കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷുവിന് പടക്കങ്ങള്‍ക്ക് നിരോധനം

  • By Neethu
Google Oneindia Malayalam News

തിരുവനന്തപുരം: വിഷുദിനത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് പടക്കങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ശബ്ദമുള്ള പടക്കങ്ങളുടെ വില്പനയും ഉപയോഗവും പൂര്‍ണമായും നിയന്ത്രിച്ചിട്ടുണ്ട്.

രാത്രി പത്തു മണി മുതല്‍ രാവിലെ ആറ് മണി വരെ ശബ്ദമുള്ള പടക്കങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. മാലപടക്കങ്ങള്‍, ഗുണ്ടുകള്‍ എന്നിങ്ങനെയുള്ള പടക്കങ്ങള്‍ക്കാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ ചുറ്റളവില്‍ പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ല.

diwali

ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ക്ക് പകരമായി വര്‍ണപ്പൊലിമയുള്ളതും പ്രകാശം പരത്തുന്നതുമായ പടക്കങ്ങള്‍ ഉപയോഗിക്കാനാണ് മന്ത്രാലയം നിര്‍ദേശിക്കുന്നത്. പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ നിരവധി പേരുടെ ജീവന്‍ നഷ്ടമായത് കേരളത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിഷുവിനും പടക്കങ്ങള്‍ ഉപയോഗിക്കുന്നത് നിയന്ത്രിച്ചിരിക്കുന്നത്.

English summary
strict control for cracker on vishu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X