അഴിച്ചു പണിഞ്ഞിട്ട് പിണറായിക്ക് മതിയാവുന്നില്ല!! നിതിൻ അഗർവാളിന് ഒരാഴ്ചയ്ക്കിടെ രണ്ടാം സ്ഥാന ചലനം!!

  • Posted By:
Subscribe to Oneindia Malayalam

തിരുവന്തപുരം: പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി നടന്ന് ഒരാഴ്ചയാകുന്നതിന് മുമ്പേ വീണ്ടും അഴിച്ചു പണി. എഡിജിപി നിതിൻ അഗർവാളിന് വീണ്ടും സ്ഥാന ചലനം. ഒരാഴചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ സ്ഥാനചലനമാണിത്. കെഎസ്ഇബി വിജിലൻസ് ഓഫീസർ ചുമതലയിലേക്കാണ് ഒരാഴ്ച മുമ്പ് നിതിൻ അഗർവാളിനെ നിയമിച്ചത്.

police

എന്നാൽ ആ ചുമതലയിൽ നിന്ന് അദ്ദേഹത്തെ നീക്കിയിരിക്കുകയാണ്. പോലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായിട്ടാണ് നിതിന‍്‍ അഗർവാളിനെ നിയമിച്ചിരിക്കുന്നത്. ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്തു നിന്നായിരുന്നു നിതിൻ അഗർവാളിനെ അപ്രധാനമായ കെഎസ്ഇബി വിജിലൻസിലേക്ക് നിയമിച്ചിരുന്നത്.

പോലീസ് സൂപ്രണ്ടുമാരായ കെകെ ജയമോഹനെ റെയിൽവേയിലേക്കും എൻ വിജയ കുമാറിനെ കേരള പോലീസ് അക്കാദമിയിലേക്കും മാറ്റി നിയമിച്ചു. ജി ശ്രീധരനെ പോലീസ് ആസ്ഥാനത്ത് എഐജിയായും ടി നാരായണനെ കെഎപി മൂന്നിലേക്കും മാറ്റി നിയമിച്ചു. കഴിഞ്ഞയാഴ്ചയാണ് ടോമിൻ തച്ചങ്കരി ഉൾപ്പെടെ ഉന്നതരെ മാറ്റി പോലീസ് തലപ്പത്ത് അഴിച്ചുപണി നടത്തിയത്.

English summary
reshuffle again in police.
Please Wait while comments are loading...