ഷുഹൈബ് വധം: പ്രതി ആകാശെന്നതിന് തെളിവ് നൽകണം... സിപിഎമ്മിനെതിരെ ചോദ്യമുയര്‍ത്തി സുനിത ദേവദാസ്

  • Written By: Desk
Subscribe to Oneindia Malayalam

യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പിടിയിലായ മുഖ്യപ്രതി ആകാശ് തില്ലങ്കേരിയെ ചൊല്ലി വിവാദം വീണ്ടും കൊഴുക്കുന്നു. ആകാശിനെ പ്രതിയായി പാർട്ടിയും പൊലീസും ഉറപ്പിച്ചിരിക്കെ ഇയാൾ നിരപരാധിയാണെന്ന വാദവുമായി സോഷ്യൽ മീഡിയയിൽ ഇടതു സഹയാത്രികരടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. സി.പി.എം നേതൃത്വത്തെ സംശയനിഴലിലാക്കുന്ന ചോദ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്.

സി.ബി.ഐ അന്വേഷണത്തെ ശക്തമായി എതിർത്തത് തന്നെ ആകാശല്ല യഥാർത്ഥ പ്രതിയെന്നതിന് തെളിവാണെന്ന വാദമാണ് മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസ് ഉയര്‍ത്തുന്നത്. ഷുഹൈബ് വധം ഉന്നത നേതൃത്വങ്ങളുടെ അറിവോടെയും പദ്ധതിയോടെയുമാണ് നടത്തിയതെന്ന ആരോപണങ്ങൾക്ക് മൂർച്ഛയേകുന്നതാണ് സുനിതയുടെ വാദങ്ങൾ. സിബിഐ അന്വേഷണ പ്രഖ്യാപനം സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന് വലിയ തലവേദനയായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇടതുഅനുകൂലികളും സ്വതന്ത്ര ചിന്തകരും വിമർശനങ്ങളുമായി രംഗത്തുവരുന്നത് പാർട്ടിയെ ഏറെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ആകാശാണ് ഷുഹൈബിനെ വെട്ടിയെന്നതിന് തെളിവ് എവിടെയെന്ന് സുനിത തന്‍റെ ഫേസ്ബുക്കില്‍ ചോദിക്കുന്നു. പോസ്റ്റ് ഇങ്ങനെ

എന്താണ് തെളിവുള്ളത്

എന്താണ് തെളിവുള്ളത്

ആകാശ് തില്ലങ്കേരിയാണ് ശുഹൈബിന്റെ വെട്ടിക്കൊന്നത് എന്ന് പറയാൻ പോലീസിന്റെ കയ്യിൽ എന്ത് തെളിവുണ്ട് ?ആകാശ് പോലീസ് പിടിയിലായിട്ട് ഇന്നേക്ക് 24 ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു . എല്ലാവരും ആകാശിനെ കൈവിട്ടു കഴിഞ്ഞു . പാർട്ടി പോലും . ആകാശ് തന്നെയാണ് പ്രതിയെന്നു പാർട്ടി നേതാക്കൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു
ഒരു ചെറുപ്പക്കാരനെ ഒരു തെളിവും കിട്ടാതെ പ്രതിയായി മുദ്ര കുത്തുന്നത് എങ്ങനെയാണെന്ന് സുനിത ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. പാർട്ടി നേതാക്കൾ ആകാശ് തന്നെയാണ് കൊലയാളി എന്ന് പറയുമ്പോഴും അണികൾക്ക് അത് ഉൾക്കൊള്ളാനായിട്ടില്ല . ഒരു സാധാരണ പാർട്ടി പ്രവർത്തകനും ഇതുവരെ ആകാശാണ് കൊലയാളി എന്ന് പറഞ്ഞിട്ടുമില്ല .

സിബിഐ അന്വേഷണത്തെ എന്തിന് എതിര്‍ക്കുന്നു

സിബിഐ അന്വേഷണത്തെ എന്തിന് എതിര്‍ക്കുന്നു

ആകാശിനെ പാർട്ടിയിൽ നിന്നും പുറത്താക്കി , ആകാശിന്റെ അച്ഛനും അമ്മയും പാർട്ടി പ്രവർത്തകരാണ്.അവരോട് ഇക്കാര്യത്തിൽ പരസ്യമായി പ്രതികരിക്കരുതെന്നു പാർട്ടി പറയുകയും ചെയ്തു.എം സ്വരാജ് നിയമസഭയിലടക്കം പറഞ്ഞിരിക്കുന്നു ആകാശാണ് പ്രതി എന്ന് .
ആകാശിനു രക്ഷപ്പെടാനുള്ള ഏക വഴിയാണ് സി ബി ഐ അന്വേഷണം.പാർട്ടി അതൊഴിവാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.സർക്കാർ സി ബി ഐ അന്വേഷണത്തിനെതിരെ കോടതിയിൽ പോയിരിക്കുന്നു .പാർട്ടി ഉത്തരം പറയണം ... സർക്കാരും.

ഉത്തരം പറഞ്ഞേ തീരൂ...

ഉത്തരം പറഞ്ഞേ തീരൂ...

എന്തിനാണ് ആകാശ് ശുഹൈബിന്റെ കൊന്നത് ?എന്തായിരുന്നു കാരണം ?കൊല്ലാനുപയോഗിച്ച ആയുധവും ബോംബും മറ്റു സാധനങ്ങളും എവിടുന്നു കിട്ടി ? ഇത്രയും ദൂരെ പോയി വെട്ടി... വെട്ടി കൊല്ലാനുള്ള പ്രകോപനം എന്തായിരുന്നു ? ആകാശിനെ പോലീസ് ഓടിച്ചിട്ട് പിടിച്ചതാണോ ആകാശ് സ്വയം കീഴടങ്ങിയതാണോ ?എങ്ങനെയായിരുന്നു കൊന്നത് ?
ആകാശാണ് കൊലയാളി എന്നതിന് എന്തൊക്കെ തെളിവുകൾ കിട്ടി ? ഭരണകൂടമേ ...ഒരു ചെറുപ്പക്കാരനെ കൃത്യമായ തെളിവുകൾ ഇല്ലാതെയാണ് നിങ്ങൾ പീഡിപ്പിക്കുന്നത് , കൊലയാളിയാക്കുന്നത് .

ഭരണകൂട ഭീകരതക്കെതിരെ

ഭരണകൂട ഭീകരതക്കെതിരെ

ഫെബ്രുവരി 18 വരെ നമുക്കിടയിൽ ഉണ്ടായിരുന്ന ചെറുപ്പക്കാരനാണ് ആകാശ്.ഇപ്പൊ ഒറ്റ കുട്ടി അയാൾക്ക് വേണ്ടി സംസാരിക്കുന്നില്ല. കൂടപ്പിറപ്പുകൾ സംസാരിക്കുന്നില്ല.അച്ഛനും അമ്മയും പോലും സംസാരിക്കുന്നില്ല .പ്രണയിച്ച പെണ്ണ് സംസാരിക്കുന്നില്ല .പാർട്ടി പ്രവർത്തകർ സംസാരിക്കുന്നില്ല.അതിനാല്‍ അതിനാൽ മാത്രം മുകളിൽ ചോദിച്ച ഉത്തരങ്ങൾക്ക് ഉത്തരം കിട്ടുന്നത് വരെ ഞാൻ സംസാരിക്കാൻ തീരുമാനിച്ചു .മുകളിൽ എഴുതിയ ചോദ്യങ്ങൾക്ക് വിശ്വസനീയമായ ഉത്തരം കിട്ടുമ്പോൾ മാത്രം ആകാശ് കൊലയാളിയാണെന്നു ഞാനും അംഗീകരിക്കും .അത് വരെ ആകാശിനൊപ്പം ... മനുഷ്യാവകാശങ്ങൾക്ക് ഒപ്പം പോലീസിന്റെ കള്ളക്കളിക്ക് എതിരെ ... ഭരണകൂട ഭീകരതക്കെതിരെ ... പാർട്ടിയുടെ ഇരട്ടത്താപ്പിനെതിരെ സംസാരിച്ചു കൊണ്ടേയിരിക്കും സുനിത പോസ്റ്റില്‍ കുറിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
sunitha devadas facebook post regarding shuhaib murder

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്