ബൈക്കിലെത്തി 14 സ്ത്രീകളുടെ മാലമോഷ്ടിച്ച് കടന്നുകളഞ്ഞ പെരുങ്കള്ളന്‍ പിടിയില്‍, മോഷ്ടിച്ച പണംകൊണ്ട് ആഡംബര ജീവിതം

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ബൈക്കിലെത്തി 14 സ്ത്രീകളുടെ മാലമോഷ്ടിച്ച കടന്നു കളഞ്ഞ പെരുങ്കള്ളന്‍ പിടിയില്‍ പൊന്നാനി കാഞ്ഞിരമുക്ക് സ്വദേശി നെടുമ്പുറത്ത് വീട്ടില്‍ റിബിന്‍രാജ് (27) നെയാണ് പൊന്നാനി എസ്.ഐ കെ.നൗഫല്‍ അറസ്റ്റ് ചെയ്തത്. പെരുമ്പടപ്പ് പൊന്നാനി ചങ്ങരംകുളം സ്‌റ്റേഷന്‍ പരിധികളില്‍ നിന്നായി 2013 മുതല്‍ 2017 വരെ ബൈക്കിലെത്തി 14 സ്ത്രീകളുടെ കഴുത്തിലെ സ്വര്‍ണ്ണാഭരണങ്ങളാണ് റിബിന്‍രാജ് പൊട്ടിച്ചിട്ടുള്ളത്.

കേരള ബ്ലാസ്‌റ്റേഴ്‌സിന് പോലീസിന്റെ ചുവപ്പ് കാര്‍ഡ്!! കൊച്ചിയില്‍ കളി വേണ്ടെന്ന്, ഇതാണ് കാരണം...

ഇത്തരത്തില്‍ നാല്‍പത്തിഅഞ്ചോളം പവന്‍ സ്വര്‍ണ്ണാഭരണമാണ് ഇയാള്‍ പൊട്ടിച്ചെടുത്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. പിടിച്ചുപറിക്കുന്ന ആഭരണങ്ങള്‍ പൊന്നാനി, എടപ്പാള്‍ മേഖലകളിലെ ജ്വല്ലറികളിലാണ് റിബിന്‍രാജ് വില്‍പ്പന നടത്തുന്നത്. അവസാനമായി മാലപിടിച്ചുപറിച്ചത് ഒരുമാസം മുമ്പാണ്.

arrest

വിജയമാതാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയും പുഴമ്പ്രം ചാലിയത്ത് സന്തോഷിന്റെ ഭാര്യയുമായ സ്മിതയുടെ അഞ്ച് പവന്റെ സ്വര്‍ണ്ണാഭരണമാണ് കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തില്‍ പോയിവരുന്നതിനിടയില്‍ വൈകിട്ട് ഏഴിന് പുഴമ്പ്രം ഗ്രാമം റോഡില്‍ വെച്ച് റിബിന്‍രാജ് പൊട്ടുച്ചുകടന്നത്.

സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റുകിട്ടുന്ന പണം ആഡംബര ജീവിതം നയിക്കാനാണ് പ്രതി ഉപയോഗിക്കുന്നതെന്നും മുംബൈ പോലുള്ള നഗരങ്ങളിലെ സ്ഥിരം സന്ദര്‍ശകനാണെന്നും പോലീസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പ് ഇയാള്‍ പുതിയ ഹോണ്ട അമേസ് കാര്‍ വാങ്ങിയിട്ടുണ്ട്.

റിബിന്‍രാജ് ഇടക്കിടെ ബൈക്കിന്റെ നമ്പര്‍ മാറ്റുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി. പ്രതിയെ പിന്നീട് കസ്റ്റഡയില്‍ വാങ്ങി വിവിധസ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്നും കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. ഇയാളുടെ കൂട്ടുപ്രതിയെ കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. പോലീസുകാരായ സനോജ്, സുധാകരന്‍, വിശ്വന്‍ എന്നിവരും എസ്.ഐയോടൊപ്പം അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

(ഫോട്ടോ അടിക്കുറിപ്പ്)

ബൈക്കിലെത്തി മാല പിടിച്ചുപറിക്കുന്ന കേസില്‍ പിടിയിലായ റിബിന്‍രാജ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Robber got arrested for stealing gold chains from 20 ladies

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്