കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തില്‍ പങ്കുവഹിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷമെന്ന് ശോഭാ സുരേന്ദ്രന്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പ്രമുഖമലയാളിയും വ്യവസായപ്രമുഖനുമായ അറ്റലസ് രാമചന്ദ്രന്‍ ദുബായിയില്‍ ജയില്‍മോചിതനായത് കഴിഞ്ഞ ദിവസമായിരുന്നു. 1000 കോടിയുടെ വായ്പാ കുടിശ്ശിക വരുത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ അറ്റലസ് രാമചന്ദ്രന്‍ കഴിഞ്ഞ് 3 വര്‍ഷമായി ദുബിയിലെ ജയില്‍ കഴിഞ്ഞു വരികയായിരുന്നു. 22 ബാങ്കുകളുടെ പരാതിയില്‍ 2015 ഓഗസ്റ്റിലായിരുന്നു അറ്റ്‌ലസ് ഗ്രൂപ്പ് സ്ഥാപകനായ രാമചന്ദ്രന് കോടതി തടവ് ശിക്ഷ വിധിച്ചത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്ന അദ്ദേഹത്തിന് മെച്ചപ്പെട്ട ചികിത്സ നല്‍കിയതിന് ശേഷം തൃശൂരിലെ തറവാട്ട് വീട്ടിലേക്ക് കൊണ്ടു വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയില്‍ മോചിതനായെങ്കിലും കേസ് നടപടികളുടെ ഭാഗമായി അദ്ദേഹത്തിന് കുറച്ച് നാള്‍കൂടി ദുബായിയില്‍ തന്നെ തുടരേണ്ടി വരും. അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാറും വിവിധ വ്യവസായികളും ഇടപെട്ടിരുന്നു. ഇവര്‍ക്കൊക്കെ നന്ദി അറിയിച്ചു കൊണ്ട് ബിജെപി നേതാവായ ശോഭാ സുരേന്ദ്രന്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ്.

എല്ലാവര്‍ക്കും നന്ദി

എല്ലാവര്‍ക്കും നന്ദി

അറ്റ്ലസ് രാമചന്ദ്രന്റെ മോചനം സാര്‍ത്ഥകമാക്കാന്‍ സഹായിച്ച കേന്ദ്രസര്‍ക്കാര്‍ ഇതിനായി അഹോരാത്രം യത്‌നിച്ച ബഹുമാന്യരായ കേന്ദ്ര മന്ത്രിമാര്‍ വി കെ സിങ് , സുഷമാ സ്വരാജ് മറ്റ് കേന്ദ്ര നേതാക്കള്‍ ആയ മുരളീധര്‍ റാവു , രാം മാധവ് എന്നിവര്‍ക്കും ഒപ്പം ഇത് ശ്രദ്ധയില്‍ പെടുത്തിയ എന്‍ ആര്‍ ഐ സെല്‍ കണ്‍വീനര്‍ ഹരികുമാര്‍ , മുന്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രീ കുമ്മനം രാജശേഖരന്‍ , ബി ജെ പി നാഷണല്‍ എക്‌സിക്യൂട്ടിവ് മെമ്പര്‍ അരവിന്ദ് മേനോന്‍ എന്നീ സന്മനസ്സുകള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്ന് ,ശോഭാ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിക്കുന്നുന്നു.

ഞാനും..

ഞാനും..

കേന്ദ്രസര്‍ക്കാറിനും മറ്റുബിജെപിനേതാക്കള്‍ക്ക് പുറമേ താനും അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായി ചെറിയൊരു പങ്കുവഹിച്ചു. അതിന് അവസരം കിട്ടയതില്‍ അറ്റലസ് രാമചന്ദ്രന്റെ മോചനവാര്‍ത്ത വ്യക്തിപരമായി ഒരുപാട് സന്തോഷം നല്‍കുന്നതാണെന്നും ഈ അവസരത്തില്‍ മോചനശ്രമങ്ങള്‍ക്ക് കൂടെ നിന്ന് ഏവര്‍ക്കും ഒരായിരും നന്ദി രേഖപ്പെടുത്തുന്നുവെന്നും പറഞ്ഞാണ് ശോഭാ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. അറ്റലസ് രാമചന്ദ്രന്റെ കേസുമായി ബന്ധപ്പെട്ട് നേരത്തെ തന്റെ അഭിമുഖം പ്രസിദ്ധീകരിച്ചു വന്ന കേരളശബ്ദം മാസികയുടെ കവറും ശോഭാ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

കുമ്മനവും..

കുമ്മനവും..

അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലിലായതോടെ അദ്ദേഹത്തിന്റെ മോചനത്തിനായി നിരവധി തവണ കേന്ദ്രസര്‍ക്കാറിനെ സമീപിച്ചിരുന്നു. ഈ ആവശ്യവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ കേസ് വിവരങ്ങള്‍ കുടുംബം കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ഇടപെടലില്‍ രാമചന്ദ്രനെ ജയില്‍ മോചിതനാക്കുന്ന നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചതായി കുമ്മനം രാജശേഖരന്‍ പിന്നീട് അറിയിച്ചിരുന്നു. കടം വീട്ടാനുള്ള സ്വത്തുവകകള്‍ ഉണ്ടെന്നും ജയില്‍ മോചിതനായാല്‍ യുഎഇ വിടാതെ കടബാധ്യത തീര്‍ക്കുമെന്നും അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. തന്റെ ജയില്‍ മോചനത്തിന് തടസം നിന്നവര്‍ ആരെല്ലാമാണെന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം രാമചന്ദ്രന്‍ വെളിപ്പെടുത്തുമെന്നും കുമ്മനം അന്ന് പറഞ്ഞിരുന്നു.

സഹായിക്കാന്‍ ഷെട്ടി

സഹായിക്കാന്‍ ഷെട്ടി

ബാങ്കുകളുമായുണ്ടായ കേസ് ഒത്ത് തീര്‍പ്പാക്കുന്നതിന് തന്റെ സ്വത്തുകളുടെ ഒരു വലിയഭാഗം രാമചന്ദ്രന്റെ കുടുംബത്തിന് വില്‍ക്കേണ്ടി വന്നു. രാമചന്ദ്രന്‍ ജയിലിലാവുകയും കേസ് തീര്‍ക്കാന്‍ ആയിരം കോടിയോളം പണം കണ്ടെത്തേണ്ടി വരികയും ചെയ്തതോടെ അ്‌ദ്ദേഹത്തിന്റെ സ്വത്തുക്കള്‍ ചുളുവിലക്ക് സ്വന്തമാക്കാന്‍ ധാരളം ആളുകള്‍ ശ്രമം നടത്തിയിരുന്നു.

എന്നാല്‍ അറ്റ്‌ലസ് ഗ്രൂപ്പിന് കീഴില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടായിരുന്ന ആശുപത്രികള്‍ ഉയര്‍ന്ന വില നല്‍കി ഏറ്റെടുത്ത് യുഎഇ എക്‌സ്‌ചേഞ്ച്, എന്‍എംസി ഹെല്‍ത്ത് കെയര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയായ ബിആര്‍ ഷെട്ടിയാണ് അദ്ദേഹത്തെ സഹായിച്ചത്. ഷെട്ടിയില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ചാണ് കുടുംബം പല കടങ്ങളും വീട്ടിയത്.

തിരിച്ചടി താല്‍ക്കാലികം

തിരിച്ചടി താല്‍ക്കാലികം

ഇപ്പോഴത്തെ തിരിച്ചടി താല്‍ക്കാലികം മാത്രമാണ് എന്നായിരുന്നു ജയില്‍ മോചിതനായ അറ്റ്‌ലസ് രാമചന്ദ്രന്റെ ആദ്യപ്രതികരണം. കുവൈത്തില്‍ നിന്ന് എല്ലാം ഉപേക്ഷിച്ച് പാലയനം ചെയ്യേണ്ടി വന്ന വ്യക്തിയാണ് ഞാന്‍. ഇപ്പോഴത്തെ തിരിച്ചടി താല്‍ക്കാലികമാണെന്നും അറ്റലസ് രാമചന്ദ്രന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പരീക്ഷണങ്ങള്‍ പുതുമയല്ല. തടവറയിലെ തണുപ്പില്‍ ജീവിക്കുമ്പോഴും മനസ്സ് മരവിച്ചിരുന്നില്ല. എല്ലാ പ്രശ്‌നങ്ങളും തീര്‍ത്ത് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തിഎഴുന്നേല്‍ക്കുമെന്ന ആത്മവിശ്വാസമുണ്ട്. ബാധ്യതകളില്‍ നിന്ന് ഓളിച്ചോടരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നാട്ടിലേക്ക്..

നാട്ടിലേക്ക്..

ജയില്‍ മോചിതനായെങ്കിലും എന്ന് നാട്ടിലേക്ക തിരിച്ചുവരും എന്നതിനെക്കുറിച്ച് ഇ്‌പ്പോള്‍ വ്യക്തമായിട്ടില്ല. കേസ് നടപടികുളുടെ ഭാഗമായി കുറച്ചു മാസങ്ങള്‍കൂടി അദ്ദേഹത്തിന് ദുബായിയില്‍ തുടരേണ്ടി വരും. ആരോഗ്യനില വഷളായ അദ്ദേഹത്തെ ആദ്യം ദുബായിയിലെ ആശുപത്രിയില്‍ ചികിത്സക്ക് പ്രവേശിപ്പിക്കാന്‍ ഒരുങ്ങുകയായാണ് അദ്ദേഹത്തിന്‍രെ കുടുംബം.

തൃശൂര്‍ പുതുക്കാട് സ്വദേശിയായ അറ്റ്‌ലസ് രാമചന്ദ്രന്‍ തൃശൂര്‍ കോട്ടപ്പുറത്തായിരുന്നു താമസിച്ചിരുന്നത്. പിന്നീട് കുടുംബസമേതം ദുബായിലേക്ക് ചേക്കേറിയതോടെ ഇടയ്ക്കിടെ മാത്രമാണ് തൃശൂരില്‍ വരാറുണ്ടായിരുന്നത്. നിലവില്‍ കോട്ടപ്പുറത്തെ വീട് പൂട്ടിയിട്ടിരിക്കുകയാണ്.

English summary
shoba surendran facebook post about atlas ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X