കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയുടെ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് കൂട്ടിച്ചേർത്തു!! വഴിത്തിരിവായി ഫെനിയുടെ വെളിപ്പെടുത്തൽ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
'സരിതയുടെ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് കൂട്ടിച്ചേര്‍ത്തത് ഗണേശ് കുമാര്‍ | Oneindia Malayalam

കൊച്ചി: തന്നെ സാമ്പത്തികമായും ലൈംഗികമായും ഉപയോഗപ്പെടുത്തിയവരെ തുറന്നുകാട്ടി സരിത എസ് നായര്‍ എഴുതിയ കത്ത് കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചതാണ്. ഉമ്മന്‍ ചാണ്ടിയും ആര്യാടന്‍ മുഹമ്മദും ഉള്‍പ്പെടെ പ്രമുഖരായ യുഡിഎഫ് നേതാക്കളുടേയെല്ലാം തൊലിയുരിക്കുന്നതായിരുന്നു സരിതയുടെ കത്ത്. സരിതയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് യുഡിഎഫ് പറയുന്നു. ഉമ്മന്‍ ചാണ്ടിയുടെ പേര് കത്തില്‍ ഇല്ലായിരുന്നെന്നും പിന്നീട് മനപ്പൂര്‍വ്വം കൂട്ടിച്ചേര്‍ത്തതാണ് എന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സരിതയുടെ മുന്‍ അഭിഭാഷകന്‍ അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന്‍ ഇപ്പോള്‍ നടത്തിയിരിക്കുന്ന ഈ വെളിപ്പെടുത്തലുകള്‍ ദുരൂഹമാണ്.

1 കോടിയുടെ ബെൻസ് കാറിന് വെട്ടിച്ചത് 20 ലക്ഷം.. കൈയ്യോടെ പൊക്കിയപ്പോൾ അമല പോളിന്റെ മറുപടി ഇങ്ങനെ..!1 കോടിയുടെ ബെൻസ് കാറിന് വെട്ടിച്ചത് 20 ലക്ഷം.. കൈയ്യോടെ പൊക്കിയപ്പോൾ അമല പോളിന്റെ മറുപടി ഇങ്ങനെ..!

കത്ത് 21 പേജുള്ളത്

കത്ത് 21 പേജുള്ളത്

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ദീര്‍ഘകാലം സരിത എസ് നായരുടെ അഭിഭാഷകനായിരുന്നു ഫെനി ബാലകൃഷ്ണന്‍. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സരിതയുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നുവെന്നാണ് ഫെനി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സരിത എഴുതിയ ആദ്യ കത്തില്‍ 21 പേജ് മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഫെനി പറയുന്നു. പിന്നീട് ഇത് 25 പേജായി മാറി.

4 പേജ് കൂട്ടിച്ചേർത്തു

4 പേജ് കൂട്ടിച്ചേർത്തു

21 പേജുള്ള സരിതയുടെ യഥാര്‍ത്ഥ കത്തില്‍ നാല് പേജുകള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തുവെന്നാണ് ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍. കത്ത് 25 പേജായത് കെബി ഗണേഷ് കുമാറിന്റെ ഇടപെടല്‍ മൂലമാണ് എന്നും ഫെനി വെളിപ്പെടുത്തി. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ഉള്ള കോണ്‍ഗ്രസ്സ് നേതാക്കളുടെ പേരും ലൈംഗിക ആരോപണങ്ങളും ഇത്തരത്തിലാണേ്രത കത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്.

പിന്നിൽ ഗണേഷ് കുമാർ

പിന്നിൽ ഗണേഷ് കുമാർ

ഗണേഷ് കുമാറിന്റെ അടുത്ത ബന്ധുവായ ശരണ്യ മനോജാണ് കത്തില്‍ പുതിയ പേജുകള്‍ കൂട്ടിച്ചേര്‍ത്തതെന്നും ഫെനി പറയുന്നു. സരിത എഴുതിയ ആദ്യ കത്തില്‍ ലൈംഗിക ആരോപണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും ഫെനി പറയുന്നു. കത്തില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്ത വിവരം തനിക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ എന്ന് ഫെനി പറയുന്നു.

മന്ത്രിയാക്കാത്തതിന് പ്രതികാരം

മന്ത്രിയാക്കാത്തതിന് പ്രതികാരം

ഗണേഷ് കുമാറിന്റെ വീട്ടില്‍ വെച്ചായിരുന്നു നാല് പേജ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. 2015 മാര്‍ച്ച് 13ന് ആയിരുന്നു അതെന്നും ഫെനി പറയുന്നു. എന്തിനാണ് ഇത് ചെയ്യുന്നതെന്ന് താന്‍ ചോദിച്ചിരുന്നു. ഗണേഷ് കുമാറിന് മന്ത്രിയായി തിരികെ വരാന്‍ ഇനി ഏതായാലും സാധിക്കില്ല. അതുകൊണ്ട് ചിലര്‍ക്ക് പണി കൊടുത്തേ പറ്റു എന്നായിരുന്നു ശരണ്യ മനോജിന്റെ മറുപടിയെന്നും ഫെനി പറഞ്ഞു.

മൊഴി കമ്മീഷൻ ശ്രദ്ധിച്ചില്ല

മൊഴി കമ്മീഷൻ ശ്രദ്ധിച്ചില്ല

രണ്ട് വര്‍ഷം മുന്‍പ് എഴുതിയ 21 പേജുള്ള കത്ത് അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ വായിച്ച് നോക്കി എഴുതി ഒപ്പിട്ട് നല്‍കിയതായി സോളാര്‍ കമ്മീഷനില്‍ മൊഴിയുണ്ടായിരുന്നു. എന്നാല്‍ ഈ മൊഴി കമ്മീഷന്‍ ശ്രദ്ധിച്ചിരുന്നില്ല. അത് ശ്രദ്ധിച്ചിരുന്നുവെങ്കില്‍ നിലവിലെ സാഹചര്യം ഉടലെടുക്കുമായിരുന്നില്ല എന്നും ഫെനി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഉമ്മൻ ചാണ്ടിയെ കൂട്ടിച്ചേർത്തു

ഉമ്മൻ ചാണ്ടിയെ കൂട്ടിച്ചേർത്തു

പുതുതായി കൂട്ടിച്ചേര്‍ത്ത നാല് പേജില്‍ ചില നേതാക്കളുടെ പേരുകളും ലൈംഗികാരോപണങ്ങളുമാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടതത്രേ. പുതിയ വിവരങ്ങള്‍ ശരണ്യ മനോജ് തന്നെയും സരിതയേയും വായിച്ച് കേള്‍പ്പിച്ചിരുന്നു. അവയോട് സരിത പ്രതികരിക്കുകയുണ്ടായില്ല. എന്നാല്‍ താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. സരിത പുതിയ പേജുകള്‍ വായിച്ച് നോക്കി അതേപടി കത്തില്‍ ചേര്‍ത്തുവെന്നും ഫെനി പറഞ്ഞു.

തന്നെ ദ്രോഹിച്ചുവെന്ന് മാത്രം

തന്നെ ദ്രോഹിച്ചുവെന്ന് മാത്രം

പത്തനംതിട്ട ജയിലില്‍ വെച്ചെഴുതിയ കത്തിന്റെ ആദ്യ പേജില്‍ തന്നെ പലരും ദ്രോഹിച്ചിട്ടുള്ളതായാണ് സരിത എഴുതിയിരിക്കുന്നത്. ലൈംഗികമായി ഉപയോഗിച്ചു എന്ന് പറയുന്നില്ല. രണ്ടാം പേജിലെ ലൈംഗിക ആരോപണങ്ങള്‍ ഗണേഷിന്റെ നിര്‍ദേശപ്രകാരം കൂട്ടിച്ചേര്‍ത്തതാണ്. ആ കത്ത് സരിതയുടെ പക്കല്‍ നിന്നും വാങ്ങി ഗണേഷിന്റെ പിഎ പ്രദീപിനെ താന്‍ ഏല്‍പ്പിച്ചിരുന്നു. സരിത പറഞ്ഞിട്ടാണ് അങ്ങനെ ചെയ്തത്.

കമ്മീഷന് പക്ഷപാതം

കമ്മീഷന് പക്ഷപാതം

പിന്നീട് സോളാര്‍ കമ്മീഷന്‍ വിസ്താരത്തിനിടെ കത്തിനെക്കുറിച്ച് പറയാന്‍ താന്‍ ശ്രമിച്ചപ്പോള്‍ കമ്മീഷന്‍ തടയുകയായിരുന്നു. കത്തിനെ കുറിച്ച് സംസാരിക്കാനല്ല ഫെനി ഇവിടെ വന്നിരിക്കുന്നത് എന്നാണ് കമ്മീഷന്‍ പറഞ്ഞതെന്ന് ഫെനി പറയുന്നു. സോളാര്‍ കമ്മീഷന്റെ നിലപാടുകള്‍ പക്ഷപാതപരമായിരുന്നുവെന്നും ഫെനി ആരോപിക്കുന്നു. ഇക്കാര്യം സരിതയ്ക്കും തനിക്കും അറിയാമായിരുന്നു.

 ജസ്റ്റിസ് ശിവരാജന് എതിരെ

ജസ്റ്റിസ് ശിവരാജന് എതിരെ

അന്നത്തെ സര്‍ക്കാരിന് എതിരെ എന്തെങ്കിലും പറയാന്‍ ജസ്റ്റിസ് ശിവരാജന്‍ പലതവണ നിര്‍ബന്ധിച്ചിരുന്നുവെന്നും ഫെനി വെളിപ്പെടുത്തി. ശിവരാജന്റെ നിലപാട് ശരിയല്ലെന്നും ഹൈക്കോടതിയില്‍ പോകണമെന്നും ആവശ്യപ്പെട്ടത് സരിതയായിരുന്നു. ജസ്റ്റിസ് ശിവരാജനും സെക്രട്ടറി ദിവാകരനും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ബിജു രാധാകൃഷ്ണനും പറഞ്ഞിരുന്നു. ദിവാകരന്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് മൊഴി നല്‍കാന്‍ ബിജു തയ്യാറായിരുന്നുവെങ്കിലും കമ്മീഷന്‍ അനുവദിച്ചില്ലെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു

English summary
Ganesh Kumar was behind Saritha's letter, says Fenny Balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X