ആരാണീ ഷബാന? സൂര്യഗായത്രിയെയും അഷ്മിതയെയും തല്ലിയ ഷബാന? എസ്എഫ്‌ഐയുടെ സ്ഥിരം പരാതിക്കാരിയോ?

  • By: Kishor
Subscribe to Oneindia Malayalam

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ് എഫ് ഐയുടെ സദാചാര ഗുണ്ടായിസത്തിന് ഇരയായ രണ്ട് പെണ്‍കുട്ടികളില്‍ ഒരാളെ മര്‍ദ്ദിച്ചത് ഒരു പെണ്‍കുട്ടിയാണ് പോലും. ഇക്കാര്യം ഏഷ്യാനെറ്റിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ മര്‍ദ്ദനമേറ്റ സൂര്യഗായത്രി എന്ന പെണ്‍കുട്ടി പറഞ്ഞതാണ്. പെണ്‍കുട്ടിയുടെ പേര് അവര്‍ പറഞ്ഞത് ഷബാന എന്നാണ്.

Read Also: ഞങ്ങളെയങ്ങ് ഒലിപ്പിച്ച് കളയുമോ നീ... വിമർശിച്ച അരുന്ധതിക്ക് കുരുപൊട്ടിയ എസ്എഫ്‌ഐക്കാരുടെ പൊങ്കാല!

Read Also: എസ്എഫ്‌ഐക്ക് ട്രോള്‍, ജെയ്ക്കിനും മനോജിനും ട്രോളോട് ട്രോള്‍.. നാണംകെട്ട സഖാക്കളെ പെണ്ണ് കേസില്‍ ട്രോളിക്കൊല്ലുന്നേ!

Read Also: യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐയുടെ സംഘി മോഡല്‍ ആക്രമണം.. ആഷിഖ് അബുവിന് പൊങ്കാല!

Read Also: സ്ഥിരം നമ്പര്‍ തന്നെ.. പെണ്ണിനെ പോക്ക് കേസാക്കി എസ്എഫ്‌ഐ.. കഞ്ചാവെന്ന് പിഎം മനോജ്, ഉളുപ്പുണ്ടോ സഖാക്കളേ?

അപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയ ചോദിക്കുകയാണ് ആരാണ് ഈ ഷബാന. അതിനുള്ള ഉത്തരം സിംപിളാണ്. യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയാണ് ഷബാന. സൂര്യഗായത്രിക്കും അഷ്മിതയ്ക്കുമെതിരെ പരാതി നല്‍കിയത് ഈ ഷബാനയാണ്. എന്നാല്‍ ചാനല്‍ ചര്‍ച്ചയില്‍ സൂര്യഗായത്രി പറഞ്ഞത് എസ് എഫ് ഐക്ക് വേണ്ടി സ്ഥിരം പരാതി നല്‍കുന്ന ആളാണ് ഷബാന എന്നാണ്. എന്താണ് ഇതിലെ വാസ്തവം.

യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിനി

യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിനി

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിനിയും എസ് എഫ് ഐ നേതാവുമാണ് ഷബാന. യൂണിവേഴ്‌സിറ്റി കോളജില്‍ മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയാണ്. ഷബാന എസ് എഫ് ഐയുടെ പ്രവര്‍ത്തകയാണ് എന്നും ഇപ്പോഴത്തെ വിവാദത്തില്‍ ഇടപെട്ട ആളാണ് എന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് ജെയ്ക്ക് പി തോമസും പറഞ്ഞിരുന്നു.

പെണ്‍കുട്ടികള്‍ക്കെതിരെ പരാതി നല്‍കി

പെണ്‍കുട്ടികള്‍ക്കെതിരെ പരാതി നല്‍കി

പുറത്തുനിന്നുള്ള ഒരു പുരുഷനെ കോളേജില്‍ വിളിച്ചുവരുത്തി എന്ന് കാണിച്ച് സൂര്യഗായത്രിക്കും അഷ്മിതയ്ക്കുമെതിരെ പോലീസില്‍ പരാതി നല്‍കിയത് ഷബാന എന്ന വിദ്യാര്‍ഥിനിയാണ്. പ്രിന്‍സിപ്പലിന് നല്‍കിയ പരാതി കന്റോണ്‍മെന്റ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ട്. പെണ്‍കുട്ടികളെയും ജിജീഷിനെയും അരുതാത്ത രീതിയില്‍ ക്ലാസ്മുറിയില്‍ കാണപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്.

ആരോപണം ഇതാണ്

ആരോപണം ഇതാണ്

പുറത്തുനിന്നുള്ള യുവാവിനെ ആഷ്മിതയും സൂര്യഗായത്രിയും കോളേജില്‍ വിളിച്ചുവരുത്തി. ബാഗെടുക്കാന്‍ ക്ലാസിലേക്ക് പോയിവരുമ്പോള്‍ പൊളിറ്റിക്സ് ക്ലാസിന് മുന്നില്‍ സൂര്യഗായത്രി നില്‍ക്കുന്നത് കണ്ടു. എന്താണിവിടെ നില്‍ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അശ്ലീലമായ വാക്കുകളുപയോഗിച്ചാണ് മറുപടി പറഞ്ഞത്. ക്ലാസില്‍ മോശമായ രീതിയില്‍ ആഷ്മിതയും ചെറുപ്പക്കാരനെയും കണ്ടെത്തി - ഇത്രയുമാണ് പരാതിയിലെ മറ്റ് കാര്യങ്ങള്‍.

ജിജീഷ് പറഞ്ഞതായി പറയുന്നത്

ജിജീഷ് പറഞ്ഞതായി പറയുന്നത്

ഇക്കാര്യം ചോദ്യം ചെയ്തപ്പോഴാണ് തര്‍ക്കവും അടിപിടിയും ഉണ്ടായത്. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍, സ്വകാര്യ ചാനലിലെ ജീവനക്കാരനമാണ് താനെന്നും, ജോലിയെ ബാധിക്കുമെന്നും ജിജീഷ് പറഞ്ഞു എന്നാണ് ഷബാന ആരോപിക്കുന്നത്. ഈ വിഷയത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഷബാന പരാതി നല്‍കിയത്. - ഈ പരാതിയാണ് എസ് എഫ് ഐ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടികള്‍ക്കെതിരായ ആയുധമായി പ്രചരിപ്പിക്കുന്നത്.

ഷബാന തല്ലിയെന്ന് സൂര്യഗായത്രി

ഷബാന തല്ലിയെന്ന് സൂര്യഗായത്രി

എസ്.എഫ്.ഐ പ്രവര്‍ത്തകയായ ഷബാന തല്ലി എന്ന് സൂര്യഗായത്രി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ഷബാന സൂര്യയെയും ഗായത്രിയെയും പിടിച്ച് തള്ളുകയും തല്ലുകയും ചെയ്തു എന്ന് പറയുന്നു. തസ്ലീം, സജിത്ത്, രജീഷ്, ഷബാന മുതലായവരുടെ നേതൃത്വത്തിലായിരുന്നത്രെ മര്‍ദ്ദനം. നീ വര്‍ത്തമാനം പറയണ്ട, നോവുന്നത് വേറൊരുത്തനായിരിക്കും' എന്ന് തങ്ങളോട് പറഞ്ഞതിന് ശേഷമാണ് മര്‍ദ്ദിച്ചതെന്നും പെണ്‍കുട്ടികള്‍ പറയുന്നു.

പരാതിയെക്കുറിച്ച് പറയുന്നത്

പരാതിയെക്കുറിച്ച് പറയുന്നത്

ഷബാന എന്ന പെണ്‍കുട്ടി നിങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടല്ലോ എന്ന് ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ വിനു ചോദിച്ചപ്പോള്‍ സൂര്യഗായത്രി പറഞ്ഞത് എസ് എഫ് ഐയ്ക്ക് വേണ്ടി എത്ര കേസുകള്‍ ഇത് പോലെ ഷബാന നല്‍കിയിട്ടുണ്ട് എന്ന് ചോദിച്ചുനോക്കൂ എന്നാണ്. ഈ വിവാദത്തിലും ഷബാന കള്ളസാക്ഷി പറയുകയാണ് എന്നാണ് പരാതിക്കാരായ പെണ്‍കുട്ടികള്‍ ആരോപിക്കുന്നത്.

English summary
Social media disucssions continue on SFI's attack in University College.
Please Wait while comments are loading...