കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജു രക്ഷപ്പെട്ടിരുന്നെങ്കിലോ എന്ന് ചെന്നിത്തലയുടെ ഭയം... ഇപ്പോള്‍ കമ്മീഷന് വിമര്‍ശനം

Google Oneindia Malayalam News

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ടുപോയ സംഭവത്തില്‍ സോളാര്‍ കമ്മീഷന് വിമര്‍ശനം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് വിമര്‍ശനവുമായി രംഗത്ത് വന്നിരിയ്ക്കുന്നത്.

ബിജുവിനെ തെളിവെടുപ്പിന് വേണ്ടി കോയമ്പത്തൂരിലേയ്ക്ക് കൊണ്ടു പോയ സംഭവത്തില്‍ സോളാര്‍ കമ്മീഷന് ജാഗ്രതക്കുറവുണ്ടായി എന്നാണ് ആക്ഷേപം. പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് വിശദീകരണം.

Ramesh Chennithala

മതിയായ സുരക്ഷ ഒരുക്കാതെയാണ് ബിജുവിനെ കോയമ്പത്തൂരിലേയ്ക്ക് കൊണ്ടുപോയതെന്നാണ് പറയുന്നത്. കൊലക്കേസ് പ്രതിയായ ബിജു രക്ഷപ്പെട്ടിരുന്നെങ്കില്‍ ആര് ഉത്തരം പറയും? ഉത്തരവാദിത്തം കമ്മീഷന്‍ ഏറ്റെടുക്കുമായിരുന്നോ എന്നും രമേശ് ചെന്നിത്തല ചോദിയ്ക്കുന്നു.

ബിജുവിനെ കോയമ്പത്തൂരിലേയ്ക്ക് കൊണ്ടുപോകുന്നത് സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും അറിവുണ്ടായിരുന്നില്ല. ഇക്കാര്യം ഡിജിപി തന്നെ പറഞ്ഞിട്ടുണ്ടെന്നാണ് ആഭ്യന്തരമന്ത്രി പറയുന്നത്.

സുരക്ഷാ ഭീഷണി ഉണ്ടെന്ന മുന്നറിയിപ്പ് കമ്മീഷന്‍ അവഗണിച്ചു എന്നും ചെന്നിത്തല ആരോപിയ്ക്കുന്നുണ്ട്. ജയിലില്‍ പോലും കനത്ത സുരക്ഷയാണ് ബിജുവിന് നല്‍കുന്നത്. ഇത് മുഴുവന്‍ ലംഘിച്ചുകൊണ്ടാണ് തെളിവെടുപ്പിനായി കൊണ്ടുപോയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

English summary
Ramesh Chennithala criticise Solar Commission for sending Biju Radhakrishnan to Coimbatore with out sufficient security.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X