ശിവരാത്രി ചൊവ്വാഴ്ച... പുണ്യം തേടി ആയിരങ്ങള്‍.... മഹാശിവരാത്രിയ്ക്കൊരുങ്ങി ക്ഷേത്രങ്ങളും

  • Written By: Rakhi
Subscribe to Oneindia Malayalam

ഫെബ്രുവരി 13 ന് മഹാശിവരാത്രി ആഘോഷങ്ങള്‍ക്കായി ക്ഷേത്രങ്ങളെല്ലാം ഒരുങ്ങി കഴിഞ്ഞു. കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. വ്രത ശുദ്ധിയോടെ ശിവ പൂജകളുമായി ഉപവാസമിരിക്കുന്നതും ഉറക്കമിളയ്ക്കുന്നതും ശിവരാത്രിയുടെ പ്രധാന ആചാരങ്ങളാണ്.

വാട്സ് ആപ്പ് വഴി പണം...... പുതിയ ഫീച്ചര്‍ എത്തി.... അതും ആര്‍ബിഐയുടെ പിന്തുണയോടെ... ദാ ഇങ്ങനെയാണ്

വിവിധ പരിപാടികളോടെ വിപുലമായ ആഘോഷങ്ങള്‍ക്കാണ് ക്ഷേത്രങ്ങള്‍ തയ്യാറെടുക്കുന്നത്. ആറാട്ടോടെ ആഘോഷങ്ങള്‍ അവസാനിക്കും. കേരളത്തില്‍ ആലുവ ശിവരാത്രി പ്രസിദ്ധമാണ്. മഹാ ശിവരാത്രി ആഘോഷങ്ങള്‍ക്കായി ആലുവ മണപ്പുറവും ഒരുങ്ങി.

ദോഷമകറ്റാന്‍

ദോഷമകറ്റാന്‍

ദോഷമകറ്റാനാണ് ശിവരാത്രി വ്രതം എടുക്കുന്നത്. ശിവഭഗവാന് വേണ്ടി പാര്‍വതി ദേവി ഉറക്കമിളച്ച ദിവസമാണ് ശിവരാത്രിയെന്നാണ് ഒരു ഐതീഹ്യം പര്‍വതി ദേവി ഉറക്കം വെടിഞ്ഞതിനാല്‍ ഇതേ ദിവസം ഉറക്കം വെടിഞ്ഞാണ് ഭക്തരും ശിവരാത്രി ആഘോഷിക്കുന്നത്.

പാലാഴി മഥനം

പാലാഴി മഥനം

പാലാഴി മഥനവേളയില്‍ ലഭിച്ച കാളകൂടവിഷം ഭൂമിയില്‍ സ്പര്‍ശിച്ച് ജീവജാലങ്ങള്‍ക്ക് നാശം സംഭവിക്കാതിരിക്കനായി ആ വിഷത്തെ ശിവന്‍ പാനം ചെയ്തു. വിഷം തീണ്ടിയവര്‍ ഉപവസിക്കു ന്നതും ഉറക്കമൊഴിക്കുന്നതും പതിവാണ്. അതു പ്രകാരം ശിവന്‍ ചെയ്തപ്പോള്‍ മറ്റുള്ളവരും ഉപവസിക്കുകയും ഉറങ്ങാതെ ശിവസ്തുതികള്‍ ആലപിച്ച് വൃതം അനുഷ്ഠിക്കുകയും ചെയ്തത്രേ. ഇതാണ് മറ്റൊരു ഐതിഹ്യം.

ലിംഗ പൂജ പ്രധാനം

ലിംഗ പൂജ പ്രധാനം

ശിവ ഭഗവാന്‍ ലിംഗ സ്വരൂപിയായ ദിനമാണ് ശിവരാത്രിയെന്നാണ് ശിവ പുരണാത്തില്‍ പറയുന്നത്. ശിവരാത്രി ദിനം ശിവലിംഗ പൂജ പ്രധാനമാണ്.

ശിവരാത്രി വ്രതം നോല്‍ക്കാന്‍

ശിവരാത്രി വ്രതം നോല്‍ക്കാന്‍

വ്രതം നോല്‍ക്കുന്നവര്‍ അതിരാവിലെ എഴുനേറ്റ് ചൂടുവെള്ളത്തില്‍ കുളിയ്ക്കണം. കുളിയ്ക്കുന്ന വെള്ളത്തില്‍ കറുത്ത എള്ളിടണമെന്നാണ് ഉത്തരേന്ത്യന്‍ വിശ്വാസം.

ശിവനാമം

ശിവനാമം

വ്രതം നോല്‍ക്കുന്ന വ്യക്തി അടുത്തുള്ള ശിവക്ഷേത്രത്തില്‍ എത്തുകയും പാലഭിഷേകം തേനഭിഷേകം ,ജലധാര എന്നിവയും ദര്‍ശിക്കണം.ഓം നമ ശിവായ മന്ത്ര ഉരുവിട്ട് ശിവലിംഗത്തെ പൂജിയ്ക്കണം എന്നാണ് വിശ്വാസം.

അരി ആഹാരം പാടില്ല

അരി ആഹാരം പാടില്ല

അരി ആഹാരം വര്‍ജിക്കണം എന്നാണ് വിശ്വാസം. എന്നാള്‍ ധാന്യങ്ങള്‍ മുഴുവന്‍ ഉപേക്ഷിക്കുന്നവരും ഉണ്ട്. ഉള്ളി, വെളുത്തുള്ളി എന്നിവയും വര്‍ജിക്കണം. ഉറക്കമൊഴിഞ്ഞ് ശിവ പൂജ നടത്തി പിറ്റേന്ന് രാവിലെ ശിവക്ഷേത്രം ദര്‍ശിച്ച് വൈകീട്ട് ചന്ദ്രനെ ദര്‍ശിച്ചാണ് വ്രതം അവസാനിപ്പിക്കേണ്ടത് എന്നാണ് വിശ്വാസം.

English summary
sivarathri celebration in kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്