കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവിതം ക്യാമറയ്ക്കും ഫോട്ടോകള്‍ക്കുമായി സമര്‍പ്പിച്ച അഭിലാഷ് ഉയരങ്ങള്‍ താണ്ടുന്നു

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജീവിതം മുഴുവന്‍ ക്യാമറയ്ക്കും ഫോട്ടോകള്‍ക്കുമായി സമര്‍പ്പിച്ച് ഫോട്ടോഗ്രാഫിയില്‍ ഉയരങ്ങള്‍ കീഴടക്കുകയാണ് പൊന്നാനി സ്വദേശിയായ അഭിലാഷ് ഷാറോണ്‍ എന്ന യുവാവ്. കുട്ടിക്കാലം മുതല്‍ക്കെ ഫോട്ടോഗ്രാഫിയെ പ്രണയിച്ചിരുന്ന അഭിലാഷിന് ജീവിതനിയോഗംപോലെ വലിയ അംഗീകാരങ്ങളാണ് ഫോട്ടോഗ്രാഫിയിലൂടെ നേടിക്കൊടുത്തത് .

 ബല്‍റാം ഉദ്ഘാടകനായ പരിപാടിയുടെ ഫ്‌ളക്‌സ് ബോര്‍ഡില്‍ യുവനേതാക്കളുടെ പേരില്ല, കലഹത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ബോര്‍ഡ് മാറ്റിയടിച്ചു ബല്‍റാം ഉദ്ഘാടകനായ പരിപാടിയുടെ ഫ്‌ളക്‌സ് ബോര്‍ഡില്‍ യുവനേതാക്കളുടെ പേരില്ല, കലഹത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ബോര്‍ഡ് മാറ്റിയടിച്ചു

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ഒന്നാം സ്ഥാനം അഭിലാഷിനാണ് ലഭിച്ചത് .ജീവിതം മുഴുവന്‍ ക്യാമറയ്ക്കും ഫോട്ടോകള്‍ക്കും മാത്രമായി സമര്‍പ്പിച്ച അഭിലാഷിന് അര്‍ഹിക്കുന്ന അംഗീകാരമായിരുന്നു കഴിഞ്ഞ ദിവസം ലഭിച്ച ഈ പുരസ്‌കാരം .

കഴിഞ്ഞ വര്‍ഷവും എ.കെ.പി.എ സംഘടിപ്പിച്ച സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തില്‍ അഭിലാഷിന് തന്നെയായിരുന്നു ഒന്നാംസ്ഥാനം.2015 ല്‍ എ.കെ.പി. എ നടത്തിയ മലപ്പുറം ജില്ലാതല മത്സരത്തില്‍ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പ്രോത്സാഹന സമ്മാനവും അഭിലാഷിന് ലഭിച്ചിരുന്നു .

abilash

അഭിലാഷ്‌

യാത്രയും ഫോട്ടോഗ്രാഫിയും ഏറെ സ്‌നേഹിക്കുന്ന അഭിലാഷിന്റെ പല ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് .പൊന്നാനിയിലെ ഗ്രാമീണകാഴ്ചകള്‍ ഫ്രെയിമിലൊതുക്കിയാണ് ഈ രംഗത്തേക്ക് അഭിലാഷ് വരുന്നത് .ഇത്തരം ഗ്രാമീണ കാഴ്ചകളാണ് അഭിലാഷിന് ആദ്യ പ്രോത്സാഹന സമ്മാനം നേടിക്കൊടുത്തത് .ഡല്‍ഹിയിലെ തെരുവുകാഴ്ചകളുടെ ചിത്രമാണ് 2016ല്‍ സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടിക്കൊടുത്തതെങ്കില്‍ ഈ വര്‍ഷം ഉത്തരാഖണ്ഡ് ജിം കോര്‍ബെറ്റ് വൈല്‍ഡ്‌ലൈഫ് പ്രദേശത്തുനിന്നും എടുത്ത ആനകള്‍ പുഴ മുറിച്ച് കടക്കുന്ന ചിത്രമാണ് ഒന്നാം സ്ഥാനം നേടിയത് .

പൊന്നാനി സ്‌കോളര്‍ കോളേജില്‍ നിന്ന് ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ അഭിലാഷ് കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി രംഗത്ത് സജീവമാണ് .പൊന്നാനി ബിയ്യം സ്വദേശിയാണ് അഭിലാഷ്

തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വര്‍ക്കലയില്‍ വച്ച് നടന്ന 33 ആമത് തിരുവന്തപുരം എ കെ പി എ സമ്മേളനത്തില്‍ വച്ച് അഭിലാഷിന് അവാര്‍ഡ് നല്‍കിയിരുന്നു .പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം. നേരത്തേയും പരിസ്ഥിതി സംബന്ധമായ അഭിലാഷിന്റെ ചിത്രങ്ങള്‍ക്ക് ബഹുമതികള്‍ ലഭിച്ചിരുന്നു. അച്ചന്‍ വിശ്വനാഥനും അമ്മ അംബികയും നല്‍കുന്ന പൂര്‍ണ പിന്തുണയാണ് അഭിലാഷിന്റെ വിജയമന്ത്രം. ഫോട്ടോഗ്രാഫിയോടുള്ള അടങ്ങാത്ത ആവേശമാണ് അഭിലാഷിനെ ഈ രംഗത്ത് പിടിച്ചുനിര്‍ത്തുന്നത് .

English summary
Story about abilash from ponnanni
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X