സോളാര്‍ റിപ്പോര്‍ട്ട് നനഞ്ഞ പടക്കം, റിപ്പോര്‍ട്ടില്‍ ഊഹാപോഹങ്ങളും കേട്ടറിവുകളും മാത്രം: ചെന്നിത്തല

 • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നനഞ്ഞ പടക്കമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് പടയൊരുക്കത്തിന് കൊണ്ടോട്ടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊഹാപോഹങ്ങളും കേട്ടറിവുകളും മാത്രമാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതു പോലെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി വന്നതാണ്. കേട്ടറിവുകളുടേയും ഊഹാപോഹങ്ങളുടേയും പേരില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് എതിരേ കേസ് എടുക്കുന്നത് ഒരു സര്‍ക്കാറിന് ചേര്‍ന്ന നടപടിയല്ല. ഇത്തരം കേസുകള്‍ കോടതിയുടെ വരാന്തയില്‍പ്പോലും എത്തില്ലെന്ന് ഏവര്‍ക്കുമറിയാം. ഊഹാപോഹങ്ങളുടേയും കേട്ടറിവുകളുടേയും പേരില്‍ കേസ് എടുക്കുകയാണെങ്കില്‍ ടി.പി. ചന്ദ്രശേഖരന്‍ കേസില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാറിനും നിരവധി കേസുകള്‍ എടുക്കാമായിരുന്നു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ ഇത്തരത്തില്‍ കേസ് എടുക്കുന്നത് യുഡിഎഫിന്റെ നയമല്ല. എം.വി. രാഘവനോടും സിപിഎം ഇത്തരം രാഷ്ട്രീയ പക പോക്കല്‍ നടത്തിയതാണ്. കൂത്തുപറമ്പ് വെടിവയ്പ്പ് കേസില്‍ ഒടുവില്‍ സുപ്രീം കോടതിയില്‍ പോയാണ് അദ്ദേഹം കുറ്റവിമുക്തനായത്. രണ്ടു തവണ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും 50 വര്‍ഷം ഒരേ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയുമായ ഉമ്മന്‍ ചാണ്ടിയെ ഇത്തരമൊരു കേസില്‍ കുടുക്കാമെന്ന് ആരും വിചാരിക്കേണ്ട. സോളാര്‍ കേസിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സോളാറില്‍ വാടാതെ 'പടയൊരുക്കം' മുന്നേറുന്നു, ലീഗ് കോട്ടകളില്‍ ഉജ്ജ്വല വരവേല്‍പ്പുകള്‍

ഇന്ത്യയെ ഹിന്ദു രാജ്യമായി മാറ്റുകയാണ് നരേന്ദ്ര മോദിയുടെ ലക്ഷ്യം. മുഗള്‍ ചക്രവര്‍ത്തിമാരും ബ്രിട്ടീഷുകാരും ഭരിച്ചപ്പോഴും ഇന്ത്യയെ ഹിന്ദു രാജ്യമായി മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടില്ല. സംഘപരിവാര്‍ അജണ്ടകളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ സര്‍ക്കാര്‍ തകര്‍ത്തു. വിലക്കയറ്റം മൂലം ജനജീവിതം ദുരിതത്തിലായി. ഇതേ സമീപനങ്ങള്‍ തന്നെയാണ് കേരളം ഭരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാറും പിന്തുടരുന്നത്. ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണ് കേരളത്തിലെ ജനം. എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് അധികാത്തിലേറിയവര്‍ ഇന്ന് ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. 20 ലക്ഷം പേര്‍ക്ക് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സൗജന്യമായി അരി നല്‍കിയിരുന്നു. ഈ ആനുകൂല്യം എല്‍ഡിഎഫ് സര്‍ക്കാര്‍ വെട്ടിക്കുറച്ചു. റേഷന്‍ കടകളില്‍ നിന്നു പാവപ്പെട്ടവര്‍ക്ക് ഒന്നും ലഭിക്കാത്ത അവസ്ഥയാണിപ്പോള്‍. തൊഴില്‍ ഇല്ലായ്മ സംസ്ഥാനത്ത് രൂക്ഷമായിരിക്കുന്നു. സംസ്ഥാനത്ത് റോഡുകള്‍ എല്ലാം തകര്‍ന്നു കിടക്കുകയാണ്. ഏതെങ്കിലും മുസ്ലീം പുരോഹിതര്‍ സംസാരിച്ചാല്‍ കേസ് എടുക്കുന്ന സര്‍ക്കാര്‍ സംഘപരിവാര്‍ നേതാക്കളെ സംരക്ഷിക്കുകയാണ്. പറവൂരില്‍ ലഘു ലേഖകള്‍ വിതരണം ചെയ്ത സംഭവത്തിലും മുസ്ലീം ലീഗ് നേതാക്കള്‍ ദേശീയ പതാക ഉയര്‍ത്തിയ കാര്യത്തിലും നമ്മള്‍ ഇതു കണ്ടതാണെന്നും ചെന്നിത്തല പറഞ്ഞു.

kodottty
cmsvideo
  'ലൈംഗികത ബലഹീനതയല്ല' ഇത് സരിതാ റിപ്പോര്‍ട്ടെന്ന് ഉമ്മന്‍ ചാണ്ടി | Oneindia Malayalam

  യുഡിഎഫ് പടയൊരുക്കത്തിന് കൊണ്ടോട്ടിയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രതിപക്ഷം നേതാവ് രമേശ് ചെന്നിത്തല പ്രസംഗിക്കുന്നു.

  ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍, ടി.വി. ഇബ്രാഹിം എംഎല്‍എ, വി.ഡി. സതീശന്‍ എംഎല്‍എ, പി. ഉബൈദുള്ള എംഎല്‍എ, കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബഹനാന്‍, ടി. ശരത്ചന്ദ്രപ്രസാദ്, മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, അഖിലേന്ത്യാ സെക്രട്ടറി അബ്ദുസമദ് സമദാനി, യുഡിഎഫ് ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, കണ്‍വീനര്‍ യു.എ. ലത്തീഫ്, ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.

  English summary
  Solar report is full of assumptions and incorrect; Chennithala

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്