കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാർത്ഥി സംഘടനകളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുളള നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: വിദ്യാർത്ഥി സംഘടനകളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുളള നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദ്യാർത്ഥി സംഘടനാപ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ രംഗത്ത് പരീക്ഷ നടത്തുന്നതിനും ഫലം പ്രസിദ്ധീകരിക്കുന്നതിനും സമയ ക്ലിപ്തത ഉണ്ടാവണമെന്നും . സർവ്വകലാശാലകളിൽ ഘടനപരമായ പരിഷ്‌കാരങ്ങൾ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതിക സർവകലാശാലയുടെ ഗവേണിങ് ബോഡി ഉടനെ നിലവിൽ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അദ്ധ്യാപക-വിദ്യാർത്ഥി ബന്ധത്തിന് ഉലച്ചിൽ തട്ടുന്ന ഒരു നടപടിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുത്. കലാലയങ്ങളിലെ സംഘർഷം ഒഴിവാക്കാൻ വിദ്യാർത്ഥി സംഘടനകളും ശ്രദ്ധിക്കണം. മാതാപിതാക്കളുടെ മാനസികാവസ്ഥയ്ക്ക് മാറ്റംവരുന്നതിന്റെ തെളിവാണ് പൊതുമേഖലാ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടാവുന്ന വൻ വർദ്ധനയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ കാര്യങ്ങളിൽ നാടാകെ തത്പരരാണ്.

keralacm

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് തകർച്ച യിൽനിന്ന് പാഠമുൾക്കൊണ്ടാണ് സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ യജ്ഞം ആരംഭിച്ചത്. എല്ലാ വിദ്യാലയങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. 4475 സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികളാണ് ഇക്കൊല്ലമൊരുങ്ങുന്നത്. പ്രൈമറി സ്‌കൂളുകളിലും ഇതിനനുസൃതമായ വികസനപ്രവർത്തനങ്ങൾ നടന്നുവരുന്നു. സർക്കാർ അനുവദിക്കുന്ന പണം മാത്രമല്ല, ഓരോ സ്‌കൂളിന്റെയും അഭ്യുദയകാംക്ഷികളുടെയും പി.റ്റി.എയുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സംഭാവനകളും പ്രയോജനപ്പെടുത്തിയാണ് സർക്കാർ സ്‌കൂളുകളുടെ ഭൗതികസൗകര്യങ്ങൾ ലോകനിലവാരത്തിലാക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങളെ നിയന്ത്രിക്കണമെന്ന നിലപാടുതന്നെയാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാലയങ്ങളിൽ മദ്യവും മയക്കുമരുന്നും വ്യാപിക്കുന്നതിനെതിരെ വിദ്യാർത്ഥി സംഘടനകൾ ജാഗ്രത പാലിക്കണം. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് സംബന്ധിച്ച ബസുടമകളുടെ അഭിപ്രായപ്രകടനങ്ങളിൽ വിദ്യാർത്ഥിസമൂഹം ആശങ്കപ്പെടേണ്ടതില്ല. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ചൂണ്ടിക്കാട്ടി. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് എന്നിവരും വിദ്യാർത്ഥി സംഘടനാ നേതാക്കളും പങ്കെടുത്തു.

English summary
should implement law to ensure student's freedom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X