കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കുകളിലും ജ്വല്ലറികളിലും തീപിടിക്കുന്നു, എന്തുകൊണ്ട്?

ഫെഡറല്‍ ബാങ്കിന്റെ കോണ്‍വെന്റ് സ്‌ക്വയര്‍ ശാഖയിലാണ് ശനിയാഴ്ച തീപിടുത്തമുണ്ടായത്

  • By Sandra
Google Oneindia Malayalam News

തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ബാങ്കുകളിലും ജ്വല്ലറികളിലുമുണ്ടാകുന്ന തീപിടുത്തം ദുരൂഹത വര്‍ധിപ്പിക്കുന്നു. തെക്കന്‍ കേരളത്തിലെ ഒരു ബാങ്കിന്റെ
ശാഖയിലാണ് ശനിയാഴ്ച തീപിടുത്തമുണ്ടായത്.

ഇതിന് പുറമേ കൊച്ചിയിലെ പ്രമുഖ ജ്വല്ലറിയുടെ ഷോറൂമില്‍ ശനിയാഴ്ച തീപിടുത്തമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.നോട്ട് നിരോധനത്തെ തുടര്‍ന്ന് കള്ളപ്പണവും അനധികൃത സ്വത്തുക്കളും കണ്ടെത്തി പിടിച്ചെടുക്കുന്നതിനായി ആദായ നികുതി വകുപ്പ് വലവീശിക്കഴിഞ്ഞ സാഹചര്യത്തിലാണ് കേരളത്തില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കത്തി നശിച്ചത് ഫര്‍ണിച്ചര്‍

കത്തി നശിച്ചത് ഫര്‍ണിച്ചര്‍

ശനിയാഴ്ച രാവിലെ 6.30ഓടെയുണ്ടായ തീപിടുത്തത്തില്‍ കമ്പ്യൂട്ടര്‍, എസി, ഫര്‍ണിച്ചറുകള്‍ എന്നിവ കത്തി നശിച്ചിരുന്നു. എന്നാല്‍ ലോക്കറില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണവും പണവും സുരക്ഷിതമാണെന്നാണ് ബാങ്ക് മാനേജര്‍ അറിയിച്ചത്. കൊച്ചിയിലെ ജ്വല്ലറി ഷോറൂമില്‍ തീപിടുത്തമുണ്ടായെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എടിഎമ്മിലെ ഷോര്‍ട്ട് സര്‍ക്യൂട്ട്

എടിഎമ്മിലെ ഷോര്‍ട്ട് സര്‍ക്യൂട്ട്

ഫെഡറല്‍ ബാങ്കിനോട് ചേര്‍ന്നുള്ള എടിഎം കൗണ്ടറിലേയ്ക്കുള്ള പവര്‍ സപ്ലൈയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ്
തീപിടുത്തത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന പ്രയത്‌നത്തിനൊടുവിലാണ് തീയണച്ചത്.

ജ്വല്ലറിയില്‍ തീപിടുത്തം!

ജ്വല്ലറിയില്‍ തീപിടുത്തം!

കൊച്ചിയിലെ ജ്വല്ലറി ഷോറൂമില്‍ ശനിയാഴ്ച തീപിടുത്തമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തീപിടിച്ചതോടെ ജീവനക്കാരെ കെട്ടി
ടത്തില്‍ നിന്ന് ഒഴിപ്പിക്കുകയായിരുന്നു. എന്നാല്‍ ജ്വല്ലറിക്കുള്ളിലെ തീപിടുത്തത്തിനുള്ള കാരണവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ശനിയാഴ്ച വൈകിട്ടായിരുന്നു ഈ സംഭവം.

ആദായനികുതി റെയ്ഡ്

ആദായനികുതി റെയ്ഡ്

നോട്ട് നിരോധനത്തോടെ കള്ളപ്പണവും കണക്കില്‍പ്പെടാത്ത സ്വത്തുക്കളും പിടിച്ചെടുക്കുന്നതിനായി ആദായ നികുതി വകുപ്പ് രാജ്യത്തെങ്ങും വലവീശിയ്‌ക്കൊണ്ടിരിക്കെയാണ് ഇത്തരത്തില്‍ ജ്വല്ലറികളിലും ബാങ്കുകളിലും തീപിടുത്തമുണ്ടാകുന്നത്.

ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിയ്ക്കുന്നു

ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിയ്ക്കുന്നു

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ദില്ലിയിലെ മൂന്നോളം ഫെഡറല്‍ ബാങ്ക് ബ്രാഞ്ചുകളില്‍ നിന്നാണ് അനധികൃതമായി പഴയ നോട്ടുകളും കണക്കില്ലാത്ത നോട്ടുകളും ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു.

English summary
Reasons behind fire in banks and jwelleries recent timee. Fire in Federal bank brach in Alappuza and Bhima jwellery in Idappally reports fire on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X