കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ടെ ലോ കോളേജില്‍ ബീഫ് കൊണ്ടുവന്ന് വിശ്വാസത്തെ വ്രണപ്പെടുത്തി?വിദ്യാര്‍ത്ഥിക്ക് നോട്ടീസ്

കോഴിക്കോട് രാമനാട്ടുകര ഭവന്‍സ് പള്‍സര്‍ ലോ കോളേജിലാണ് സംഭവം.

Google Oneindia Malayalam News

കോഴിക്കോട്: കോളേജ് ക്യാംപസില്‍ ബീഫ് കൊണ്ടുവന്ന് പാചകം ചെയ്‌തെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കോഴിക്കോട് രാമനാട്ടുകര ഭവന്‍സ് പള്‍സര്‍ ലോ കോളേജിലാണ് സംഭവം. കോളേജിലെ നിയമ വിദ്യാര്‍ത്ഥിയായ എടി സര്‍ജാസിനാണ് കോളേജ് അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

കോളേജ് ക്യാന്റീന്‍ അടച്ചുപൂട്ടിയതിനെതിരെ വിദ്യാര്‍ത്ഥികള്‍ ക്യാംപസില്‍ സമരം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ തന്നെ ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുകയുമുണ്ടായി. ഇതിനായി ക്യാംപസിനുള്ളിലേക്ക് ബീഫ് കൊണ്ടുവന്നു എന്നാരോപിച്ചാണ് സര്‍ജാസിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

വര്‍ഗീയ സംഘര്‍ഷത്തിന് കളമൊരുക്കി...

വര്‍ഗീയ സംഘര്‍ഷത്തിന് കളമൊരുക്കി...

കോളേജ് ക്യാംപസില്‍ ബീഫ് കൊണ്ടുവന്ന് പാചകം ചെയ്ത് ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്നും, വര്‍ഗീയ സംഘര്‍ഷത്തിന് കളമൊരുക്കിയെന്നുമാണ് കോളേജ് അധികൃതര്‍ നോട്ടീസില്‍ പറയുന്നത്.

മാപ്പര്‍ഹിക്കാത്ത തെറ്റ്...

മാപ്പര്‍ഹിക്കാത്ത തെറ്റ്...

മാര്‍ച്ച് 20ന് ക്യാംപസിലേക്ക് ബീഫ് കൊണ്ടുവന്ന് പാചകം ചെയ്ത് മറ്റുള്ളവര്‍ക്ക് നല്‍കി എന്നാണ് സര്‍ജാസിനെതിരെയുള്ള കുറ്റമായി ആരോപിക്കുന്നത്. സര്‍ജാസ് ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ടിപി രാജലക്ഷ്മി നല്‍കിയ നോട്ടീസില്‍ പറയുന്നു.

ഭക്ഷണം പാചകം ചെയ്തു...

ഭക്ഷണം പാചകം ചെയ്തു...

രാമനാട്ടുകര ഭവന്‍സ് പള്‍സര്‍ ലോ കോളേജിലെ ക്യാന്റീന്‍ അടച്ചു പൂട്ടിയതിനെതിരെ ക്യാംപസില്‍ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ സ്വയം ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്തത്.

സമരം ചെയ്തിരുന്നു പക്ഷേ...

സമരം ചെയ്തിരുന്നു പക്ഷേ...

എന്നാല്‍ ക്യാംപസില്‍ ബീഫ് കൊണ്ടുവന്ന് പാചകം ചെയ്‌തെന്ന ആരോപണം എടി സര്‍ജാസ് നിഷേധിച്ചു. ക്യാന്റീന്‍ പൂട്ടിയതില്‍ പ്രതിഷേധിച്ച് പ്രതീകാത്മക സമരം നടത്തിയിരുന്നു. ഇതില്‍ ചോറും സാമ്പാറും ചിക്കനുമെല്ലാം പാചകം ചെയ്തിരുന്നുവെങ്കിലും ബീഫ് പാചകം ചെയ്തിട്ടില്ലെന്നാണ് സര്‍ജാസ് പറയുന്നത്.

വിദ്യാര്‍ത്ഥിനികളെ സംഘടിപ്പിച്ചതിനും...

വിദ്യാര്‍ത്ഥിനികളെ സംഘടിപ്പിച്ചതിനും...

കോളേജിലെ മുന്‍ യൂണിയന്‍ ചെയര്‍മാനും എസ്എഫ്‌ഐ നേതാവുമാണ് എടി സര്‍ജാസ്. ബീഫ് കൊണ്ടുവന്നു എന്നതിന് പുറമേ, സമരം ചെയ്യാനായി വിദ്യാര്‍ത്ഥിനികളെ സംഘടിപ്പിച്ചെന്ന തെറ്റു ചെയ്തതായും കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നുണ്ട്.

English summary
Brought beef into campus? Student got memmo from law college management.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X