കളിക്കുന്നതിനിടെ പുഴയില്‍ വീണ് നാലര വയസുകാരി മരിച്ചു; മുന്നാട് കണ്ണീരണിഞ്ഞു

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: കളിച്ചുകൊണ്ടിരിക്കെ നാലരവയസ്സുകാരി പുഴയില്‍ വീണ് മരിച്ച സംഭവം മുന്നാട് എടമ്പൂരടി പ്രദേശത്തെ കണ്ണീരിലാഴ്ത്തി. എടമ്പൂരടിയിലെ കമലാക്ഷന്‍-സന്ധ്യ ദമ്പതികളുടെ മകള്‍ സ്വാതികയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ പാടി ചാലക്കരയിലാണ് അപകടം.

സ്‌കൂള്‍ അവധിയായതിനാല്‍ സഹോദരിയുടെ കുട്ടികള്‍ക്കൊപ്പം കളിക്കാനായി രണ്ട് ദിവസം മുമ്പാണ് അമ്മ സന്ധ്യ സ്വാതികയെ പാടിയിലെ വീട്ടില്‍ കൊണ്ടുവിട്ടത്. രാവിലെ മുതല്‍ സ്വാതിക കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നു. അതിനിടയിലാണ് അപകടത്തില്‍ പെട്ടത്. സ്വാതികയെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെ വെള്ളക്കെട്ടിനടുത്തേക്ക് പോകുന്നത് കണ്ടതായി മറ്റു കുട്ടികള്‍ പറഞ്ഞു. തുടര്‍ന്ന് വീടിനടുത്തുള്ള മധുവാഹിനി പുഴയുടെ അണക്കെട്ട് ഭാഗത്ത് നടത്തിയ തിരച്ചിലില്‍ സ്വാതിക്കയെ കണ്ടെത്തുകയായിരുന്നു.

drowning

ഉടന്‍ തന്നെ ചെങ്കള ഇ.കെ നയനാര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ഇന്ന് ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഒരു വയസ്സുള്ള സനിക സ്വാതികയുടെ സഹോദരിയാണ്

മൊഗ്രാല്‍പുത്തൂരില്‍ തെരുവ് നായ ശല്യം രൂക്ഷം; ഒരാഴ്ചക്കിടെ കടിയേറ്റത് നാലുപേര്‍ക്ക്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Small kid fell in river and died

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്