കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണിമുടക്കുകളില്‍ നിന്നും കെഎസ്ആര്‍ടിസിയെ ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി

പ്രതിസന്ധി നേരിടുന്ന സമയമായതിനാല്‍ ഭരണ പ്രതിപക്ഷ യൂണിയനുകള്‍ സമരത്തില്‍ നിന്നും മാറി നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം: പണിമുടക്കുകളില്‍ നിന്നും കെഎസ്ആര്‍ടിസിയെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രൂക്ഷമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്നും രക്ഷിക്കാനുള്ള ദൗത്യമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. പ്രതിസന്ധി നേരിടുന്ന സാഹചര്യമായതിനാല്‍ ഭരണ പ്രതിപക്ഷ യൂണിയനുകള്‍ പണിമുടക്കുകളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

നിലവില്‍ കെഎസ്ആര്‍ടിസിക്ക് 3000 കോടിയുടെ കടബാധ്യതയുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കി. തൊഴിലാളികളുടെ ഡ്യൂട്ടി പരിഷ്‌കരണം വിജയകരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്നും കരകയറ്റുന്നതിനായി ജീവനക്കാര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് എംഡി രാജമാണിക്യം അഭ്യര്‍ത്ഥിച്ചിരുന്നു.

Pinarayi Vijayan

ശരാശരി ഒരു ബസ്സിന് 711 ജീവനക്കാരാണ് നിലവിലുള്ളത് എന്നാല്‍ ഇത് 5.9 ആക്കി ചുരുക്കാനാണ് പുതിയ തീരുമാനമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. ജീവനക്കാരുടെ പുന:സംഘടനയുടെ ഭാഗമായാണ് എണ്ണം ചുരുക്കുന്നത്. പുതുതായി നിരത്തിലിറങ്ങുന്ന ബസ്സുകള്‍ക്ക് ജീവനക്കാരെ കണ്ടെത്തുന്നതിനായി പിഎസ് സി പരീക്ഷ, നടത്തുന്നില്ലെന്ന വിവരവും പുറത്തുവന്നിരുന്നു.

English summary
Strike teams must avoid KSRTC said by Chief Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X