കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റേഷന്‍ കടകളിലെ ഇ പോസ് മെഷിന്‍ പതിനായിരത്തോളം സെയില്‍സ്മാന്‍രുടെ ജോലി നഷ്ടപ്പെടുത്തും?

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: റേഷന്‍കടകളില്‍ ഇ.പോസ് മെഷിന്‍ സ്ഥാപിക്കുന്നതോടെ സംസ്ഥാനത്തെ പതിനായിരത്തോളം സെയില്‍സ്മാന്‍മാരുടെ ജോലി നഷ്ടമാകുമെന്ന് കേരള സ്റ്റേറ്റ് റീട്ടയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി. റേഷന്‍കടകളെ കമ്പ്യൂട്ടര്‍ വല്‍ക്കരിച്ച് പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതോടെയാണ് സെയില്‍സ്മാന്‍മാരുടെ ജോലി നഷ്ടമാകുന്നത്.

മലപ്പുറത്തെ നടുക്കി വീണ്ടും കൊലപാതകം! പെരിന്തൽമണ്ണയിൽ മകൻ ഉമ്മയെ വെട്ടിക്കൊന്നു...മലപ്പുറത്തെ നടുക്കി വീണ്ടും കൊലപാതകം! പെരിന്തൽമണ്ണയിൽ മകൻ ഉമ്മയെ വെട്ടിക്കൊന്നു...

റേഷന്‍കട നടത്തിപ്പിന് സര്‍ക്കാര്‍ നല്‍കുന്ന തുച്ഛമായ ശമ്പളം സെയില്‍സ്മാന്‍മാര്‍ക്കു കൂടി തികയാത്തതാണ് ഇത്തരത്തിലൊരു പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പാക്കേജ് പുനപരിശോധിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. വ്യാപാരികള്‍ക്കായി പ്രഖ്യാപിച്ച പുതിയ പാക്കേജ് സംസ്ഥാന ഭാരവാഹികളെ ബോധ്യപ്പെടുത്തിയതാണ്. എന്നാല്‍ കംപ്യൂട്ടര്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ വ്യാപാരിക്ക് വാടകയും കൂലിച്ചെലവും കഴിച്ച് നാലായിരം രൂപ മുതല്‍ ആറായിരം രൂപ വരെയാണ് ലഭിക്കുന്നത്.

ration

ഈ തുച്ഛമായ വരുമാനം കൊണ്ട് വ്യാപാരികള്‍ക്ക് റേഷന്‍ കടകള്‍ നടത്തികൊണ്ട് പോകാന്‍ സാധിക്കില്ലെ അധികാരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കമ്പ്യൂട്ടര്‍ വല്‍ക്കരണം കഴിഞ്ഞ ശേഷം പാക്കേജ് പുന പരിശോധിക്കാമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ കാലങ്ങളിലെല്ലാം സംഘടനകളോട് പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാതെ വ്യാപാരികളെ വഞ്ചിച്ചിരിക്കുകയാണ്. ഇനിയും ഇതാണ് ഫലമെങ്കില്‍ മെയ് മാസത്തോടെ സംസ്ഥാനത്തെ മുഴുവന്‍ കടകളും പ്രവര്‍ത്തന രഹിതമാവും. 26ന് സര്‍ക്കാര്‍ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളുടെ കോഡിനേഷന്‍ കമ്മിറ്റി ചേര്‍ന്ന ആവശ്യമായ സമര പരിപാടികള്‍ പ്രഖ്യാപിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കാടാമ്പുഴ മൂസഹാജി, കബീര്‍ അമ്പാരത്ത്, നാസര്‍ വേങ്ങര, സിദ്ധീഖ് നിലമ്പൂര്‍ പങ്കെടുത്തു.

പുതിയ തന്ത്രവുമായി ഷമി, മകളെ വിട്ടുകിട്ടാന്‍ നീക്കം! ബിസിസിഐ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഹസിന്‍!പുതിയ തന്ത്രവുമായി ഷമി, മകളെ വിട്ടുകിട്ടാന്‍ നീക്കം! ബിസിസിഐ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഹസിന്‍!

English summary
ration shops salesman will lost their job after implementing e pause machine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X