ഫെമിനിസ്റ്റാണോ? മുഖ്യമന്ത്രി പിണറായി വിജയനോട് റിമയുടെ ഒരൊന്നൊന്നര ചോദ്യം.. ഉത്തരം ഇങ്ങനെ

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  ഫെമിനിസ്റ്റാണോ??റിമയുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി

  കോഴിക്കോട്: സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി രൂപീകരിക്കപ്പെട്ട വിമന്‍ ഇന്‍ സിനിമ കലക്ടീവുമായി ബന്ധപ്പെട്ടാണ് ഫെമിനിസ്റ്റ് എന്ന വാക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായത്. എന്നാല്‍ ചര്‍ച്ചകളില്‍ ഭൂരിഭാഗവും ഫെമിനിസമെന്ന ആശയത്തെക്കുറിച്ചല്ല. മറിച്ച് സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നവരെ പരിഹസിക്കുന്നതിനാണ് ഫെമിനിസം ഉപയോഗിക്കപ്പെടുന്നത്. ഫെമിനിച്ചി എന്നത് സോഷ്യല്‍ മീഡിയയിലെ ഫാന്‍സ് അടക്കമുള്ളവര്‍ക്ക് തെറിവിളിക്ക് തുല്യമാണ്. അതേസമയം സമത്വത്തിന് വേണ്ടി വാദിക്കുന്ന സ്ത്രീകളും പുരുഷന്മാരും ആ വിളിയൊരു അംഗീകാരമായി കാണുന്നു. ഇവര്‍ പക്ഷേ ന്യൂനപക്ഷമാണ്. ഫെമിനിസ്റ്റാണ് എന്ന് പറയുന്നത് എന്തോ അപരാധമാണ് എന്ന് കരുതുന്നു ഭൂരിപക്ഷം സ്ത്രീകള്‍ പോലും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെമിനിസ്റ്റാണോ ?

  മഞ്ജു വാര്യർ രാഷ്ട്രീയത്തിലിറങ്ങുന്നു? എറണാകുളത്ത് സിപിഎം സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ട്

  എന്താണ് ഫെമിനിസം

  എന്താണ് ഫെമിനിസം

  സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് മുകളിലോ, പുരുഷന്‍ സ്ത്രീയ്ക്ക് മുകളിലോ എന്നതല്ല, സ്ത്രീ പുരുഷ സമത്വം എന്നതാണ് ഫെമിനിസം അര്‍ത്ഥമാക്കുന്നത്. പ്രമുഖരായ സ്ത്രീകളടക്കം പറയുന്നത് കേള്‍ക്കാം, സ്ത്രീ പുരുഷ സമത്വം വേണം.. പക്ഷേ താനൊരു ഫെമിനിസ്റ്റല്ല എന്ന്. തുല്യത വേണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഫെമിനിസ്റ്റുകള്‍ തന്നെയാണ്.

  പിണറായി വിജയന്‍ ഫെമിനിസ്റ്റാണോ ?

  പിണറായി വിജയന്‍ ഫെമിനിസ്റ്റാണോ ?

  കേരളത്തില്‍ നിലവിലെ ഏറ്റവും ശക്തനായ സിപിഎം നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഫെമിനിസ്റ്റാണോ ? ഈ ചോദ്യം ചോദിച്ചത് മറ്റാരുമല്ല. നടി റിമ കല്ലിങ്കലാണ്. ഫാന്‍സ് ഫെമിനിച്ചിയെന്ന് വിളിച്ച് അധിക്ഷേപിക്കുന്ന സ്ത്രീകളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലുള്ള നടിയാണ് റിമ കല്ലിങ്കല്‍. സിനിമയില്‍ സ്ത്രീ-പുരുഷ സമത്വം വേണമെന്ന് വാദിക്കുന്ന വിമന്‍ ഇന്‍ സിനിമ കലക്ടീവിലെ അംഗങ്ങളിലൊരാളും.

   ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

  ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

  മുഖ്യമന്ത്രി പങ്കെടുക്കുന്ന, വീണ ജോര്‍ജ് എംഎല്‍എ അവതാരകയായ നാം മുന്നോട്ട് എന്ന ചാനല്‍ പരിപാടിയിലായിരുന്നു റിമയുടെ ഈ ചോദ്യം. ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതാണ് പ്രസ്തുത പരിപാടി. ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന മനുസ്മൃതിയിലെ വാചകം കടമെടുത്തു കൊണ്ടായിരുന്നു റിമയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞ് തുടങ്ങിയത്.

  ഏത് പക്ഷമെന്ന നിലപാടില്ല

  ഏത് പക്ഷമെന്ന നിലപാടില്ല

  ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്നൊരു തത്വശാസ്ത്രം നമ്മുടെ നാട്ടിലുണ്ടായിരുന്നു എന്നോര്‍മ്മിപ്പിച്ച പിണറായി ഇവിടെ ഏത് പക്ഷം എന്നൊരു നിലപാടില്ലെന്ന് വ്യക്തമാക്കി. സമൂഹത്തില്‍ സ്ത്രീക്കും പുരുഷനും സഹോദരങ്ങളായിട്ട് ജീവിക്കാന്‍ സാധിക്കണമെന്നും റിമയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

  തുല്യ അവകാശങ്ങൾ വേണം

  തുല്യ അവകാശങ്ങൾ വേണം

  സ്ത്രീക്കും പുരുഷനും ഒരുപോലെ എല്ലാ അവകാശങ്ങളും അനുവദിച്ച് കിട്ടണമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. എന്നാല്‍ നമ്മുടെ നാടിന്റെ അനുഭവത്തില്‍ അത് രണ്ടും രണ്ടാണ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പുരഷന് മേല്‍ സ്ത്രീയ്‌ക്കോ, സ്ത്രീയ്ക്ക് മേല്‍ പുരുഷനോ ആധിപത്യം ഉണ്ടാവാന്‍ പാടില്ല.

  വനിതാ നയം ഉടൻ നടപ്പാക്കും

  വനിതാ നയം ഉടൻ നടപ്പാക്കും

  സ്ത്രീക്കും പുരുഷനും തുല്യത ഉണ്ടാവണം. കേരളത്തെ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ തുടക്കമെന്നോണം സംസ്ഥാനത്ത് വനിതാ നയം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ റിമ കല്ലിങ്കലിന്റെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി

  സിനിമയിലെ സ്ത്രീ വിരുദ്ധതയ്ക്കെതിരെ

  സിനിമയിലെ സ്ത്രീ വിരുദ്ധതയ്ക്കെതിരെ

  സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്ക് എതിരെ നേരത്തെ മുതല്‍ വാദിക്കുന്ന നടി കൂടിയാണ് റിമ കല്ലിങ്കല്‍. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത ആക്രമണവും റിമ അടക്കമുള്ളവര്‍ നേരിടുന്നുണ്ട്. സിനിമയില്‍ സ്ത്രീകള്‍ക്ക് ചൂഷണത്തിന് ഇരയാകാതെ ജോലി ചെയ്യാനുള്ള അന്തരീക്ഷമുണ്ടാവുക, വേതനത്തില്‍ തുല്യതയുണ്ടാവുക തുടങ്ങിയ ആവശ്യങ്ങളാണ് റിമ അടക്കമുള്ളവര്‍ മുന്നോട്ട് വെയ്ക്കുന്നത്.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Are you a Feminist? Rima Kallingal asked Pinarayai Vijayan and what happened next

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്