ആര്‍എംപി തകരുന്നുവെന്ന് സിപിഎം; പാര്‍ട്ടിവിട്ടവര്‍ അപ്പകഷ്ണം തേടിപോയവരെന്ന് ആര്‍എംപി

  • Posted By:
Subscribe to Oneindia Malayalam

വടകര: നേതാക്കള്‍ പാര്‍ട്ടി വിടുന്നതോടെ ആര്‍എംപി തകരുന്നുവെന്ന് സിപിഎം. എന്നാല്‍ പാര്‍ടിവിട്ടവര്‍ ആനുകൂല്യങ്ങളുടെയും അധികാരത്തിന്‍റെയും അപ്പകഷ്ണം തേടിപോയവരെന്ന് ആര്‍എംപി നേതാക്കള്‍ .പാര്‍ട്ടി വിട്ടവരെ തിരിച്ചു കൊണ്ടുവരാനുള്ള നീക്കത്തില്‍ സിപിഎം പ്രാദേശിക നേതൃത്വവും വിട്ടു വീഴ്ച്ചയ്ക്ക് തയ്യാറായതോടെ ഒഞ്ചിയത്ത് ആര്‍എംപിയുടെ ശക്തി ചോരുന്നു.

കണ്ണൂർ ബസ് അപകടം; ബസ് പഞ്ചറായ വിവരം ജീവനക്കാരെ വിളിച്ചറിയിച്ചിരുന്നു, കുടുതൽ വിവരം പുറത്ത്

ആര്‍എംപി ഏരിയ കമ്മറ്റിയംഗം ഉള്‍പ്പടെ പത്ത് പേര്‍ കുടംബസമേതം രാജിവെച്ച് സിപിഐ എമ്മില്‍ ചേര്‍ന്നത് പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സിപിഎം ലോക്കല്‍ സമ്മേളനത്തിന്റെ പൊതുസമ്മേളനവേദിയില്‍ കുടുംബസമേതമെത്തിയാണ് നേതാക്കള്‍ രാജിക്കാര്യം പ്രഖ്യാപിച്ചത്. ആര്‍എംപി ഏരിയ കമ്മറ്റിയംഗവും സ്ഥാപകനേതാവുമായ എം പ്രഭാകരന്‍, ലോക്കല്‍ കമ്മറ്റിയംഗം ടി ഭാസ്‌ക്കരന്‍, ബ്രാഞ്ച് സെക്രട്ടറി എം സുരേഷ്, സജീവ പ്രവര്‍ത്തകരായ പറമ്പത്ത് ബാബു, മക്കത്ത്ബാലന്‍,

rmp

ആര്‍എംപി ബാന്റ്‌വാദ്യസംഘത്തിന്റെ ലീഡര്‍ വി ടി കെ വിനോദ്, തെക്കെമലോല്‍ മണി, ജലീല്‍ എന്നിവരാണ് രാജിവെച്ച് സിപിഐ എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ആര്‍എംപിയുടെ രാഷ്ടീയ പാപ്പരത്തത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഇവര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ ആര്‍എംപി വിടുമെന്ന് ഇവര്‍ അറിയിച്ചു.

സിപിഎം നേതാക്കള്‍ രാജിവച്ചു വന്നവരെ മാലയിട്ട് സ്വീകരിച്ചു. പാര്‍ട്ടി വിട്ടവര്‍ മടങ്ങി വരണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടെങ്കിലും പ്രാദേശിക നേതാക്കള്‍ ഇതിന് മുന്‍കൈ എടുത്തിരുന്നില്ല. സിപിഎം ഭരണത്തില്‍ എത്തിയതോടെ ഭരണത്തില്‍ നിന്നുള്ള ആനുകൂല്യം പ്രതീക്ഷിച്ച ചിലര്‍ മാത്രമാണ് രാജിവച്ചതെന്നും പാര്‍ട്ടി ശക്തിയോടെ മുന്നോട്ട് പോകുമെന്നും ആര്‍എംപി നേതാക്കള്‍ പറഞ്ഞു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
rmp leaders leaving the party.it will destroy rmp. says cpm leadership. the poeple who are leaving party is for getting power says rmp

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്