ചട്ടഞ്ചാലില്‍ വാഹനങ്ങള്‍ കൂട്ടിയിട്ട സ്ഥലത്ത് കാട്മൂടി; പാമ്പുകളെ കൊണ്ട് പൊറുതിമുട്ടി നാട്ടുകാര്‍

  • Posted By:
Subscribe to Oneindia Malayalam

ചട്ടഞ്ചാല്‍: വിവിധ കേസുകളില്‍ പെട്ട് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ചട്ടഞ്ചാലിലെ 'വാഹനങ്ങളുടെ ശവപ്പറമ്പില്‍' കാട് മൂടിയത് നാട്ടുകാര്‍ക്ക് വലിയ ദുരിതമുണ്ടാക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് പാമ്പ് ശല്യം ഏറിയതോടെയാണ് പ്രതിഷേധം വീണ്ടും ഉയര്‍ന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പെരുമ്പാമ്പുകളെയും വിഷപ്പാമ്പുകളെയുമാണ് ഇവിടെ നിന്ന് പിടിച്ചത്. ഇന്നലെ രാത്രി ചട്ടഞ്ചാല്‍ പള്ളിക്ക് സമീപത്ത് വെച്ച് പെരുമ്പാമ്പിനെ മദ്രസാധ്യാപകര്‍ പിടിച്ചിരുന്നു.

മിനിഞ്ഞാന്ന് രാത്രി സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വെച്ചും പെരുമ്പാമ്പിനെ പിടിച്ചിരുന്നു. ഇന്നലെ രാത്രി പള്ളിക്ക് സമീപം നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ കയറിക്കൂടിയ വിഷപ്പാമ്പ് ഭീതി സൃഷ്ടിച്ചു. ഏറെ പരിശ്രമിച്ചാണ് പാമ്പിനെ സ്‌കൂട്ടറില്‍ നിന്ന് പുറത്തെടുത്തത്.

kasarcode

ചട്ടഞ്ചാല്‍ ടൗണില്‍ കൂട്ടിയിട്ട വാഹനങ്ങള്‍ നീക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. ഇവിടെ തീ പിടിത്തവും പതിവാണ്. കാട്മൂടി ഇഴജന്തുക്കള്‍ പെരുകിയതോടെ നാട്ടുകാര്‍ ഭീതിയിലായിരിക്കുകയാണ്. ഇതുവഴി വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്കും മദ്രസയിലേക്കും പോകുന്നുണ്ട്. എന്നാല്‍ പാമ്പ് ശല്യം രൂക്ഷമായതോടെ വിദ്യാര്‍ത്ഥികള്‍ ഭയത്തോടെയാണ് സഞ്ചരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Snakes in the are where Seized vehicles are parked

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്