കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെയ്ഖ് പി ഹാരീസ് സിപിഎമ്മിലേക്ക്; കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തി

Google Oneindia Malayalam News

തിരുവനന്തപുരം: എൽജെഡി വിട്ട ഷെയ്ഖ് പി ഹാരീസ് സിപിഎമ്മിലേക്ക്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. കോടിയേരിയുടെ ഫ്ളാറ്റിലെത്തിലായിരുന്നു കൂടിക്കാഴ്ച. എൽ.ജെ.ഡി.സംസ്ഥാന അധ്യക്ഷൻ എം.വി ശ്രേയാംസ് കുമാറിന്റെ നയങ്ങളോട് ചേര്‍ന്നു പോകാന്‍ പ്രയാസമുണ്ടെന്നും അതുകൊണ്ട് പാര്‍ട്ടിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ രാജി. നിലവിൽ എൽജെഡി സംസ്ഥാന സെക്രട്ടറി ജനറൽ ആയി പ്രവർത്തിക്കുകയായിരുന്നു ഷെയഖ് പി.ഹാരിസ്.

എം.വി ശ്രേയംസ് കുമാറിൻ്റെ നയസമീപനങ്ങളോട് ചേർന്നു പോകാൻ പ്രയാസമുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു എൽജെഡി സംസ്ഥാന സെക്രട്ടറി ജനറൽ ഷെയഖ് പി.ഹാരീസിൻ്റെ രാജി. രാജിക്കത്ത് നൽകിയ ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

രൺജിത്തിൻ്റെ കൊല: അമ്മയുടെ വാക്കുകൾ ഹൃദയഭേദകം; സങ്കടക്കടലിൽ കുടുംബം; പൊതുദർശനം തുടരുന്നുരൺജിത്തിൻ്റെ കൊല: അമ്മയുടെ വാക്കുകൾ ഹൃദയഭേദകം; സങ്കടക്കടലിൽ കുടുംബം; പൊതുദർശനം തുടരുന്നു

സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചതായാണ് വിവരം. എൽജെഡിയിൽ നിന്ന് ഇക്കഴിഞ്ഞ 17-നാണ് ഷെയ്ഖ് പി.ഹാരിസ് രാജിവച്ചത്. പാർട്ടിയുടെ മറ്റൊരു സുപ്രധാന ചുമതലയിലുള്ള മുൻമന്ത്രി വി സുരേന്ദ്രൻപിള്ള രാജിവച്ചെങ്കിലും പിന്നീട് രാജി പിൻവലിച്ച് പാർട്ടിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് അറിയിക്കുകയായിരുന്നു.

ഷെയഖ് എൽജെഡിയിൽ നിന്ന് രാജിവച്ച പശ്ചാത്തലത്തിൽ സിപിഎമ്മിലേക്കോ സിപിഐയിലേക്കാണോ പോകുന്നതെന്ന തലത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. നേരത്തെ, മന്ത്രി സജി ചെറിയാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഏതായാലും ഇത് സംബന്ധിച്ച് വ്യക്തതക്കായി ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് വിളിച്ചിട്ടുള്ള വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ പ്രഖ്യാപിക്കും.

 sheikhpharris

ഷെയ്ഖ് പി ഹാരീസിൻ്റെ രാജിക്കത്തിൻ്റെ പൂർണ്ണരൂപം ഇങ്ങനെ:

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഓണ്‍ലൈനില്‍ കൂടിയ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ പാര്‍ട്ടിയുടെ സംഘടന രാഷ്ട്രീയപരമായ ചില വിഷയങ്ങളെ സംബന്ധിച്ച് ഞാന്‍ ഉള്‍പ്പെടുന്ന മുതിര്‍ന്ന ചില സഖാക്കള്‍ ഉന്നയിച്ചിരുന്നല്ലോ. അതില്‍ പ്രധാനമായും എല്‍.ജെ.ഡിയുടെ സംസ്ഥാന നേതൃത്വത്തില്‍ പൂര്‍ണ്ണമായ നേതൃത്വമാറ്റം ആവശ്യപ്പെടുന്നതായിരുന്നു.

അതിനെ സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയുടെ മുന്‍പാകെ പ്രശ്നങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും അത് ചര്‍ച്ച ചെയ്യുവാനോ പരിഹരിക്കുന്നതിനോ സാധിച്ചില്ല. അതിനുശേഷം താങ്കള്‍ പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളില്‍ നല്‍കിയിരുന്ന ചുമതലകളില്‍ ചില മാറ്റങ്ങള്‍ ഏകപക്ഷീയമായി വരുത്തുകയും തന്നിഷ്ടക്കാരെ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലും ഭാരവാഹികളായും നോമിനേറ്റ് ചെയ്യുകയും ചെയ്തു.''

''പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിട്ട് തന്നെ മാസങ്ങളായി. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ദൈനംദിന പ്രശ്നങ്ങളില്‍ ഇടപെടാനോ സമൂഹം നേരിടുന്ന രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനോ പ്രതികരിക്കുവാനോ കഴിയാത്ത അവസ്ഥയില്‍ പാര്‍ട്ടി ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എല്‍.ജെ.ഡി എന്ന താങ്കള്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആയതിനാല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജി വയ്ക്കുന്നു.''

Recommended Video

cmsvideo
Jacqueline Fernandez scandal explained | Oneindia Malayalam

English summary
Sheikh P Harris leaves LJD to join CPM.The official joining will be announced in the press meet soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X