ഡയറക്ടര്‍ ടി.കെ. അബ്ദു സലാം ഉദ്ഘാടനം ചെയ്തു. വേങ്ങര കൃഷി ഓഫിസര്‍ എം.നജീബ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ വിജിത, കര്‍ഷകരായ ചെമ്പന്‍ ജാഫര്‍, സനല്‍കുമാര്‍, അയ്യപ്പന്‍, നാരായണന്‍, മുജീബ്, അബ്ദുറിയാസ് പങ്കെടുത്തു.

nelkrishi

കുറ്റൂര്‍ പാടശേഖരത്തിലെ ജാഫറിന്റെ കൃഷിയിടത്തില്‍ കൃഷി അസി.ഡയറക്ടര്‍ അബ്ദുസലാം രക്തശാലി നെല്‍ കൃഷി ഞാറ്‌നട്ട് ഉദ്ഘാടനം ചെയ്യുന്നു.

പരപ്പനങ്ങാടി ചന്ദ്രഗിരി മില്‍ ഉടമ ചന്ദ്ര ശേഖരന്റ കൃഷിയിടത്തില്‍ നിന്നും ഒരു കിലോ വിത്തിന് നൂറു രൂപ പ്രകാരമാണ് ജാഫര്‍ വിത്ത് വാങ്ങിയത്. ഇരുമ്പു സത്തും ധാതുലവണങ്ങളും ധാരാളം അടങ്ങിയ രക്ത ശാലി അരി കൊളസ്‌ട്രോള്‍ കുറക്കുന്നതിനും രക്തത്തിലെ ഹീമോ ഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

ഇതിന്റെ ഒരു കിലോ അരിക്ക് 210രൂപയാണ് വില. നിത്യ യൗവനവും അകാല വാര്‍ദ്ധക്യവും അകറ്റാനും ആരോഗ്യ സംരക്ഷണത്തിനും പൂര്‍വ്വികര്‍ ഉപയോഗിച്ചിരുന്ന അരിയാണ് രക്ത ശാലി. കീമോ തറാപ്പി മൂലം ശരീരം ശോഷിച്ച ക്യാന്‍സര്‍ രോഗികള്‍ക്കും ശരീര പുഷ്ടി വീണ്ടെടുക്കുന്നതിന് വളര ഫലപ്രദമാണ് ഈ ഔഷധ നെല്ലെന്ന് പഴമക്കാര്‍ പറയുന്നു. വേങ്ങരയില്‍ വലിയോറ പാടശേഖര സെക്രട്ടറി ചെള്ളി ബാവയും ഒരേക്കര്‍ സ്ഥലത്ത് ഈ നെല്‍ കൃഷി ചെയ്തിട്ടുണ്ട്. അദേഹത്തിന്റെ പാടം ഈ കഴിഞ്ഞ ദിവസം വയനാട്ടില്‍ നിന്നും വന്ന പ്രശസ്ത വയനാടന്‍ പൈതൃക നെല്‍ വിത്ത് സംരക്ഷകന്‍ ചെറു വയല്‍ രാമന്‍ സന്ദര്‍ശിച്ചു. നെല്ലിന്റെ ഗുണാംശം തിരിച്ചറിഞ്ഞ് ഇത് മനസിലാക്കാനും കൃഷിരീതി പഠിക്കാനുമായി നിരവധി കര്‍ഷകര്‍ രക്തശാലിവിത്തിറക്കിയ കൃഷിക്കാകാരെ കാണാനും കൃഷിയിടം സന്ദര്‍ശിക്കുവാനുമായി സ്ഥലത്തെത്തുന്നുണ്ട്.

English summary
''Rakthashaali'' paddy cultivation; Malappuram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്