കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴയിലും അരുവിക്കര റെക്കോര്‍ഡ് നീന്തിക്കടന്നു... ഇനി ആര്?

Google Oneindia Malayalam News

അരുവിക്കര: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിയെഴുതിയേക്കാവുന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്. കനത്ത മഴയെ അവഗണിച്ചാണ് വോട്ടര്‍മാര്‍ പോളിംബ് ബൂത്തില്‍ എത്തിയത്.

2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 70.3 ശതമാനം പോളിംഗിനെ വോട്ടെടുപ്പ് അവസാനിക്കുന്നതിന് ഏറെ മുമ്പ് തന്നെ ഇത്തവണ മറികടന്നിരുന്നു. 1991 ല്‍ ഉണ്ടായ റെക്കോര്‍ഡ് പോളിംഗിനേയും ഇത്തവണ അരുവിക്കരയിലെ വോട്ടര്‍മാര്‍ മറികടന്നു. വോട്ടിംഗ് പൂര്‍ത്തിയായപ്പോള്‍ ലഭിയ്ക്കുന്ന വിവരപ്രകാരം 76.31 ശതനാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.

Aruvikkara Polling

1991 ല്‍ 72. 39 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായിരുന്നു അരുവിക്കര മണ്ഡലത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനം. എന്നാല്‍ ഇത്തവണ വോട്ടിംഗ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ബാക്കി നില്‍ക്കേ തന്നെ പോളിങ് ശതമാനം 72.40 ശതമാനം മറികടന്നിരുന്നു.

Aruvikkara Polling1

മഴയെ അവഗണിച്ച് അരുവിക്കരക്കാര്‍ ഒന്നടങ്കം പോളിങ് ബൂത്തിലെത്തിയതിനെ പ്രധാന സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ പ്രതീക്ഷയോടെയാണ് കാണുന്നത്. വിതുര, തൊളിക്കോട്, ഉഴമലയ്ക്കല്‍, വെള്ളനാട് തുടങ്ങിയ പഞ്ചായത്തുകളില്‍ റെക്കോര്‍ഡ് പോളിങ് ആണ് രേഖപ്പെടുത്തിയത്.

Aruvikkara Polling2

കനത്ത മഴയിലും സ്ഥാനാര്‍ത്ഥികള്‍ ബൂത്ത് സന്ദര്‍ശനും അവസാനഘട്ട വോട്ടഭ്യര്‍ത്ഥനയും തുടര്‍ന്നു. മഴ കനത്തതോടെ ആളുകളെ പോളിങ് ബൂത്തുകളിലെത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ നെട്ടോട്ടമായിരുന്നു.

English summary
Record polling in Aruvikkara by election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X