കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെർവർ വീണ്ടും പണിമുടക്കി; റേഷൻവിതരണം ഇന്നുമുതൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ; പുതിയ സമയം ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: സെർവറിൻറെ സാങ്കേതിക തകരാറുമൂലം സംസ്ഥാനത്തെ റേഷൻ വിതരണം പ്രതിസന്ധിയിൽ. വ്യാഴാഴ്ചയും ഇ പോസ് സെർവർ പ്രവർത്തിക്കാത്തതിനെ തുടർന്ന് 14 ജില്ലകളിലും റേഷൻ വിതരണം നവംബർ 30 വരെ ക്രമീകരിക്കാൻ സർക്കാർ തീരുമാനിച്ചു.

മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ നവംബർ 25, 28, 30 തീയതികളിൽ രാവിലെ എട്ടു മുതൽ ഒന്നു വരെയും നവംബർ 26, 29 തീയതികളിൽ ഉച്ചക്കു ശേഷം രണ്ടു മുതൽ രാത്രി ഏഴു വരെയും പ്രവർത്തിക്കും. 46,49,095 കാർഡ് ഉടമകളാണ് ഈ സൗകര്യം വിനിയോഗിക്കേണ്ടത്.

ration shop new

വിദ്യാര്‍ഥിനിയുടെ ഫോട്ടോ മോര്‍ഫ്‌ചെയ്ത് പ്രചരിപ്പിച്ചത് പോലീസുകാരന്റെ മകന്‍; 'കേസൊതുക്കാന്‍ നീക്കം'വിദ്യാര്‍ഥിനിയുടെ ഫോട്ടോ മോര്‍ഫ്‌ചെയ്ത് പ്രചരിപ്പിച്ചത് പോലീസുകാരന്റെ മകന്‍; 'കേസൊതുക്കാന്‍ നീക്കം'

തിരുവനന്തപുരം,എറണാകുളം, കോഴിക്കോട്, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ നവംബർ 26, 29 തീയതികളിൽ രാവിലെ എട്ടു മുതൽ ഒന്നു വരെയും നവംബർ 25, 28, 30 തീയതികളിൽ‍ ഉച്ചക്കുശേഷം രണ്ടു മുതൽ ഏഴു വരെയും പ്രവർത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

പാസ്പോർട്ടിൽ ഒറ്റ പേര് മാത്രം ഉള്ളവർക്ക് ഏർപ്പെടുത്തിയ സന്ദർശന വിലക്കിൽ ഇളവുകൾ വരുത്തി യുഎഇപാസ്പോർട്ടിൽ ഒറ്റ പേര് മാത്രം ഉള്ളവർക്ക് ഏർപ്പെടുത്തിയ സന്ദർശന വിലക്കിൽ ഇളവുകൾ വരുത്തി യുഎഇ

ഷിഫ്റ്റ് തുടരണോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ വിദഗ്ധരുടെ യോഗം ചേരും. മന്ത്രി ജി.ആർ. അനിലിന്റെ അധ്യക്ഷതയിൽ റേഷൻ വ്യാപാരി സംഘടനാ നേതാക്കളും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണു ധാരണയായത്. വ്യാഴാഴ്ച മുതൽ ബയോമെട്രിക് വെച്ചുള്ള റേഷൻ വിതരണം മുടങ്ങിയിരുന്നു. 26 മുതൽ അനിശ്ചിതകാല ‌സമരം പ്രഖ്യാപിച്ചതിനാൽ കൂടുതൽപ്പേർ റേഷൻ വാങ്ങാനെത്തി. ഇതോടെയാണ് സെർവർ തകരാറായത്.

ഈ മാസം 26 മുതൽ കമീഷനെചൊല്ലി റേഷൻ വ്യാപാരികൾ അനിശ്ചിതകാല കടയടപ്പ് സമരം പ്രഖ്യാപിച്ചത് കടകളിലെ തിരക്ക് വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്. 26 മുതൽ പ്രഖ്യാപിച്ച പണിമുടക്കിൽനിന്ന് വ്യാപാരികൾ പിന്മാറിയില്ല. കമ്മീഷൻ മുഴുവനായി നൽകിയാലേ പിന്മാറൂവെന്നാണു നിലപാട്. ഉത്തരവ്‌ നടപ്പാക്കില്ലെന്നും കമ്മീഷൻ തുക ധനവകുപ്പ് അനുവദിച്ചിട്ടുണ്ടെന്നും ചർച്ചയിൽ മന്ത്രി ജി.ആർ. അനിൽ അറിയിച്ചിരുന്നു.

കെ സുരേന്ദ്രനൊപ്പമുള്ള സെൽഫിയുമായി സന്ദീപാനന്ദ​ഗിരി, ഒപ്പം ഒരു 'കുത്തും'; മറുപടിയുമായി സുരേന്ദ്രനുംകെ സുരേന്ദ്രനൊപ്പമുള്ള സെൽഫിയുമായി സന്ദീപാനന്ദ​ഗിരി, ഒപ്പം ഒരു 'കുത്തും'; മറുപടിയുമായി സുരേന്ദ്രനും

എല്ലാമാസവും കൃത്യമായി നൽകാമെന്നും ഉറപ്പുനൽകി. കേന്ദ്രപദ്ധതി പ്രകാരമുള്ള അരി വിതരണം ചെയ്‌തതിന്റെ കമീഷൻ കൊടുക്കേണ്ടിവന്നത് മൂലമാണ് പ്രതിസന്ധിയുണ്ടായതെന്നും ധനവകുപ്പിൽ നിന്ന് ഉടൻ തുക ലഭിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു,

English summary
Server Glitch Effect Ration Distribution In Kerala, These Are The Updated New Timings From Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X