ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തിരൂര്‍ ബിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ കൂടി അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ഫൈസല്‍ വധക്കേസ് പ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ബിബിനെ കൊലപ്പെടുത്തിയ കേസില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തിന് ശേഷം കര്‍ണാടകയിലെ ഹുഗ്ലിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ പൊലിസ് പിന്തുടരുന്നത് അറിഞ്ഞ് മുങ്ങിയപ്പോള്‍ പിടിക്കപ്പെടുകയായിരുന്നു.

ഏഷ്യാനെറ്റ് മുതലാളി ഭൂമി കൈയ്യേറി; നിരാമയ റിസോർട്ട് പൊളിക്കാൻ നോട്ടീസ്!

അരീക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്ന് തിങ്കളാഴ്ച വൈകീട്ടാണ് കേസിലെ മുഖ്യപ്രതിയെ അറസ്റ്റുചെയ്തതെന്ന് അന്വേഷണ സംഘം പറഞ്ഞു. കൃത്യം നിര്‍വ്വഹിച്ച ആറംഗ സംഘത്തില്‍ ഒരാളായ പ്രതിയെ കൊലപാതകം നടന്ന ബിപി അങ്ങാടിയ്ക്ക് സമീപം പുളിഞ്ചോട്ടിലെത്തിച്ച് തിരൂര്‍ സിഐ എംകെ ഷാജിയുടെ നേത്യത്വത്തില്‍ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇതോടെ കേസില്‍ ആകെ 15 പേരാണ് പിടിയിലായത്. ഇനി ഒരു പ്രതി കൂടി പിടിയിലാകാനുണ്ടെന്ന് സിഐ പറഞ്ഞു.

policerssmurdr

തിരൂര്‍ ബിപി അങ്ങാടിയ്ക്ക് സമീപം പുളിഞ്ചോട്ടില്‍ പൊലിസ് മുഖ്യപ്രതിയുമായി തെളിവെടുപ്പ് നടത്തുന്നു


തിരിച്ചറിയല്‍ പരേഡ് നടത്താനുള്ളതിനാല്‍ പൊലിസ് പ്രതിയുടെ പേരുവിവരങ്ങളും മറ്റ് വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. ഇസ്ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ ഫൈസലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വിബിനെ പട്ടാപകല്‍ നടുറോഡില്‍വെച്ചു വെട്ടി്െകാലപ്പെടുത്തുകയായിരുന്നു. ഫൈസലിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികാര നടപടിയായാണ് ബിബിനെ കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ പ്രതികളെല്ലാം എസ്.ഡി.പി.ഐ-പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
RSS activist thirur bibin's murder-one arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്