സൂര്യ ടിവിയിലെ സ്ഥിതി അന്യസംസ്ഥാന തൊഴിലാളികളേക്കാള്‍ കഷ്ടം...? സമരം തുടങ്ങിയിട്ട് മാസം ഒന്ന് കഴിഞ്ഞു

Subscribe to Oneindia Malayalam

കൊച്ചി: മാധ്യമ പ്രവര്‍ത്തകരുടെ സമരം കേരളത്തില്‍ ഒരു പുതിയ വാര്‍ത്തയൊന്നും അല്ല. മുമ്പ് ദീപികയിലും ഇന്ത്യന്‍ എക്‌സ്പ്രസ്സിലും മാതൃഭൂമിയിലും തുടങ്ങി ഇന്ത്യാവിഷനിലും ടിവി ന്യൂവിലും വന്‍ സമരങ്ങളുണ്ടായി. ഇപ്പോഴിതാ മലയാളികള്‍ക്ക് ആദ്യകാല ടിവി അനുഭവങ്ങള്‍ സമ്മാനിച്ച സൂര്യ ടിവിയിലും സമരം.

കഴിഞ്ഞ ഒരു മാസത്തോളമായി സൂര്യ ടിവി ജീവനക്കാര്‍ സമരത്തിലാണ്. കൊച്ചി കാക്കനാട്ടെ സൂര്യ ടിവി ഓഫീസിന് മുന്നിലാണ് സമരം.

എന്നാല്‍ ഇതുവരെ ആയിട്ടും പ്രശ്‌നം പരിഹരിക്കാാന്‍ കാര്യമായ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല എന്നാണ് ആക്ഷേപം.

സൂര്യ ടിവി

സൂര്യ ടിവി

സൂര്യ ടിവിയിലെ 75 ല്‍ അധികം തൊഴിലാളികളാണ് സമരത്തിലുള്ളത്. കൊച്ചി കാക്കനാട്ടുള്ള സൂര് ടിവി ഓഫീസിന് മുന്നിലാണ് സമരം.

ബിഎംഎസിന്റെ നേതൃത്വത്തില്‍

ബിഎംഎസിന്റെ നേതൃത്വത്തില്‍

ബിഎംഎസിന്‌റെ നേതത്വത്തിലാണ് തൊഴിലാളി സമരം. 75 ല്‍ അധികം ജീവനക്കാര്‍ ആണ് അനിശ്ടിതകാല സമരത്തില്‍ പങ്കെടുക്കുന്നത്.

അന്യസംസ്ഥാന തൊഴിലാളികളേക്കാള്‍ കഷ്ടം

അന്യസംസ്ഥാന തൊഴിലാളികളേക്കാള്‍ കഷ്ടം

അന്യ സംസ്ഥാന തൊഴിലാളികളേക്കാള്‍ കഷ്ടമാണ് സൂര്യ ടിവിയിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ എന്നാണ് മാധ്യമ പ്രവര്‍ത്തകനും മുന്‍ സൂര്യ ടിവി ജീവനക്കാരനും ആയ റോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.

മാനേജ്‌മെന്റ് ധാര്‍ഷ്ട്യം

മാനേജ്‌മെന്റ് ധാര്‍ഷ്ട്യം

തൊഴില്‍ വകുപ്പ് ഇടപെട്ട് നടത്തിയ നീക്കങ്ങളൊന്നം ഫലം കണ്ടിട്ടില്ലെന്നാണ് റോയ് മാത്യു പറയുന്നത്. മാനേജ്‌മെന്റിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ തൊഴില്‍ വകുപ്പ് പകച്ചുനില്‍ക്കുകയാണെന്നും റോയ് മാത്യു ആരോപിക്കുന്നുണ്ട്.

ശിവകാശിയിലെ പടക്ക ഫാക്ടറികളില്‍

ശിവകാശിയിലെ പടക്ക ഫാക്ടറികളില്‍

സംസ്ഥാനത്ത് ഏറ്റവും അധികം വരുമാനമുള്ള ടിവി ചാനലുകളില്‍ ഒന്നാണ് സൂര്യ ടിവി. എന്നാല്‍ ശിവകാശിയിലെ പടക്ക ഫാക്ടറികളില്‍ പോലും ഇതിനേക്കാള്‍ മെച്ചപ്പെട്ട ജീവിത തൊഴില്‍ സാഹചര്യങ്ങള്‍ ഉണ്ടെന്നും റോയ് മാത്യു പറയുന്നുണ്ട്.

മാധ്യമ പ്രവര്‍ത്തകര്‍

മാധ്യമ പ്രവര്‍ത്തകര്‍

സൂര്യ ടിവി കേരളത്തില്‍ അവരുടെ വാര്‍ത്താ വിഭാഗത്തിന്റെ പ്രവര്‍ത്തനം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അടച്ചുപൂട്ടിയിരുന്നു. പക്ഷേ സൂര്യ ടിവിയിലെ സമരം ആരും തന്നെ ഇപ്പോള്‍ വാര്‍ത്തയാക്കുന്നില്ല എന്നതാണ് സത്യം.

34 ടിവി ചാനലുകള്‍

34 ടിവി ചാനലുകള്‍

തമിഴ്‌നാട്ടിലെ സണ്‍ നെറ്റ് വര്‍ക്കിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് സൂര്യ ടിവി. രാജ്യത്താകമാനം ഇവരുടെ ഉമസ്ഥതയില്‍ 34 ടിവി ചാനലുകള്‍ ആണ് ഉള്ളത്.

English summary
Employees of Surya TV office at Kochi in indefinite Strike
Please Wait while comments are loading...