കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് സമീപം സ്ഫോടനം, പിടിച്ചെടുത്തത് അരക്കിലോ സ്ഫോടകവസ്തു

Subscribe to Oneindia Malayalam

കണ്ണൂർ: കൂത്തുപറമ്പിൽ ആർഎസ്എസ് പ്രവർത്തകന്റെ കെട്ടിടത്തിൽ സ്ഫോടനം. കെട്ടിടം ഭാ​ഗികമായി തകർന്നു. പോലീസ് ഇവിടെ നിന്ന് സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

Kannur Blast

കൂത്തുപറമ്പ് ആയിത്തരയിൽ വളയങ്ങാടൻ രഘുവിന്റെ പറമ്പിലെ കെട്ടിടത്തിൽ ആയിരുന്നു സ്ഫോടനം ഉണ്ടായത്. ഇവിടെ നിന്ന് അര കിലോ​ഗ്രാം സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. ബോംബ് നിർമാണത്തിനിടെ ആണ് സ്ഫോടനം ഉണ്ടായത് എന്ന് സംശയിക്കുന്നു.

വളയങ്ങാടൻ രഘു ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും സൂചനയുണ്ട്. അത്ലറ്റ് സത്യൻ കൊലക്കേസിൽ ഇയാൾ പ്രതിയാണെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചു. സ്ഫോടനം നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
A building owned by an RSS worker was damaged in a blast at Koothuparambu in Kannur district, Kerala. Police seized 500 gm gunpowder from the building.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്