കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്.എസ്.എല്‍.സി പരീക്ഷക്ക് തുടക്കം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുപരീക്ഷയായ എസ്എസ്എല്‍സി പരീക്ഷക്ക് മാര്‍ച്ച് 10 ന് തിങ്കളാഴ്ച തുടക്കം. 4,64,310 വിദ്യാര്‍ഥികളാണ് ഇക്കുറി പരീക്ഷ എഴുതുന്നത്.

പണ്ടത്തെ ഗ്ലാമറും റാങ്കും ഒന്നും ഇല്ലെങ്കിലും പ്രധാനപ്പെട്ട പരീകീഷകളില്‍ ഒന്നായിത്തന്നെയാണ് ഇപ്പോഴും എസ്എസ്എല്‍സി പരീക്ഷയെ വിലയിരുത്തുന്നത്. 2,815 പരീക്ഷ സെന്ററുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ 8 സെന്ററും ലക്ഷദ്വീപില്‍ 9 സെന്ററുകളുമുണ്ട്.

Exam

2,36,351 ആണ്‍കുട്ടികളും 2,27,959 പെണ്‍കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലയാളം കൂടാതെ തമിഴ് , ഇംഗ്ലീഷ്, കന്നഡ മീഡിയങ്ങളിലും കുട്ടികള്‍ പരീക്ഷ എഴുതുന്നു. 3,42,614 കുട്ടികള്‍ മലയാളം മീഡിയത്തില്‍ എഴുതുമ്പോള്‍ 116,068 കുട്ടികള്‍ ഇംഗ്ലീഷ് മീഡിയത്തിലും 2,302 കുട്ടികള്‍ തമിഴ് മീഡിയത്തിലും 3,326 കുട്ടികള്‍ കന്നട മീഡിയത്തിലും പരീക്ഷ എഴുതും

ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്നത് മലപ്പുറം ജില്ലിലെ തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലാണ്. 36,020 കുട്ടികള്‍. ഏറ്റവും കുറവ് ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍. 2438 വിദ്യാര്‍ഥികള്‍. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരിക്കുന്ന സ്‌കൂള്‍, തലസ്ഥാനത്തെ പട്ടം സെന്റ് മേരീസ് സ്‌കൂളാണ്. 1721 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതുക. 1607 കുട്ടികള്‍ പരീക്ഷ എഴുതുന്ന മലപ്പുറം ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ് എടരിക്കോടാണ് തൊട്ടുപിന്നില്‍.

ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷക്കിരിക്കുന്നത് പാലക്കാട് പുതുനഗരം ഇസ്‌ലാമിക് ഇംഗ്ലീഷ് മീഡിയം എച്ച്.എസ്സിലും പൊന്നാനി മക്ദൂമിയ ഇംഗ്ലീഷ് സ്‌കൂളിലും ആണ്. അഞ്ച് കുട്ടികള്‍ വീതമാണ് ഇവിടെ പരീക്ഷ എഴുതുന്നത്.

English summary
SSLC exam to start on March 10.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X