അന്നു ടോളില്‍ വച്ച് അവര്‍...വിവാദ വീഡിയോയെക്കുറിച്ച് സുരഭിയുടെ വെളിപ്പെടുത്തല്‍!!

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: തൃശൂരിലെ പാലിയേക്കരയിലുള്ള ടോള്‍ പ്ലാസയില്‍ പ്രമുഖ നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സുരഭിലക്ഷ്മി രോഷം പൂണ്ട് സംസാരിക്കുന്നതിന്റെ വീഡിയോ ഇതിനകം വൈറലായിരുന്നു. ഫേസ്ബുക്ക് ലൈവില്‍ താരം പോസ്റ്റ് ചെയ്ത വീഡിയോയാണ് വിമര്‍ശനത്തിനു കാരണമായത്. ദേശീയ അവാര്‍ഡ് ലഭിച്ച ശേഷം നടിക്ക് അഹങ്കാരം കൂടിയെന്ന് പലരും വിമര്‍ശിക്കുകയും ചെയ്തു. തുടര്‍ന്നാണ് അന്നു യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് സുരഭി വെളിപ്പെടുത്തിയത്.

ലിംഗച്ഛേദത്തിന് ഇരട്ടച്ചങ്കന് എന്ത് ക്രെഡിറ്റ് ? കാഷായം ധരിച്ചവരെല്ലാം...തുറന്നടിച്ച് സുരേന്ദ്രന്‍

പെൺകുട്ടി ലിംഗം മുറിച്ച ഗംഗേശാനന്ദ സ്വാമിയെ രക്ഷിച്ചത് എൽഡിഎഫ് സർക്കാർ? ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ!!

എറണാകുളത്തേക്ക് പോവുന്നതിനിടെ

ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടു നിന്ന് എറണാകുളത്തേക്കു പോവുകയായിരുന്നു താനെന്നു സുരഭി പറഞ്ഞു. ടോള്‍ബൂത്തില്‍ എത്തിയപ്പോഴാണ് പ്രശ്‌നനങ്ങളുടെ തുടക്കം. ടോളില്‍ ഏഴാമതായിരുന്നു ഞാന്‍ സഞ്ചരിച്ച കാര്‍. പിറകിലുള്ള വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയപ്പോള്‍ എന്റെ വാഹനവും ഹോണ്‍ മുഴക്കി. ഇതോടെ തൊട്ടടുത്ത വരിയിലുണ്ടായിരുന്ന വാഹനങ്ങളും ഹോണ്‍ മുഴക്കാന്‍ തുടങ്ങി.

ടോളുകാരോട് ചോദിച്ചു

എന്റെ വണ്ടിയിലുള്ള പയ്യന്‍ ഇറങ്ങിവന്ന് പിറകിലുള്ള എല്ലാവരും ഹോണ്‍ അടിക്കുന്നത് കണ്ടില്ലേയെന്നു ടോളുകാരോട് ചോദിച്ചു. ആ സമയത്ത് മറ്റു വാഹനങ്ങളിലുള്ളവരും ഇറങ്ങിവന്ന് ബഹളം വച്ചതോടെ പ്രശ്‌നം വഷളായി. ഇതോടെ രണ്ടു സൈഡുകളിലെയും വാഹനങ്ങള്‍ അവര്‍ കടത്തിവിടാന്‍ തുടങ്ങി.

ഭീഷണിപ്പെടുത്തി

വാഹനങ്ങള്‍ കടന്നു പോവുന്നതിനിടെ ആദ്യം പ്രതികരിച്ച പയ്യനെ ടോളിലെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തുന്നത് കണ്ടു. തുടര്‍ന്നാണ് താനും സഹോദരനും കാറില്‍ നിന്നു പുറത്തിറങ്ങിയതെന്ന് സുരഭി പറഞ്ഞു.

വണ്ടി വിട്ടില്ല

ഞാന്‍ പ്രതികരിച്ചപ്പോള്‍ ടോള്‍ തരാതെ നിങ്ങളുടെ വണ്ടി ഇവിടെ നിന്നു പോവില്ലെന്ന് ഭീഷണിപ്പെടുത്തി. മറ്റുള്ള വണ്ടിക്കാര്‍ക്കെല്ലാം വേറെ വഴി തുറന്നു കൊടുക്കാനും തയ്യാറായി. അങ്ങനെ തന്നെ ഒറ്റപ്പെടുത്താനാണ് ശ്രമിച്ചതെന്നും സുരഭി പറഞ്ഞു.

പണമല്ല പ്രശ്‌നം

പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താനാണ് ടോളുകാര്‍ ശ്രമിക്കുന്നത്. പണമല്ല ഇവിടെ പ്രശ്‌നം. അവരുടെ പെരുമാറ്റമാണ് പ്രശ്‌നം. ഭീഷണിയും ഗുണ്ടാപിരിവുമാണ് അവിടെ നടക്കുന്നതെന്നും സുരഭി ചൂണ്ടിക്കാട്ടി.

പലരും വിളിച്ചു

സംഭവത്തിനു ശേഷം തന്നെ പലരും വിളിച്ചതായി സുരഭി പറഞ്ഞു. എപ്പോഴും അതു തന്നെയാണ് അവിടുത്തെ അവസ്ഥയെന്നും ആശുപത്രിക്കേസ് പോലും പരിഗണിക്കാതെയാണ് അവര്‍ ടോള്‍ പിരിക്കുന്നതെന്നും നടി കുറ്റപ്പെടുത്തി.

പ്രശസ്തിക്കു വേണ്ടിയല്ല

പ്രശസ്തിക്കു വേണ്ടിയാണ് താന്‍ അന്നു അങ്ങനെ പ്രതികരിച്ചതെന്നാണ് ചിലര്‍ കുറ്റപ്പെടുത്തുന്നത്. അവരോട് ഒന്നു മാത്രമേ പറയാനുള്ളൂ. ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ കിട്ടിയ പ്രശസ്തിയേക്കാള്‍ എന്താണ് റോഡില്‍ കിടന്നു തല്ലുകൂടിയാല്‍ ലഭിക്കുന്നതെന്നും സുരഭി ചോദിക്കുന്നു.

പ്രതികരിക്കുന്നത് അഹങ്കാരമല്ല

ദേശീയ അവാര്‍ഡ് ലഭിച്ചതു കൊണ്ട് ഞാന്‍ അഹങ്കാരിയായെന്നു ചിലര്‍ വിലപിക്കുന്നുണ്ട്. അവരോട് ഇതാണ് പറയാനുള്ളത്. പ്രതികരിക്കുന്നത് അഹങ്കാരമാണെങ്കില്‍ ചേട്ടന്‍മാരേ നിങ്ങള്‍ക്ക് അഹങ്കാരിയായ ഒരു പെങ്ങള്‍ ഉണ്ടെന്നു കരുതിക്കോളൂവെന്നും സുരഭി പറയുന്നു.

ഒറ്റപ്പെടും

എന്റെയൊരു ഫോട്ടോയെടുത്ത് അവിടെ ബ്ലോക്കാക്കിയെന്നു പറഞ്ഞ് ആരെങ്കിലും വാര്‍ത്ത കൊടുത്താല്‍ ഞാന്‍ ഒറ്റപ്പെടും. അതുകൊണ്ടാണ് ഫേസ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തതതെന്നും സുരഭി വ്യക്തമാക്കി.

English summary
Actress surabhilakshmi says the fact in that toll booth controversy
Please Wait while comments are loading...