കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിക്കുള്ളിലായ കെ സുരേന്ദ്രന് 'വീരപരിവേഷം'! സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാന്‍ ആര്‍എസ്എസ്!

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
ശ്രീധരന്‍പിള്ളയെ മാറ്റുമോ? | Oneindia Malayalam

കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്താനുള്ള അവസരമായി ശബരിമല സ്ത്രീപ്രവേശന വിധിയെ പ്രയോജനപ്പെടുത്തണമെന്ന കേന്ദ്രനേതൃത്വത്തിന്റെയും ആർഎസ്എസിന്റെയും നിർദ്ദേശം നടപ്പാക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടതോടെ നേതൃമാറ്റ ചർച്ചകൾ വീണ്ടും സജീവമാകുന്നു. അടുത്തിടെ സംസ്ഥാന പ്രസിഡന്റായി നിയോഗിക്കപ്പെട്ട അഡ്വ പി എസ് ശ്രീധരൻപിള്ളയെ മാറ്റി കെ സുരേന്ദ്രനെ കൊണ്ടുവരാനാണ് മുരളീധരപക്ഷത്തിന്റെ നീക്കം.

ആർഎസ്എസിന് അനഭിമതനാണെന്നതാണ് സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് സജീവമായി പരിഗണിക്കപ്പെട്ട കെ സുരേന്ദ്രന് വിനയായത്. ശബരിമല സമരവുമായി ബന്ധപ്പെട്ടുള്ള സുരേന്ദ്രന്റെ ജയിൽവാസം ആർഎസ്എസിന്റെ മനംമാറ്റിയെന്നാണ് പുറത്തുവരുന്ന വിവരം. ഇതവസരമാക്കിയാണ് മുരളീധരപക്ഷം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. വിവരങ്ങള്‍ ഇങ്ങനെ

 ശക്തമായ എതിര്‍പ്പുമായി ആര്‍എസ്എസ്

ശക്തമായ എതിര്‍പ്പുമായി ആര്‍എസ്എസ്

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ ആയി പോയപ്പോള്‍ സുരേന്ദ്രനെ അധ്യക്ഷനാക്കാനായിരുന്നു കേന്ദ്രനേതൃത്വത്തിന്‍റെ നീക്കം. എന്നാല്‍ സംസ്ഥാന ആര്‍എസ്എസ് നേതൃത്വവും കൃഷ്ണദാസ് വിഭാഗവും ഇതിനെതിരെ ശക്തമായി രംഗത്ത് വന്നു. സുരേന്ദ്രനെ നിയമിച്ചാല്‍ പിന്നീടുണ്ടായേക്കാവുന്ന ഗ്രൂപ്പ് തര്‍ക്കങ്ങളെ കുറിച്ചായിരുന്നു ആര്‍എസ്എസ് ചൂണ്ടിക്കാട്ടി കാട്ടിയത്.

 അമ്പേ പരാജയം

അമ്പേ പരാജയം

ഇതോടെയായിരുന്നു ഗ്രൂപ്പുകള്‍ക്ക് അതീതനായ മുന്‍ അധ്യക്ഷനായ അഡ്വ ശ്രീധരന്‍പിള്ളയെ വീണ്ടും ബിജെപി അധ്യക്ഷനായി നിയമിച്ചത്. എന്നാല്‍ ശബരിമല വിഷയത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ ശ്രീധരന്‍ പിള്ളയ്ക്ക് കഴിഞ്ഞില്ലെന്നാണ് ആര്‍എസ്എസ് വിമര്‍ശനം.

പിള്ളയുടെ മലക്കം മറിച്ചില്‍

പിള്ളയുടെ മലക്കം മറിച്ചില്‍

സ്ത്രീപ്രവേശനത്തിനെതിരെയല്ല കമ്മ്യൂണിസ്റ്റുകാർക്കെതിരെയാണ് സമരമെന്ന ശ്രീധരൻപിള്ളയുടെ മലക്കം മറിച്ചിലും സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയതും ബിജെപിക്ക് വലിയ തിരിച്ചടിയായി. സമരത്തിന് തുടക്കത്തിൽ കിട്ടിയ സ്വീകാര്യത ഇടിഞ്ഞതും നേതൃമാറ്റമെന്ന ആവശ്യം വീണ്ടും സജീവമാക്കി.

രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

വിവിധ കേസുകളില്‍ കുടുക്കി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ സര്‍ക്കാര്‍ ജയിലില്‍ അടച്ചപ്പോഴും അതിനെ പ്രതിരോധിക്കാനോ വിഷയത്തില്‍ കാര്യമായ പ്രതിഷേധം സംഘടിപ്പിക്കാനോ സാധിച്ചില്ലെന്നും ശ്രീധരന്‍പിള്ളയ്ക്കെതിരെ വിമര്‍ശനമുയരുന്നുണ്ട്.

 ആത്മവീര്യം കെടുത്തി

ആത്മവീര്യം കെടുത്തി

സുരേന്ദ്രന്‍റെ അറസ്റ്റ് അണികളുടെ ആത്മവീര്യം കെടുത്താന്‍ വരെ കാരണമായിട്ടുണ്ടെന്നും അതിനെല്ലാം ഉത്തരവാദി പിള്ളയാണെന്നുമാണ് ആര്‍എസ്എസ് ആരോപിക്കുന്നത്.
എന്നാല്‍ ആര്‍എസ്എസിന് സുരേന്ദ്രനോടുള്ള സമീപനം മാറിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ ശ്രീധരന്‍ പിള്ളയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയാതിരുന്നപ്പോള്‍ സുരേന്ദ്രന് പ്രവര്‍ത്തകരുടെ പിന്തുണ ലഭിച്ചതായും ആര്‍എസ്എസ് കണക്കാക്കുന്നു.

 സുരേന്ദ്രന് ഐക്യദാര്‍ഡ്യം

സുരേന്ദ്രന് ഐക്യദാര്‍ഡ്യം

ഇതോടെ ആര്‍എസ്എസ് നേതാക്കള്‍ ജയിലില്‍ എത്തി സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചു. ഇക്കാര്യങ്ങളെല്ലാം ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കും. നിന്ന നില്‍പ്പില്‍ ശ്രീധരന്‍പിള്ള നിലപാട് മാറ്റുന്നതും കോഴിക്കോട് നടന്ന യുവമോര്‍ച്ച പരിപാടിക്കിടെ നടത്തിയ സുവര്‍ണാവസര പ്രസംഗവുമെല്ലാം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗവും വിലയിരുത്തലുണ്ട്.

 കേന്ദ്ര നേതൃത്വത്തെ സമീപിച്ചു

കേന്ദ്ര നേതൃത്വത്തെ സമീപിച്ചു

ഇതോടെ പിള്ളയ്ക്കെതിരെ ഒരു വിഭാഗം നേതാക്കള്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ശ്രീധരന്‍ പിള്ളയെ പ്രസിഡന്‍റ് പദവിയില്‍ നിന്ന് മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടെന്നാണ് വിവരം. അതേസമയം ഇപ്പോള്‍ നേതൃമാറ്റം നടത്തിയാല്‍ അത് തെറ്റായ സൂചന നല്‍കുമോയെന്ന ഭയം പാര്‍ട്ടിക്കുണ്ട്.

 വീരപരിവേഷം

വീരപരിവേഷം

ലോക്സഭാ തിരഞ്ഞെടുപ്പ് അടത്തിരിക്കെ നേതൃമാറ്റം പാര്‍ട്ടിക്ക് തലവേദനയായേക്കുമെന്ന ആശങ്കയാണ് ചിലര്‍ പങ്കുവെയ്ക്കുന്നത്. എന്നാല്‍ സുരേന്ദ്രന്‍റെ ഇപ്പോഴത്തെ വീരപരിവേഷത്തിലൂടെ അത് മറികടക്കാനാകുമെന്നാണ് ബിജെപി കണക്കാക്കുന്നത്.

 അമിത പ്രാധാന്യം

അമിത പ്രാധാന്യം

എന്നാല്‍ സുരേന്ദ്രന് കിട്ടുന്ന പ്രാധാന്യം കൃഷ്ണദാസ് പക്ഷത്തേയും ശ്രീധരന്‍ പിള്ളയേയും അലട്ടുന്നുണ്ട്. ഈ അമിത പ്രാധാന്യം മറികടക്കാനാണ് എഎന്‍ രാധാകൃഷ്ണനെ ഉപയോഗിച്ച് ഉപവാസ സമരം നടത്തി വിജയം കണ്ടെത്താമെന്ന് ശ്രീധരന്‍ പിളള കണക്കാക്കുന്നത്.

 ഉയര്‍ന്ന പദവി

ഉയര്‍ന്ന പദവി

അതേസമയം പിള്ളയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കി മറ്റ് ഉയര്‍ന്ന സ്ഥാനത്തേക്ക് നിയമിക്കാമെന്ന നിര്‍ദ്ദേശവും ഉയര്‍ന്ന് വന്നിട്ടുണ്ട്. ഹൈക്കോടതിയുല്‍ കേന്ദ്ര അസിസ്റ്റന്‍റ് സോളിസിറ്റര്‍ ജനറല്‍ പദവിയിലേക്ക് അദ്ദേഹത്തെ പരിഗണിക്കമെന്ന നിര്‍ദ്ദേവും ഉയരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

English summary
Rss palans to appoint k surendran as state bjp chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X