കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അവന്‍മാരെ എന്റെ മൃതദേഹം കാണാന്‍കൂടി അനുവദിക്കരുത്'... തൂങ്ങിമരിച്ച എസ്‌ഐയുടെ ആത്മഹത്യ കുറിപ്പ്

  • By Desk
Google Oneindia Malayalam News

കൊച്ചി: ഒരു മാസത്തിനിടെ കൊച്ചിയില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്തത്. അതില്‍ ഏറ്റവും അവസാനത്തേത് ആയിരുന്നു എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ പ്രൊബേഷനറി എസ്‌ഐ ഗോപകുമാറിന്റേത്.

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനടുത്തുള്ള ലോഡ്ജ് മുറിയില്‍ ആയിരുന്നു കഴിഞ്ഞ ദിവസം ഗോപകുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഗോപകുമാറിന്റെ ആത്മഹത്യാ കുറിപ്പും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മേല്‍ ഉദ്യോഗസ്ഥരാണ് തന്റെ മരണത്തിന് കാരണം എന്ന് ഗോപകുമാര്‍ കുറിപ്പില്‍ എഴുതി വച്ചിട്ടുണ്ട്.

Gopakumar

അമ്മയ്ക്കും ഭാര്യക്കും കുട്ടികള്‍ക്കും ആയിട്ടാണ് ഗോപകുമാര്‍ കത്തെഴുതിയിട്ടുള്ളത്. അത് ഇങ്ങനെ ആയിരുന്നു....

' എത്രയും സ്‌നേഹമുള്ള എന്റെ അമ്മയും സൗമ്യയും കുഞ്ഞുമക്കളും അറിയുന്നതിന്.

SI Suicide

അടുത്തിടെയായി ഞാന്‍ ഔദ്യോഗിക ജീവിതത്തില്‍ താങ്ങാന്‍ കഴിയാത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്! കെജെ പീറ്റര്‍, എസ്‌ഐ വിബിന്‍ദാസ് എന്നിവര്‍ ചേര്‍ന്ന് എന്ന് മാനസികമായി തുടര്‍ന്ന് ജീവിക്കാന്‍ അനുവദിക്കാത്ത വിധം അതീവ സമ്മര്‍ദ്ദത്തിലാഴ്ത്തുകയാണ്.മേല്‍ ഉദ്യോഗസ്ഥരുടെ കീഴില്‍ എനിക്കിനി ജോലി തുടര്‍ന്നുപോകാന്‍ ആവില്ല. തുടര്‍ന്ന് മറ്റൊരിടത്തേും എനിക്ക് പോകാന്‍ വയ്യ. മരണം മാത്രമേ ആശ്രമുള്ളു.

എന്റെ മക്കളെ അവസാനമായി ഒന്നുകാണാന്‍ കഴിഞ്ഞില്ല എന്ന ദു:ഖം മാത്രം അവശേഷിക്കുന്നു'

കത്തിന് താഴെ നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ സഹപ്രവര്‍ത്തകര്‍ക്കായി ഒരു കുറിപ്പ് കൂടിയുണ്ട്.

suicide note

'നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ സ്‌നേഹം നിറഞ്ഞ സഹപ്രവര്‍ത്തകര്‍ അറിയുന്നതിന്... എന്റെ ഇന്‍ക്വസ്റ്റ് ജബ്ബാര്‍ സാറിനെ തൊണ്ട് ചെയ്യിക്കണം. അവന്‍മാരെ (പീറ്റര്‍, വിബിന്‍ദാസ്) എന്റെ മൃതദേഹം കാണാന്‍ കൂടി അനുവദിക്കരുത്'

ഗോപകുമാറിന്റെ മരണം പോലീസ് സേനയില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. തുടര്‍ച്ചയായി രണ്ട് പോലീസുകാര്‍ ആത്മഹത്യ ചെയ്ത സംഭവത്തെ ഗൗരവമായി കാണുന്നു എന്ന് ഡിജിപിയും പ്രതികരിച്ചിട്ടുണ്ട്. കേസ് ഡിസിപി അന്വേഷിക്കും എന്നും അദ്ദേഹം അറിയിച്ചു.

ഗോപകുമാറിന്റെ ബന്ധുക്കളും ആത്മഹത്യക്ക് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്ത് വന്നിട്ടിണ്ട്. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കും വരെ നിയമപോരാട്ടം നടത്തും എന്നാണ് അറിയിച്ചിട്ടുള്ളത്.

തിരുവനന്തപുരം സ്വദേശിയാണ് ഗോപകുമാര്‍. ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. നേരത്തെ എക്സൈസ് വകുപ്പിലായിരുന്നു ജോലി ചെയ്തിരുന്നത്. പിഎസ് സി വഴിയാണ് പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ എത്തുന്നത്

English summary
Suicide of Sub Inspector at Kochi; suicide note found
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X