കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനെല്ലിക്കേസ്: ധര്‍മരാജിന്റെ ശിക്ഷ ശരിവച്ചു

  • By Aswathi
Google Oneindia Malayalam News

കൊച്ചി: സൂര്യ നെല്ലിക്കേസിലെ മുഖ്യപ്രതി അഡ്വ. ധര്‍മരാജിന്റെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവച്ചു. വിചാരണ കോടതി വിധി ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. പ്രതികള്‍ യാതൊരു ധാക്ഷണ്യവും അര്‍ഹിക്കുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

കേസില്‍ 24 പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ശരവച്ചത്. ഏഴ് പ്രതികളെ വെറുതെ വിട്ടു. പീഡനം നടന്ന 40 ദിവസത്തിനിടെ പെണ്‍കുട്ടിയ്ക്ക് രക്ഷപ്പെടാമായിരുന്നുവെന്നും ബാലവേശ്യാവൃത്തിയാണ് നടന്നതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. പെണ്‍കുട്ടി ബാലവേശ്യാവൃത്തി ചെയ്തില്ലെന്നും രക്ഷപ്പെടാന്‍ പെണ്‍കുട്ടിക്ക് സാഹചര്യമുണ്ടായിരുന്നില്ലെന്നും കോടതി നിരൂക്ഷിച്ചു.

court-order

പെണ്‍കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് നിരീക്ഷിച്ചാണ് കോടതി വിധി ശരിവച്ചത്. വിചാരണ കോടതി വിധിക്കെതിരെ ധര്‍മാരജനടക്കം 32 പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ കെടി ശങ്കര്‍, എംഎല്‍ ജോസഫ് ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്. പ്രത്യേക വിചാരണ കോടതി ശിക്ഷച്ച പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീം കോടതി അസ്ഥിരപ്പെടത്തുകയും വീണ്ടും വാദം കേള്‍ക്കാനായി ഹൈക്കോടതിയിലേക്ക് അയക്കുകയുമായിരുന്നു.

1996ലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. ഇടുക്കിയിലെ സൂര്യനെല്ലി സ്വദേശിയായ ഒമ്പതാം ക്ലാസുകാരിയെ സ്‌നേഹം നടിച്ച് തട്ടിക്കൊണ്ടു പോകുകയും നാല്‍പ്പത് ദിവസം തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വച്ച് നടന്ന പീഡനത്തില്‍ 42ഓളം പേര്‍ ഉള്‍പ്പെട്ടിരുന്നു. പീരുമേട് സെഷന്‍സ് കോടതിയില്‍ ആരംഭിച്ച കുറ്റവിചാരണ പിന്നീട് പ്രത്യേക കോടതിയിലേക്ക് മാറ്റി.

English summary
The Kerala High Court on Friday awarded life term to the main accused in the horrific Suryanelli gangrape case, whilst sentencing other accused to 4-13 years in jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X