ഗണേഷും സരിതയും- വീഡിയോ പുറത്ത് വിടുമെന്ന് ബിജു രാധാകൃഷ്ണന്‍; ഗണേഷുമായി എന്തെന്ന് സരിത

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: സോളാര്‍ കേസ് തിളച്ചുമറിയുകയാണ് ഇപ്പോള്‍. തട്ടിപ്പുകള്‍ക്കപ്പുറത്ത്, സോളാറിലെ ലൈംഗികാരോപണങ്ങള്‍ ആണ് ചൂടുപിടിക്കുന്നത്. അതിനൊപ്പം തന്നെ മറ്റ് ചില വിവാദങ്ങളും ഉയരുകയാണ് ഇപ്പോള്‍.

സരിത കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് അറഞ്ചം പുറഞ്ചം ട്രോളുകള്‍... സോളാറിലും രക്ഷയില്ലാതെ കുമ്മനം!!!

സരിതയുടെ കത്തില്‍ പറഞ്ഞവര്‍ക്കെതിരേയും പരാതിയില്‍ പറഞ്ഞവര്‍ക്കെതിരേയും ആണ് ബലാത്സംഗത്തിന് അടക്കം കേസ് എടുത്ത് അന്വേഷണം നടത്തും എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടയിലേക്കാണ് ഇപ്പോള്‍ ഭരണപക്ഷ എംഎല്‍എ ആയ ഗണേഷ് കുമാറിനേയും വലിച്ചിഴക്കുന്നത്.

സരിതയുടെ കത്തിൽ മോഹൻലാലിന്റെ പേര്... മമ്മൂട്ടിക്ക് കൊടുത്ത 10 ലക്ഷം രൂപ; ഇതാ, ആ സത്യങ്ങളും പുറത്ത്

ഗണേഷ് കുമാറും സരിതയെ പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് ബിജു രാധാകൃഷ്ണന്‍ പറയുന്നത്. അതിന്റെ സിഡി പുറത്ത് വിടുമെന്നും ബിജു പറയുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം സരിതയ്ക്ക് കൃത്യമായ മറുപടിയുണ്ട്.

ഉമ്മന്‍ ചാണ്ടി അറസ്റ്റ് ചെയ്യപ്പെടണം

ഉമ്മന്‍ ചാണ്ടി അറസ്റ്റ് ചെയ്യപ്പെടണം

ലൈംഗികാരോപണ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറസ്റ്റ് ചെയ്യപ്പെടണം എന്നാണ് സരിതയുടെ ആവശ്യം. മാതൃഭൂമി ന്യൂസില്‍ വേണു ബാലകൃഷ്ണനുമായുള്ള ചര്‍ച്ചയില്‍ ആണ് സരിത ഇക്കാര്യം പറഞ്ഞത്.

പ്രായം പ്രശ്‌നമല്ല

പ്രായം പ്രശ്‌നമല്ല

ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രായമോ അദ്ദേഹത്തിന്റെ സ്ഥാനമോ അദ്ദേഹം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയോ ഒന്നും പ്രശ്‌നമല്ലെന്നാണ് സരിതയുടെ പക്ഷം.

ഗണേഷിനെതിരെ ആക്ഷേപമില്ല

ഗണേഷിനെതിരെ ആക്ഷേപമില്ല

ഗണേഷ് കുമാറിനെതിരെ തനിക്ക് ഇത്തരത്തില്‍ ഒരു ആക്ഷേപം ഇല്ലെന്നാണ് സരിത വ്യക്തമാക്കുന്നത്. സമ്മതത്തോടെയുള്ള ഒരു ബന്ധമാണെങ്കില്‍ അത് തനിക്ക് നിഷേധിക്കേണ്ട കാര്യമില്ലെന്നും സരിത വ്യക്തമാക്കുന്നുണ്ട്.

ഉണ്ടായിരുന്നു, ഇപ്പോഴില്ല

ഉണ്ടായിരുന്നു, ഇപ്പോഴില്ല

ഗണേഷ് കുമാറുമായി സുഹൃദ് ബന്ധം ഉണ്ട് എന്ന കാര്യം താന്‍ അംഗീകരിക്കുന്നു. അത് ഇപ്പോഴില്ല എന്ന് കൂടി സരിത വ്യക്തമാക്കുന്നുണ്ട്.

ഗണേഷിന് പങ്കില്ല

ഗണേഷിന് പങ്കില്ല

മറ്റ് മന്ത്രിമാരുടേയും ഉന്നതരുടേയും മുന്നിലേക്ക് എത്തപ്പെട്ടതില്‍ ഗണേഷ് കുമാറിന് പങ്കില്ലേ എന്നായിരുന്നു വേണു ബാലകൃഷ്ണന്റെ അടുത്ത ചോദ്യം. അതിനും സരിത കൃത്യമായ ഉത്തരം തന്നെ നല്‍കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ മുന്നില്‍

മുഖ്യമന്ത്രിയുടെ മുന്നില്‍

താന്‍ ഇക്കാര്യത്തില്‍ ആദ്യം എത്തപ്പെടുന്നത് മുഖ്യമന്ത്രിയുടെ മുന്നില്‍ ആണ്. അതിന് ശേഷം ഉള്ള കാര്യങ്ങളെല്ലാം തുടങ്ങുന്നത് അവിടെ നിന്ന് തന്നെയാണ്.

അത്ര സൗഹൃദമൊന്നും ഇല്ല

അത്ര സൗഹൃദമൊന്നും ഇല്ല

ഗണേഷിന് ഇക്കാര്യങ്ങള്‍ അറിയില്ലായിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ് എന്നായിരുന്നു വേണു പറഞ്ഞത്. എന്നാല്‍ അന്നത്തെ ആ നേതാക്കള്‍ക്കിടയില്‍ പുറത്ത് കാണുന്നതുപോലെ അത്ര സൗഹൃദമൊന്നും ഉണ്ടായിരുന്നില്ല എന്നാണ് സരിത പറയുന്നത്. അവര്‍ക്കുള്ളില്‍ ഒരുപാട് ശീതസമരങ്ങള്‍ ഉണ്ടായിരുന്നു എന്നും സരിത പറയുന്നുണ്ട്.

പകതീര്‍ക്കാന്‍

പകതീര്‍ക്കാന്‍

ഒരു പെണ്‍കുട്ടിയെ ഇതിനിടയിലേക്ക് കിട്ടുമ്പോള്‍ പകതീര്‍ക്കാനുള്ള ഉപകരണം ആക്കുക എന്നത് സംഭവിച്ചുണ്ട്. അത് തന്റെ ജീവിതത്തിലും സംഭവിച്ചു എന്നാണ് സരിതയുടെ ആക്ഷേപം.

മുന്‍ കേന്ദ്രമന്ത്രിക്കെതിരെ

മുന്‍ കേന്ദ്രമന്ത്രിക്കെതിരെ

മുന്‍ കേന്ദ്ര മന്ത്രിയും ഇപ്പോള്‍ എംപിയും ആയ ആള്‍ തന്നെ ഇത്തരത്തില്‍ പകപോക്കലിന് ഉപയോഗിച്ചിട്ടുണ്ട് എന്നാണ് സരതിയുടെ ആക്ഷേപം. അത് ഹരാസ്‌മെന്റിന് അപ്പുറം ആയിരുന്നു എന്നും സരിത വെളിപ്പെടുത്തുന്നുണ്ട്.

ഗണേഷിന് അറിയില്ലായിരുന്നു

ഗണേഷിന് അറിയില്ലായിരുന്നു

തന്നെ മഖറ്റുള്ളവര്‍ ഉപയോഗപ്പെടുത്തുന്ന കാര്യം താന്‍ ആയിട്ട് ഗണേശ് കുമാറിനോട് പറഞ്ഞിട്ടില്ലായിരുന്നു എന്നും സരിത വ്യക്തമാക്കുന്നുണ്ട്. താന്‍ ഇത്തരത്തിലും ഔദ്യോഗികമായിട്ടുള്ളതും ആയ പരാതികള്‍ മുഴുവന്‍ പറഞ്ഞിരുന്നത് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിയോട് ആയിരുന്നു എന്നും സരിത ആണയിട്ട് പറയുന്നുണ്ട്.

പക്ഷേ, പീഡനം എന്ന്

പക്ഷേ, പീഡനം എന്ന്

എന്നാല്‍ സരിതയുടെ ഭര്‍ത്താവായിരുന്ന ബിജു രാധാകൃഷ്ണന്‍ പറയുന്നത് മറ്റൊന്നാണ്. ഗണേഷ് കുമാര്‍ സരിതയെ പീഡിപ്പിച്ചു എന്നാണത്. കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ ആയിരുന്നു ബിജു ഇക്കാര്യം പറഞ്ഞത്.

ദൃശ്യങ്ങള്‍ കൈമാറാം

ദൃശ്യങ്ങള്‍ കൈമാറാം

സരിതയും ഗണേഷും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനുള്ള ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറം എന്നും ബിജു പറയുന്നുണ്ട്. ഗണേഷിനെതിരേയും കേസ് എടുക്കണം എന്നാണ് ബിജുവിന്റെ ആവശ്യം.

വീഡിയോ കാണാം

ഗണേഷ് കുമാറുമായുള്ള ബന്ധത്തെ കുറിച്ച് സരിത എസ് നായര്‍ പറയുന്നതിന്‍റെ വീഡിയോ കാണാം

English summary
Solar Scam: Why Ganesh Kumar's name in Saritha's list? Saritha S Nair explains.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്