2019ലെ ഇന്ത്യന്‍ പ്രധാനമന്ത്രി....ശശി തരൂരിന് പറയാനുള്ളത് ഇതാണ് !!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: വരാനിരിക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി താന്‍ ആവണമെന്ന തരത്തില്‍ പ്രചാരണം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് എംപി ശശി തരൂര്‍ ആവശ്യപ്പെട്ടു. ചെയ്ഞ്ച് ഫോര്‍ ഓര്‍ഗ് എന്ന വെബ്‌സൈറ്റിലാണ് തരൂരിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ ക്യാംപയിന്‍ നടക്കുന്നത്. ഇതു പിന്‍വലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

1

തിരുവനനന്തപുരത്തുകാരനായ പോള്‍ എന്നയാളാണ് ഇത്തരമൊരു ക്യാംപയിന്‍ ആരംഭിച്ചത്. ഇതിനു വലിയ പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഈ ക്യാംപയ്‌നിനെ താന്‍ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ലെന്ന് ഫേസ്ബുക്ക് പേജിലൂടെ തരൂര്‍ വ്യക്തമാക്കി.

2

ഈ ക്യാപയ്‌നിനെ തുടക്കത്തില്‍ തന്നെ അവഗണിക്കാനാണ് ശ്രമിച്ചതെന്നും എന്നാല്‍ മാധ്യമങ്ങള്‍ ഇതു വലിയ വാര്‍ത്തയാക്കിയതോടെ പ്രതികരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിക്കു ശക്തമായ നേതൃത്വമാണുള്ളത്. അതിനാല്‍ തന്നെ ഇപ്പോള്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും തരൂര്‍ വ്യക്തമാക്കി.

English summary
shashi tharoor says the online campaign that says he will be the prime minister in 2019 is false.
Please Wait while comments are loading...