കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത എസ് നായരുടെ കാറിന് നേരെ വീണ്ടും ആക്രമണം

  • By Aswathi
Google Oneindia Malayalam News

കൊച്ചി: സരിത എസ് നായര്‍ ഇപ്പോള്‍ ഒരു സെലിബ്രേറ്റിയാണല്ലോ. എവിടെപ്പോയാലും നാലാള് തിരിച്ചറിയും. ഓട്ടോഗ്രാഫ് വാങ്ങാനും ഒന്ന് കാണാനും ചുറ്റും പൊതിയുന്നവരുമുണ്ട്. അതിനിടയല്‍ തരം കിട്ടിയാല്‍ ഒന്ന് ആക്രമിക്കാന്‍ കാത്തിരിക്കുന്നവരും ഇല്ലാതെയല്ല. കഴിഞ്ഞ ദിവസം വീണ്ടും സരിതയുടെ കാറ് തടഞ്ഞിട്ട് നാലംഗ സംഘം ആക്രമിച്ചു.

കഴിഞ്ഞ ദിവസം രാത്രി 9.30 ന് വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡില്‍ കോതാട് പാലത്തിനടുത്തുവച്ചാണ് സംഭവം. ഹൈക്കോടതി ജംഗ്ഷനില്‍നിന്ന് ചേരാനെല്ലൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു സരിത. സരിതയുടെ വക്കീല്‍ ഫെനി ബാലകൃഷ്ണന്റെ ഡ്രൈവര്‍ ശശികുമാറാണ് കാറോടിച്ചിരുന്നത്. തുടര്‍ന്ന് വായിക്കൂ...

 സരിതക്കു നേരം ആക്രമണം

സരിതക്കു നേരം ആക്രമണം

കോതാട് ഭാഗത്തുവച്ച് സരിതയുടെ കാര്‍ ടാറ്റാ സുമോയിലെത്തിയ നാലംഗ സംഘം തടഞ്ഞു നിറുത്തി. കാറില്‍നിന്ന് ഇറങ്ങിയ ഒരാള്‍ സരിത ഇരുന്ന ഭാഗത്തെ ഡോര്‍ വലിച്ചു തുറക്കാന്‍ ശ്രമിച്ചു. ഈ സമയം മറ്റൊരാള്‍ കാറിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് അടിച്ചു തകര്‍ത്തു.

 സരിത പൊലീസില്‍ അറിയിച്ചു

സരിത പൊലീസില്‍ അറിയിച്ചു

ബഹളംകേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമി സംഘം കാറില്‍ കയറി രക്ഷപ്പെട്ടു. ഉടന്‍ സരിത പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് ഉടന്‍ സ്ഥലത്തെത്തുകയും ചെയ്തു.

കേസെടുത്തു

കേസെടുത്തു

സരിതയെ പിന്നീട് വരാപ്പുഴ സ്‌റ്റേഷനിലെത്തിച്ചു. സരിതയുടെ പരാതി പ്രകാരം നാലുപേര്‍ക്കെതിരെ കേസെടുത്തു.

സരിതയുടെ മൊഴി

സരിതയുടെ മൊഴി

അക്രമിസംഘത്തെ കണ്ടാല്‍ തിരിച്ചറിയില്ലെന്ന് സരിത പൊലീസിന് മൊഴി നല്‍കി. വാഹമോടിച്ചിരുന്നയാള്‍ നീല ജീന്‍സാണ് ധരിച്ചിരുന്നതെന്ന് സരിത പൊലീസിനോട് പറഞ്ഞു.

സരിതയ്‌ക്കൊപ്പം ഉണ്ടായിരുന്നത്.

സരിതയ്‌ക്കൊപ്പം ഉണ്ടായിരുന്നത്.

സരിതയ്‌ക്കൊപ്പം അഡ്വക്കറ്റ് ഫെനി ബാലകൃഷ്ണനും ഉണ്ടായിരുന്നു. ഫെനിയുടെ ഡ്രൈവര്‍ ശശികുമാറാണ് കാര്‍ ഓടിച്ചിരുന്നത്. ക്ലര്‍ക്ക് രഘുന്ദനും കാറിലുണ്ടായിരുന്നു

നേരത്തെയും ആക്രമണം

നേരത്തെയും ആക്രമണം

സരിതയ്ക്ക് നേരെ ഇത് ആദ്യത്തെ ആക്രമണമല്ല. നേരത്തെയും സരിതയുടെ കാറ് തടഞ്ഞുനിര്‍ത്തി ആക്രമണം നടത്തിയിരുന്നു. എറണാകുളം കോതാവ് വച്ചായിരുന്നു അന്ന് ആക്രമണം. തോര്‍ത്തില്‍ കല്ലുകെട്ടി കാറിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നു.

English summary
Solar scam accused Saritha S Nair's car was attacked by some unknown miscreants on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X